കരീന കപൂര്‍ മൂന്നാമതും ഗര്‍ഭിണിയായി? ഇളയമകന്റെ ഒന്നാം പിറന്നാളിന് നടിയോട് ചോദ്യങ്ങളുമായി ആരാധകര്‍
ബെബു എന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന ബോളിവുഡ് സുന്ദരിയാണ് കരീന കപൂര്‍. കഴിഞ്ഞ വര്‍ഷമാണ് നടി രണ്ടാമതൊരു മകന് കൂടി ജന്മം നല്‍കുന്നത്. ജഹാംഗീര്‍ എന്ന് പേരിട്ടിരിക്കുന്ന താരപുത്രന്‍ ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരപുത്രന്റെ പിറന്നാള്‍ ആഘോഷവും ഇതുമായി ബന്ധപ്പെട്ടുള്ള രസകരമായ കാര്യങ്ങളും ആണ് വൈറലാകുന്നത്. ഇതിനൊപ്പം ഗര്‍ഭിണിയായ ഈ കാലഘട്ടത്തില്‍ താന്‍ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് കരീന പറഞ്ഞ വാക്കുകളും പ്രചരിക്കുന്നുണ്ട്.
എന്നാല്‍ കരീനയുടെ പുതിയ ചില ദൃശ്യങ്ങള്‍ കണ്ടതോടെ നടി മൂന്നാമതും ഗര്‍ഭിണിയാണോ എന്ന് സംശയമാണ് ചില പാപ്പരാസികള്‍ ഉന്നയിക്കുന്നത്. ആരാധകര്‍ക്കിടയില്‍ അത്തരമൊരു സംശയമുണ്ടാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറല്‍ ആവുകയാണ്. കരീന എല്ലാ കാര്യത്തിലും വിട്ടുവീഴ്ച വരുത്താന്‍ തുടങ്ങിയെന്നാണ് ആരാധകരുടെ ആരോപണം. ഇത് ചൂണ്ടി കാണിച്ച് ചിലര്‍ നടിയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ആഴ്ച കരീന കപൂര്‍ മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് ഉച്ചയൂണ് കഴിച്ചതിനു ശേഷം ഇറങ്ങി വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ വൈറല്‍ ബയാനി ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരീനയെ ട്രോളി കൊണ്ട് ചിലര്‍ എത്തിയത്. നടിയുടെ ശരീര ഭാരം വീണ്ടും വര്‍ദ്ധിച്ചതിനെ പറ്റിയാണ് കമന്റ് ബോക്‌സുകളില്‍ നിറയുന്ന പ്രതികരണങ്ങള്‍ മുഴുവനും.

കരീന വീണ്ടും ഫിറ്റ്‌നസ് തിരിച്ചു കൊണ്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. നടിയ്ക്ക് ഇപ്പോള്‍ ഒത്തിരി അധികം ശരീരഭാരം കൂടി. മൂത്തമകനായ തൈമൂര്‍ ജനിച്ചശേഷം കരീന ഫിറ്റ്‌നസിലേക്ക് തിരിച്ചു വന്നത് കണ്ട് ഞങ്ങളെല്ലാം അത്ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. അതേ സമയം നടി ഇനി ബോളിവുഡ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആയത് കൊണ്ടാണോ ഇങ്ങനെ ശരീരം പോലും നോക്കാത്തത് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഇതിനിടയിലാണ് ഒരു ആരാധകന്‍ കരീന കപൂര്‍ മൂന്നാമതും ഗര്‍ഭിണിയാണോ എന്നും അതിന്റെ ലക്ഷണം അല്ലേ ഈ മാറ്റങ്ങളൊന്നുമുള്ള ചോദ്യവുമായി എത്തിയത്.

ആദ്യ പ്രസവവും അതിന് ശേഷമുള്ള കരീനയുടെ തിരിച്ച് വരവുമൊക്കെ സിനിമാലോകം ഒത്തിരി ചര്‍ച്ചയാക്കിയതാണ്. ഗര്‍ഭകാലവും മാതൃത്വവും ഏറ്റവുമധികം ആസ്വദിച്ച നടിയാണ് കരീന. പ്രസവം കഴിഞ്ഞ് നാളുകള്‍ക്കുള്ളില്‍ പഴയ ശരീരത്തിലേക്ക് എത്താന്‍ സാധിച്ചത് എങ്ങനെയാണെന്ന് പല അഭിമുഖങ്ങളിലൂടെയുമായി നടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടാം തവണ ലേശം അലംഭാവം വന്നിരിക്കുകയാണെന്നാണ് മനസിലാവുന്നത്.
Recommended Video

2021 ഫെബ്രുവരി 21 നാണ് ജഹാംഗീര്‍ അലി ഖാന്‍ എന്ന് പേരിട്ടിരിക്കുന്ന മകന് കരീന ജന്മം കൊടുക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തെല്ലാം നടി അഭിനയിക്കുന്നുണ്ടായിരുന്നു. മാത്രമല്ല യോഗയും വര്‍ക്കൗട്ടുമൊക്കെ ചെയ്ത് ആരോഗ്യം സംരക്ഷിക്കുന്നതിനും കരീന മുന്നില്‍ തന്നെയായിരുന്നു. ഇന്ന് ജഹാംഗീര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരപുത്രനുള്ള ആശംസകള്‍ നിറയുകയാണ്.


Click it and Unblock the Notifications