ഇഷാനുമായി ഡേറ്റിങ്ങില്‍? അര്‍ജുന് മുന്നില്‍ ഉത്തരമില്ലാതെ ജാന്‍വി? താരപുത്രിയുടെ മറുപടി വൈറലാവുന്നു!

ജനിക്കുമ്പോള്‍ മുതല്‍ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന പുതുതലമുറയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന നിരവധി അരങ്ങേറ്റങ്ങളാണ് അടുത്തിടെയായി നടന്നത്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച താരറാണികളിലൊരാളായ ശ്രീദേവിയുടെ മകളായ ജാന്‍വി കപൂര്‍ ധടക്കിലൂടെ സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. സിനിമയുടെ അവസാനഘട്ടം ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ജാന്‍വിക്ക് അമ്മയെ നഷ്ടമായത്. മകളുടെ അരങ്ങേറ്റ സിനിമ കാണണമെന്ന മോഹം ബാക്കിയാക്കിയാണ് താരമാതാവ് യാത്രയായത്. മികച്ച സ്വീകാര്യതയായിരുന്നു ഈ താരപുത്രിക്ക് ലഭിച്ചത്.

ആദ്യ സിനിമയിലെ നായകനായ ഇഷാനുമായി താരപുത്രി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജാന്‍വിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് കരിയറിലെ തന്നെ പ്രധാനപ്പെട്ട അവസരമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകര്‍ക്ക് മാത്രമല്ല കുടുംബാംഗങ്ങള്‍ക്കും സംശയമായിരുന്നു. എന്നാല്‍ തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും അതിനപ്പുറത്തുള്ള ബന്ധമൊന്നുമില്ലെന്നുമായിരുന്നു താരപുത്രി പറഞ്ഞത്.

Jhanvi Kapoor

കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഈ ചോദ്യം ജാന്‍വിക്ക് നേരെ ഉയര്‍ന്നുവന്നിരുന്നു. സഹോദരനായ അര്‍ജുന്‍ കപൂറും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. എപ്പോഴും ഇഷാന്‍ അവളെ ചുറ്റിപ്പറ്റിയായിരുന്നുവെന്നായിരുന്നു അര്‍ജുന്‍ പറഞ്ഞത്. അര്‍ജുന്റെ പ്രണയത്തെക്കുറിച്ചും കരണ്‍ ചോദിച്ചിരുന്നു. പുതിയ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X