വിദേശിയല്ല, കങ്കണയുടെ കാമുകൻ ബിസിനസുകാരൻ?; എല്ലാ കാമുകൻമാരും ചെയ്തത് നടി തുറന്ന് പറഞ്ഞപ്പോൾ
ബോളിവുഡ് ക്യൂൻ എന്ന വിളിപ്പേരിൽ നിന്നും വിവാദങ്ങളുടെ തോഴിയായി മാറിയ നടിയാണ് കങ്കണ റണൗത്ത്. നിരവധി സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച കങ്കണയുടെ കരിയറിലെ വളർച്ച ഏവരും പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ നേടിയെടുത്ത ഖ്യാതികൾ കങ്കണ തന്നെ ഇല്ലാതാക്കി എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എല്ലാ വിഷയങ്ങളിലും തുറന്നടിച്ച് അഭിപ്രായം പറയുന്ന കങ്കണ നിരവധി പേരെ അധിക്ഷേപിച്ചു. വർഗീയ പരാമർശങ്ങളുടെ പേരിൽ ഒരു ഘട്ടത്തിൽ നടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വരെ പൂട്ടി.
കങ്കണയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. 36 കാരിയായ കങ്കണ ഇപ്പോഴും അവിവാഹിതയാണ്. വിവാഹിതയായി കുടുംബ ജീവിതം നയിക്കുമെന്ന് നടി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കങ്കണയ്ക്കൊപ്പം കണ്ടയാളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഈസ് മൈ ട്രിപ്പിന്റെ കോ ഫൗണ്ടർ നിഷാന്ത് പിറ്റിക്കൊപ്പമാണ് കങ്കണയെ കാണുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് എത്തിയതായിരുന്നു കങ്കണ.

ഇരുവരുടെയും ചിത്രങ്ങൾ വൈറലായതോടെ ആരാധകർ കമന്റുകളുമായെത്തുന്നുണ്ട്. ഇരുവരും ഡേറ്റിംഗിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഇരുവരും ഒരുമിച്ച് നിൽക്കുന്ന പഴയൊരു ഫോട്ടോയും സോഷ്യൽ മീഡിയ കണ്ടെത്തി. താനാെരാളുമായി പ്രണയത്തിലാണെന്ന് കങ്കണ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. അത് പ്രശാന്ത് പറ്റിയാണോ എന്നാണ് ആരാധകരുടെ സംശയം.
അടുത്തിടെ ഒരു വിദേശ യുവാവിനൊപ്പമുള്ള കങ്കണയുടെ ചിത്രവും വൈറലായിരുന്നു. യുവാവിന്റെ കൈ കോർത്ത് പിടിച്ച് നടക്കുന്ന കങ്കണയുടെ ചിത്രവും സമാനമായ ചർച്ചയായി. കാമുകനാണെന്ന പ്രചരണം വന്നപ്പോൾ നടി ഇത് നിഷേധിക്കുകയും ചെയ്തു. തന്റെ പ്രണയ ബന്ധങ്ങളെല്ലാം പരാജയപ്പെടുന്നതിനെക്കുറിച്ച് കങ്കണ മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ ബന്ധത്തിലും കാമുകൻ തന്നെ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഒരിക്കൽ പോലും തനിക്കൊരാളെ വേണ്ടെന്ന് വെക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞാൽ ഇവർ പോലും നിങ്ങളെ വേണ്ടെന്ന് വെച്ചോയെന്ന് തോന്നും. എന്നാൽ അവരെല്ലാം പിന്നീട് എന്റെയടുത്തേക്ക് തിരിച്ച് വന്നു. പക്ഷെ ഞാനവരെ സ്വീകരിച്ചില്ല. കാരണം അപ്പോഴേക്കും താൻ മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടാകുമെന്നും കങ്കണ തുറന്ന് പറഞ്ഞു.
നേരത്തെ നടൻ ഹൃതിക് റോഷനുമായി പ്രണയത്തിലായിരുന്നു കങ്കണ. ഇക്കാര്യം കങ്കണ തുറന്ന് പറഞ്ഞെങ്കിലും ഹൃതിക് ഈ വാദം നിഷേധിക്കുകയാണുണ്ടായത്. വിഷയം വലിയ വിവാദമായി മാറുകയും ചെയ്തു. എമർജൻസി എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണിപ്പോൾ കങ്കണ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തതും കങ്കണ തന്നെയാണ്.
നേരത്ത തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കായ തലെെവിയിൽ കങ്കണ അഭിനയിച്ചിട്ടുണ്ട്. തേജസ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കരിയറിലെ മോശം സമയത്തിലൂടെയാണ് കങ്കണയിപ്പോൾ കടന്ന് പോകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കങ്കണ ചെയ്ത മിക്ക സിനിമകളും പരാജയപ്പെട്ടു. ബോളിവുഡിൽ നിന്നും നടിയെ പ്രമുഖർ മാറ്റി നിർത്തുന്ന സാഹചര്യവുമുണ്ട്. കങ്കണയെ വെച്ച് സിനിമ ചെയ്യാൻ ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനികൾ തയ്യാറാകുന്നില്ലെന്ന അഭിപ്രായവുമുണ്ട്. നടിയുടെ ആരോപണങ്ങളും വിവാദങ്ങളുമാണ് ഇതിന് കാരണമായത്.


Click it and Unblock the Notifications