For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരപുത്രിയെ മാറ്റി മറ്റൊരാളെ വെക്കണം; പ്രമുഖ നടന്റെ ആവശ്യം അംഗീകരിച്ചില്ല, സിനിമയില്‍ നിന്ന് പുറത്താക്കി കരണ്‍

  |

  ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച് അധികമാവും മുന്‍പേ സൂപ്പര്‍ താരപദവിയിലേക്ക് എത്തിയ നടനാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിലേ മുന്‍നിര യുവതാരപുത്രിമാരും കാര്‍ത്തിക് ആര്യനും തമ്മിലുള്ള സൗഹൃദം പലപ്പോഴും പ്രണയമാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ക്ക് കാരണമായി മാറിയിരുന്നു. കൈ നിറയെ സിനിമകളുമായി തിരക്കിലായിരുന്ന കാര്‍ത്തികിന് കരണ്‍ ജോഹറിന്റെ രണ്ട് സിനിമകള്‍ നഷ്ടമായെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ദോസ്താന 2 എന്നിങ്ങനെയുള്ള സിനിമകളില്‍ നിന്നും കാര്‍ത്തിക് ആര്യനെ മാറ്റിയെന്നാണ് അറിയുന്നത്. അതേ സമയം കരണ്‍ ജോഹറുമായി ഉണ്ടായ ചെറിയൊരു വഴക്ക് കൊണ്ടാണ് ഇതൊക്കെ നഷ്ടമായതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. നായകനാവാനുള്ള കാര്‍ത്തിക്കിന്റെ അവസരം നഷ്ടപ്പെട്ടതോട് കൂടി രാജ്കുമാര്‍ റാവു ഈ വേഷം അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. അതിന് കാരണം നടിയും താരപുത്രിയുമായ ജാന്‍വി കപൂറുമായിട്ടുള്ള പ്രശ്‌നമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

   kartikaaryan-

  ദോസ്താന 2 വില്‍ നിന്ന് പുറത്ത് പോയതിന് ശേഷം കാര്‍ത്തിക്കിന് മിസ്റ്റര്‍ ആന്‍ഡ് മിസിസും നഷ്ടമായെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹനടി കൂടിയായ ജാന്‍വി കപൂറുമായുള്ള സൗഹൃദം കാര്‍ത്തിക് ജനുവരിയില്‍ അവസാനിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊവിഡ് കാരണം ദോസ്താനയുടെ ഷൂട്ടിങ്ങ് ഒഴിവാക്കിയിരുന്നു. പിന്നാലെ സിനിമയുടെ ഷൂട്ടിങ്ങ് വൈകുകയും ചെയ്തു. അങ്ങനെ സിനിമയുടെ പിന്നണി പ്രവര്‍ത്തകരില്‍ നിന്ന് വന്ന വീഴ്ച കാര്‍ത്തിക്കിനെ സിനിമയുടെ സെറ്റില്‍ വെച്ച് അസ്വസ്ഥനാക്കുകയായിരുന്നു.

  അമാലിനെ ആദ്യമായി കണ്ടത് സ്‌കൂളിൽ വെച്ച്; തന്റെ എല്ലാ കാര്യവും അറിയാവുന്നത് അവള്‍ക്കാണെന്ന് ദുൽഖർ

  ജാന്‍വിയുമായുള്ള പെട്ടെന്നുള്ള അഭിപ്രായ വ്യത്യാസം കാര്‍ത്തികിനെ വല്ലാതെ ബാധിച്ചു എന്നും അത് സംവിധായകന്‍ കോളിന്‍ ഡി കുന്‍ഹയുടെ അടുത്തേക്ക് വരെ എത്തി. ഇതോടെ കാര്‍ത്തിക്കിനോട് സിനിമ ഉപേക്ഷിച്ച് പോവണമെന്ന ആവശ്യപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ സമയത്ത് ജാന്‍വിയും കാര്‍ത്തിക്കും സംസാരിച്ചിരുന്നില്ല എന്നാണ് മറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്നും അറിയുന്നത്. ജാന്‍വിയെ ഈ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടതായും അതിന് പകരമായി ദോസ്താന 2 വില്‍ താരം അഭിനയിക്കുന്നതിന്റെ ഫീസ് ക്രമീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായിട്ടും റിപ്പോര്‍ട്ടുണ്ട്.

  ഭര്‍ത്താവിന് 2 വർഷം സിനിമയില്ലാതായി; ആ കാലത്ത് ഐശ്വര്യ റായി തന്നോട് പ്രതികരിച്ചത് ഇങ്ങനെയാണെന്ന് അഭിഷേക് ബച്ചൻ

  നടി ശ്രീദേവിയുടെ മരണം കൊലപാതകമോ? | filmibeat Malayalam

  ഇങ്ങനെയുള്ള നിര്‍ദ്ദേശങ്ങളെല്ലാം കാര്‍ത്തിക് മുന്നോട്ട് വെച്ചതോടെ അദ്ദേഹത്തെ ഒഴിവാക്കി പകരക്കാരനെ കണ്ടെത്താമെന്ന് കരണ്‍ ജോഹര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ കാര്‍ത്തിക് അഭിനിക്കുന്ന രംഗങ്ങളുടെ 60 ശതമാനവും ഇതിനകം ചിത്രീകരിച്ചിരുന്നു, അദ്ദേഹത്തെ മാറ്റി പുതിയൊരാളെ കൊണ്ട് വരുന്നത് സിനിമയുടെ ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യും. എന്നാല്‍ കരണ്‍ തന്റെ പോക്കറ്റില്‍ നിന്ന് പണം മുടക്കാനും ഒരു പുതിയ നടനെ വച്ച് റീഷൂട്ട് ചെയ്യാനും തയ്യാറായിരുന്നു. അക്ഷയ് കുമാര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍, രാജ്കുമാര്‍ റാവു, സിദ്ധാന്ത് ചതുര്‍വേദി തുടങ്ങി നിരവധി പേരാണ് കാര്‍ത്തികിന് പകരക്കാരനായി രംഗത്ത് എത്തിയിരിക്കുന്നത്. തന്നെയും തന്റെ കുടുംബത്തെ പോലും ബാധിച്ച ഇത്തരം നെഗറ്റീവ് കഥകളെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കാര്‍ത്തിക് മൗനം പാലിക്കുകയായിരുന്നു.

  English summary
  Is Janhvi Kapoor The Reason Behind Kartik Aaryan's Exit From The Movie Mr and Mrs Mahi?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X