സെയ്ഫ് അലി ഖാന് അഞ്ചാമതൊരു അനന്തരാവകാശി കൂടി? കരീന കപൂർ വീണ്ടും ഗർഭിണിയെന്ന് അഭ്യൂഹം
ഹിന്ദി സിനിമയുടെ നായികാ മുഖമായി ഏറെക്കാലം മുൻനിരയിൽ നിന്ന നടിയാണ് കരീന കപൂർ. 42ാം വയസ്സിലും നടി ബോളിവുഡിലെ സ്ഥിര സാന്നിധ്യമാണെങ്കിലും പഴയ താരത്തിളക്കം ഇപ്പോഴില്ല. യുവനിരയുടെ വരവോടെയും കുടുബ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൂടിയതോടെയും കരീന കപൂറിന്റെ കരിയർ ഗ്രാഫിൽ താഴ്ച വന്നു. വർഷങ്ങൾ നീണ്ട കരിയറിൽ എടുത്ത് പറയത്തക്ക പ്രകടനമോ പുരസ്കാരമോ കരീനയ്ക്ക് ലഭിച്ചത് അപൂർവമായാണ്. എന്നാൽ ബോളിവുഡെന്നാൽ ആദ്യം മനസ്സിൽ വരുന്ന മുഖങ്ങളിലൊന്ന് പ്രേക്ഷകർക്ക് കരീനയാണ്.
ബോളിവുഡിന്റെ ഗ്ലാമറിന് അനുയോജ്യയാണ് കരീനയെന്ന നടി. ഫാഷൻ വേദികൾ, പാർട്ടികൾ തുടങ്ങി മുംബൈ ജീവിതം കരീന എപ്പോഴും ആഘോഷിക്കാറുണ്ട്. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് വരുന്നത്. രാജ്കപൂർ കുടുംബത്തിൽ നിന്നും വരുന്ന കരീനയ്ക്ക് സിനിമാ രംഗത്തേക്കുള്ള പ്രവേശനം ക്ലേശകരമായിരുന്നില്ല. കൈ നിറയെ അവസരങ്ങൾ കരീനയ്ക്ക് ലഭിച്ചു.

കരിയറിൽ വിവാദങ്ങളും ഗോസിപ്പുകളും എക്കാലവും കരീനയ്ക്ക് പിന്നാലെ വന്നിട്ടുണ്ട്. ഷാഹിദ് കപൂറുമായുള്ള പ്രണയം, വേർപിരിയൽ, ശേഷം സെയ്ഫ് അലിഖാനുമായുള്ള പ്രണയവും വിവാഹവും, സഹനടിമാരുമായുള്ള തർക്കം തുടങ്ങി പല കാരണങ്ങളാൽ കരീന ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിലം വിഷയമായിരുന്നു.
കരീനയെക്കുറിച്ചുള്ള ചില അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. നടി മൂന്നാമതും ഗർഭിണിയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കരീനയുടെ ഫോട്ടോയാണ് ഈ അഭ്യൂഹത്തിന് കാരണമായത്. നടി ഗർഭിണിയാണെന്ന് ഫോട്ടോയിൽ നിന്ന് ഊഹിക്കാമെന്ന് ചിലർ പറയുന്നു. അതേസമയം നേരത്തെ ഇത്തരത്തിൽ വന്ന ഗോസിപ്പുകളോട് കരീന പ്രതികരിച്ചിരുന്നു.
വയറ് വെച്ചിരിക്കുന്ന കരീനയെ കണ്ട് ഗർഭിണിയാണെന്ന് സംശയിച്ചതായിരുന്നു അന്ന് ആരാധകർ. എന്നാൽ താൻ ഭക്ഷണം കഴിച്ചത് കൊണ്ട് വയർ തോന്നിക്കുന്നതാണെന്നും കുട്ടികളെയുണ്ടാക്കുന്ന യന്ത്രമല്ലെന്നും അന്ന് കരീന പറഞ്ഞിരുന്നു. തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നീ രണ്ട് മക്കളാണ് കരീനയ്ക്കും സെയ്ഫിനുമുള്ളത്.
ആദ്യ ഭാര്യ അമൃത സിംഗിൽ ഇബ്രാഹിം അലി ഖാൻ, സാറ അലി ഖാൻ എന്നീ രണ്ട് മക്കൾ സെയ്ഫ് അലി ഖാനുണ്ട്. 2012 ലായിരുന്നു കരീന സെയ്ഫ് വിവാഹം ചെയ്തത്. തഷാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്.
കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഇതിന് ശേഷവും നടി സൂപ്പർ ഹിറ്റ് നായികയായി തുടർന്നു. ഗർഭിണിയായിരിക്കെയും അഭിനയം നിർത്തിയില്ല. കരിയറിന്റെ മികച്ച സമയത്ത് വിവാഹം കഴിച്ചതിനെ പലരും എതിർത്തിരുന്നെന്ന് കരീന നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

വിവാഹം കഴിഞ്ഞാൽ അവസരം കുറയുമെന്നാണത്രെ നടിക്ക് ലഭിച്ച ഉപദേശം. എന്നാൽ വിവാഹം കഴിഞ്ഞാലും കരിയറിൽ മുൻനിരയിൽ തുടരാൻ സാധിക്കുമെന്ന് കരീന തെളിയിച്ചു. നടിയുടെ നിരവധി ഹിറ്റ് സിനിമകൾ വിവാഹ ശേഷവും വന്നു. വിവാഹ ശേഷം ഗ്ലാമറസായി അഭിനയിക്കാനും കരീന മടി കാണിച്ചില്ല.
വിവാഹവും കുഞ്ഞുങ്ങളും കരിയറിനെ ബാധിക്കേണ്ട കാര്യമല്ലെന്ന പക്ഷക്കാരിയാണ് കരീന കപൂർ. ലാൽ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ആമിർ ഖാനായിരുന്നു നായകൻ. സിനിമ പക്ഷെ ബോക്സ് ഓഫീസിൽ വിജയിച്ചില്ല. കരീനയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. പഴയത് പോലെ തിരക്ക് പിടിച്ച് നടിയിപ്പോൾ സിനിമകൾ ചെയ്യുന്നില്ല. കുടുംബത്തിനും സുഹൃത്തുക്കൾക്കുമാെപ്പമുള്ള സമയത്തിനും നടിയിന്ന് പ്രാധാന്യം നൽകുന്നു.


Click it and Unblock the Notifications