പ്രഭാസിന്റെ ബോളിവുഡ് സ്വപ്‌നത്തിന് തിരിച്ചടി, കരണ്‍ ജോഹര്‍ നോ പറഞ്ഞു! പ്രതിഫലം തിരിച്ചടിയായി...

By Jince K Benny

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി സീരിസിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് പ്രഭാസ്. തെലുങ്കില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു. ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് ബോളിവുഡില്‍ നിന്നും പ്രഭാസിനേത്തേടി എത്തിയത്. ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയ കരണ്‍ ജോഹര്‍ പ്രഭാസിന്റെ അരങ്ങേറ്റത്തിന് കാരണമാകും എന്നാണ് കരുതിയിരുന്നത്.

prabhas

എന്നാല്‍ ആ സാധ്യതകള്‍ അസ്തമിച്ചതായാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. പ്രതിഫലമായി പ്രഭാസ് 20 കോടി ആവശ്യപ്പെട്ടതാണ് പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കില്‍ പ്രഭാസിന് ആഗ്രഹിക്കുന്ന തുക ചോദിച്ച് വാങ്ങാം, എന്നാല്‍ ബോളിവുഡില്‍ അത്രയും പ്രതീക്ഷിക്കുന്നത് അതിശയകരമാണെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

രജനികാന്ത് ഉള്‍പ്പെടെ തെന്നിന്ത്യയിലെ ഒരു അഭിനേതാവും ബോളിവുഡിലെത്തി അത്രയും വലിയ കച്ചവടത്തിന് മുതിര്‍ന്നിട്ടില്ലെന്ന് കരണ്‍ ജോഹര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രഭാസിനെ ബോളിവുഡിലേക്ക് ക്ഷണിക്കാന്‍ കരണ്‍ ജോഹറിന് ഏറെ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ പ്രഭാസ് പ്രതിഫലം കൂടുതല്‍ ചോദിച്ചതാണ് പ്രശ്‌നമായത്. കൂടാതെ കരണ്‍ ജോഹറിന്റെ പുതിയ ട്വീറ്റ് പ്രഭാസിനുള്ള ഒളിയമ്പായാണ് കണക്കാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X