വീട് വിട്ട് പുറത്തേക്കിറങ്ങുന്നില്ല, നടി കത്രീന കൈഫ് ഗർഭിണി? പിറന്നാൾ ദിനത്തിൽ ആ വാർത്ത കേൾക്കാൻ സാധിക്കുമോ?
ബോളിവുഡിലെ ക്യൂട്ട് താര ദമ്പതികളാണ് കത്രീനയും നടൻ വിക്കിയും. ഇരുവർക്കും വലിയ ആരാധക പിന്തുണയാണ് ഉള്ളത്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യാറുമുണ്ട്. എന്നാലൽ കുറച്ച് നാളായി കത്രീന ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയ മുഴുവനും. പക്ഷെ കത്രീനയോ നടൻ വിക്കിയോ ഇതിനെതിരെ പ്രതികരിച്ച് ഇതുവരെ രംഗത്ത് വന്നിട്ടില്ല.
മെയ് മാസം കരൺ ജോഹറിന്റെ അമ്പതാം പിറന്നാൾ ആഘോഷത്തിന് ശേഷം പിന്നീട് കത്രീനയെ ക്യമറക്ക് മുന്നിലോ പൊതുപരിപാടിയിലൊ ആരും കണ്ടിട്ടില്ല. ഞങ്ങളുടെ എയർപോർട്ട് ഡയറികളിൽ നിന്നും അവളെ കാണാനില്ല! സോഷ്യൽ മീഡിയയിലും താരത്തിനെ കാണാതായതോടെ ആരാധയാ് ഗർഭിണിയാണെന്ന വാർത്തകളിൽ ആരാധകർ ഉറച്ച് നിക്കുന്നത്. കത്രീന ഏറ്റവും അവസാനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ആഴ്ചകൾക്ക് മുമ്പാണ്. അതും 'ഭൂട്ട് പൊലീസ് ' എന്ന സിനിമയുടെ പ്രൊമോഷനുകൾക്ക് വേണ്ടി ആയിരുന്നു.
പൊതുയിടങ്ങളിൽ നിന്ന് താരം അപ്രത്യക്ഷമായതോടെ ഇ ടൈംസ് നെറ്റിസൺമാരുടെ അഭിപ്രായങ്ങൾ ചോദിക്കാൻ തുടങ്ങി. കൂടുതൽ പേരും കത്രീന ഗർഭിണിയായിരിക്കാം എന്ന് ഏകകണ്ഠമായി പറയുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇ ടൈംസിന് ലഭിച്ച പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.

ഭർത്താവ് വിക്കി കൗശലിനൊപ്പം കത്രീന കൈഫ് തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കുറച്ച് പേർ പറഞ്ഞു. ജൂലൈ 16 കത്രീനയുടെ ജന്മ ദിനത്തിൽ ആ വലിയ വാർത്ത പുറത്ത് വിടും എന്നുള്ള വിശ്വാസത്തിൽ കാത്തിരിക്കുകയാണ് കത്രീനയുടെ കടുത്ത ആരാധാകർ. സോഷ്യൽ മീഡിയയിൽ നിന്നും പൊതുയാത്രകളിൽ നിന്നും താരത്തെ കാണാതെ വരുമ്പോൾ അവരുടെ പിന്മാറ്റത്തിന് കാരണം അറിയാൻ ശ്രമിക്കുമെന്ന് മറ്റു ചിലർ പ്രതികരിച്ചു.
സിദ്ധാന്ത് ചതുർവേദിയും ഇഷാൻ ഖട്ടറും സഹനടന്മാരായി എത്തുന്ന 'ഫോൺ ഭൂട്ട്' എന്ന ചിത്രത്തിൽ കത്രീനയേയും ആരാധകർക്ക് കാണാൻ സാധിക്കും. കൊവിഡിൻ്റെ സമയത്താണ് ഈ സിനമയും പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം സിനിമയുടെ ഷൂട്ടിങ്ങും പൂർത്തിയാക്കിയിരുന്നു. 'ഫോൺ ഭൂട്ട്' ഒക്ടോബർ 7 ന് റിലീസ് ചെയ്യും.
ഇതുകൂടാതെ ഫർഹാൻ അക്തറിന്റെ റോഡ് ട്രിപ്പ് നാടകമായ 'ജീ ലെ സരാ'യിലും കത്രീന അഭിനയിക്കും. പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവർക്കൊപ്പമാണ് ഈ പ്രൊജക്ട് ചെയ്യുന്നത്.
വിക്കി കൗശല്‍ കത്രീന കെയ്‌ഫ് വിവാഹം 2021 ഡിസംബർ 9നായിരുന്നു . പ്രൗഢ ഗംഭീരമായി നടന്ന ഈ താര വിവാഹത്തില്‍ അടുത്ത ബന്ധുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകർക്ക് വേണ്ടി പങ്കുവച്ചിരുന്നു. 'തങ്ങളുടെ ഒരുമിച്ചുള്ള പുതിയ യാത്ര തുടങ്ങുമ്പോള്‍ എല്ലാവരുടേയും സ്‌നേഹവും അനുഗ്രഹവും തേടുന്നു' -എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്.
രണ്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് കത്രീനയും വിക്കിയും വിവാഹത്തിലെത്തിയത്. ഇരുവരും ജീവിതത്തെയും സിനിമയെയും മികച്ച രീതിയിൽ കൊണ്ടു പോകവെയാണ് ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ സമൂഹ മാദ്യമങ്ങളിൽ പ്രചരിച്ചത്. കത്രീനയും വിക്കിയും മാതാപിതാക്കളാകാന്‍ പോകുന്നുവെന്നും, കത്രീന രണ്ട് മാസം ഗര്‍ഭിണിയാണും, പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് കുടുംബം എന്നുമായിരുന്നു ആദ്യ വാർത്തകൾ.


Click it and Unblock the Notifications











