»   » ബോളിവുഡില്‍ താരപുത്രിമാരുടെ മത്സരം! അഭിനയിക്കാന്‍ അറിയില്ലെങ്കിലും സൗന്ദര്യത്തിനാണ് പ്രാധാന്യം!!

ബോളിവുഡില്‍ താരപുത്രിമാരുടെ മത്സരം! അഭിനയിക്കാന്‍ അറിയില്ലെങ്കിലും സൗന്ദര്യത്തിനാണ് പ്രാധാന്യം!!

Written By:
Subscribe to Filmibeat Malayalam

സിനിമകള്‍ തമ്മില്‍ മത്സരം നടക്കുന്ന കാലത്ത് നിരവധി താരപുത്രന്മാരായിരുന്നു ഇത്തവണ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയത്. പുത്രന്മാരെ മാത്രമാണ് മലയാളത്തിലെ പ്രമുഖ താരങ്ങള്‍ സിനിമയിലേക്ക് കൊണ്ടു വരുന്നത്. സിനിമയിലേക്ക് വരാന്‍ പാകമുള്ള നിരവധി താരപുത്രിമാരും ഉണ്ട്.

മലയാളത്തിലെ സ്ഥിതി ഇങ്ങനെയാണെങ്കിലും ബോളിവുഡില്‍ താരപുത്രിമാര്‍ക്കാണ് പ്രധാന്യം. കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ മകള്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നീ താരപുത്രിമാര്‍ മത്സരത്തിന് ഇറങ്ങി കഴിഞ്ഞിരിക്കുകയാണ്.

സാറയുടെ അരങ്ങേറ്റം

നടന്‍ സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളായ സാറ അലി ഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. സുശാന്ത് സിംഗ് രജപുത്ര നായകനാവുന്ന കേദാര്‍നാഥ് എന്ന സിനിമയിലൂടെയാണ് സാറ ആദ്യമായി നായികയായി അഭിനയിക്കുന്നത്. കേദാര്‍നാഥ് എന്ന് പേരിട്ടിരിക്കുന്ന സിനിമ അഭിഷേക് കപൂറാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഗ്ലാമറസ് റോള്‍ തന്നെയാണ് സാറയ്ക്ക് കിട്ടിയിരിക്കുന്നത്. 2017 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഈ വര്‍ഷം അവസാനത്തോട് കൂടിയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

അഭിനയിക്കാന്‍ അറിയില്ല...

സിനിമയില്‍ സാറയ്ക്ക് അധികം മേക്കപ്പിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ പ്രമുഖ മാധ്യമത്തില്‍ സിനിമ നിരൂപകനായ വിനോദ് മിറാനി പറഞ്ഞ കാര്യം ശ്രദ്ധേയമായിരിക്കുകയാണ്. സാറ നല്ല സുന്ദരിയാണ്. എന്നാല്‍ സൗന്ദര്യം മാത്രമേ സാറയുടെ കൈയിലുള്ളു. സാറ മാത്രമല്ല അലിയ ഭട്ട് തുടങ്ങിയവരെയെല്ലാം കാണാന്‍ ഭംഗിയുണ്ടെങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ പിന്നിലാണ്. പണ്ട് കാലത്ത് പര്‍വീന്‍ ബാബി, സീനത്ത് അമാന്‍, തുടങ്ങിയവരെയെല്ലാം സിനിമയിലെടുത്തത് സൗന്ദര്യം ഉണ്ടായിരുന്നു എന്നത് കൊണ്ടായിരുന്നു. നല്ല ഭംഗിയുള്ളവരെ സിനിമയിലൂടെ കാണാനാണ് പല പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. അതാണ് ഇതുപോലെയുള്ള നടിമാരുടെ വിജയവും.

ജാന്‍വിയും..

സാറയ്ക്ക് പിന്നാലെ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറും സിനിമയിലേക്ക് എത്തിയിരുന്നു. അപ്രത്യക്ഷിതമായി വന്ന മരണം ശ്രീദേവിയുടെ ജീവന്‍ തട്ടിയെടുത്തതോടെ മകളുടെ അരങ്ങേറ്റം കാണാന്‍ കഴിയാതെയായിരുന്നു ശ്രീദേവി പോയത്. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്യുന്ന ധഡക് എന്ന സിനിമയിലൂടെയാണ് ജാന്‍വിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. സിനിമയില്‍ നിന്നും പുറത്ത് വന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു. അമ്മയെ പോലെ നന്നായി അഭിനയിക്കാനുള്ള അവസരം ആദ്യ സിനിമയിലൂടെ ജാന്‍വിയ്ക്ക് കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തന്നെ ധഡക്കും തിയറ്ററുകളിലേക്ക് എത്തും.

അടുത്ത സിനിമ

കേദാര്‍നാഥിന് ശേഷം സാറ നായികയായി അഭിനയിക്കുന്ന സിനിമയാണ് സിംബാബ. ചിത്രത്തില്‍ രണ്‍വീര്‍ കപൂറാണ് നായകന്‍. സിനിമയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ജാന്‍വി കപൂറിനെയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനായ രോഹിത് ഷെട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാറ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാറ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. മാത്രമല്ല രണ്‍വീറിന്റെ നായികയ്ക്ക് വേണ്ട ഗുണങ്ങളെല്ലാം സാറയിലുണ്ടായിരുന്നെന്നും രോഹിത് പറഞ്ഞിരുന്നു. എന്തായാലും താരപുത്രിമാരുടെ സിനിമകള്‍ തമ്മിലാണ് ഇനി ബോളിവുഡില്‍ മത്സരം നടക്കാന്‍ പോവുന്നത്.

ലാലേട്ടാ നിങ്ങളിതെന്ത് കിടുവാണ്,ഇത്തിക്കര പക്കിയെ കൊണ്ട് പൊറുതിമുട്ടി കൊച്ചുണ്ണി!എങ്ങും ട്രോള്‍ മഴ

English summary
Is Janhvi Kapoor giving sleepless nights to Sara Ali Khan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X