'കത്രീന കൈഫ് ഗർഭിണി, വിക്കി അച്ഛനാകാൻ പോകുന്നു'; വൈറലായി നടിയുടെ പുതിയ വീഡിയോ!
ബോളിവുഡിലെ നവദമ്പതികളാണ് വിക്കി കൗശലും കത്രീനയും. ഇക്കഴിഞ്ഞ ഡിസംബറിലാണ് വിക്കിയും കത്രീനയും ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹവും ഇരുവരുടേതുമായിരുന്നു. നാളുകളായുള്ള പ്രണയത്തിന് ശേഷം ഒന്നായവരാണ് വിക്കി കൗശലും കത്രീനയും. പാപ്പരാസികൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന നവദമ്പതികൾ കൂടിയാണ് വിക്കിയും കത്രീനയും. ഇപ്പോൾ കത്രീന ഗർഭിണിയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ നിന്നും വരുന്നത്.
കത്രീനയുടെ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഈ വിശേഷം പാപ്പരാസികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ടൈഗർ 3 താരം കഴിഞ്ഞ ദിവസം എയർപോർട്ടിൽ എത്തിയത് വലിപ്പമേറിയ സൽവാർ ധരിച്ചാണ്. വളരെ സ്റ്റൈലിഷായി നടക്കാൻ ഇഷ്ടപ്പെടുന്ന താരം എന്തുകൊണ്ടാണ് ഇങ്ങനൊരു ഫിറ്റല്ലാത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടത് എന്ന ചോദ്യം ആരാധകരിലും ഉയർന്നു. താരം ഗർഭിണിയാണെന്നും വയറ് മറക്കാൻ വേണ്ടിയാണ് കത്രീന ലൂസായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നത് എന്നുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ കമന്റായി കുറിച്ചിരിക്കുന്നത്.

കത്രീനയുടെ ശരീര ഭാരം വർധിച്ചതായും വീഡിയോയിൽ വ്യക്തമാണെന്നും ആരാധകർ കുറിച്ചു. എന്നാൽ ചിലർ കത്രീന ഗർഭിണിയാണെന്ന വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയും രംഗത്തെത്തി. 'പാശ്ചാത്യ വേഷങ്ങളിൽ നിന്നും മാറി ഇന്ത്യൻ വെയറിൽ കത്രീന അതീവ സുന്ദരിയാണ്, താരത്തിന്റെ സിംപ്ലിസിറ്റി മനോഹരമാണ്' തുടങ്ങിയ കമന്റുകളും കത്രീനയുടെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. കത്രീന ഗർഭിണിയാണെന്ന വാർത്ത ശരിയാണെന്നും ചിലർ വീഡിയോയ്ക്ക് കമന്റായി കുറിക്കുകയും ആശംസകൾ നേരുകയും ചെയ്തു. കത്രീന-വീക്കി വിവാഹം രാജസ്ഥാനിലാണ് രാജകീയമായി നടന്നത്. സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്‌സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ട് ആയിരുന്നു വിവാഹവേദി.

മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹസ്ഥലത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് തുടങ്ങി അതിഥികൾക്ക് ചില നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ വിക്കി കൗശൽ പങ്കുവെക്കുന്നതുവരെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും എത്തിയിരുന്നില്ല. സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന വിക്കി വിവാഹത്തിന് ലഭിച്ചത്.

'ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്‌നേഹവും നന്ദിയും മാത്രം. ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും സ്‌നേഹാനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു' എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വിക്കിയും കത്രീനയും കുറിച്ചിരുന്നത്. ബോളിവുഡ് സിനിമാ പ്രേമികൾ ഒന്നങ്കം കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രം ടൈഗർ 3 ആണ് ഇനി റിലീസിനെത്താനുള്ള കത്രീന കൈഫ് ചിത്രം. മനീഷ് ശർമ്മയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കത്രീനയുടെ വിവാഹ ശേഷം എത്തുന്ന ചിത്രം കൂടിയാണിത്. സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.
Recommended Video

മാസും ഫൈറ്റും നിറഞ്ഞതാകും ചിത്രമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ വീഡിയോ നൽകിയ സൂചന. ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, മൈനേ പ്യാർ ക്യൂൻ കിയ, പാർട്‌ണർ തുടങ്ങിയ ചിത്രങ്ങളിൽ കത്രീനയും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീന അഭിനയിച്ച നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാൻ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.


Click it and Unblock the Notifications