കാമുകനുമായുള്ള പ്രായ വ്യത്യാസത്തിന് ട്രോളുകള്‍; മലൈക അറോറയും അര്‍ജുനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു

ബോളിവുഡ് സുന്ദരി മലൈക അറോറയും യുവനടന്‍ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം നാട്ടില്‍ പാട്ടാണ്. മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ഇരുവരും ഒന്നിച്ചാണ് താമസവും യാത്രയുമൊക്കെ. മലൈകയെക്കാളും വളരെ പ്രായം കുറവാണ് അര്‍ജുന്. ഇതിന്റെ പേരിലും നിറയെ വിമര്‍ശനങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു.

ഇപ്പോഴിതാ അര്‍ജുനുമായി മലൈകയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയതായി ഡയമണ്ട് റിങ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് മലൈക പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല കൈയിലെ മോതിരം വ്യക്തമാക്കുന്നത് പോലെ ഒരു ക്ലാസും പിടിച്ച് നില്‍ക്കുന്ന ചിത്രവും വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്ന് സൂചന നല്‍കുന്ന ക്യാപ്ഷനുമാണ് കൊടുത്തിരിക്കുന്നത്.

malaika-arjun

' ഈ മോതിരം എത്ര സ്വപ്‌നമാണ്. അതിനെ സ്‌നേഹിക്കുന്നു. സന്തോഷം ഇവിടെ തുടങ്ങുന്നു. നിങ്ങളുടെ ജീവിതത്തിലെ പ്രണയത്തിന് പൂര്‍ണത നല്‍കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതിന് വേണ്ടിയുള്ള മനോഹരമായ മോതിരങ്ങള്‍ ലഭിക്കുന്നത് എവിടെയാണെന്നും നടി മെന്‍ഷന്‍ ചെയ്തിരിക്കുകയാണ്. നിങ്ങളുടെ മോതിരം ഇച്ഛാനുസരണം ഉണ്ടാക്കാന്‍ സാധിക്കും. അതിശയം തോന്നുണ്ടോ. ഉണ്ടെങ്കില്‍ അടുത്ത ഫോട്ടോ കൂടി നോക്കാനും ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ മലൈക പറയുന്നു.

പ്രായം ഒന്നിനും തടസമല്ലെന്ന് തെളിയിച്ച് മലൈക അറോറ, ഹോട്ട് ലുക്കിലുള്ള നടിയുടെ ഫോട്ടോസ് കാണാം

അതേ സമയം വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും താരദമ്പതിമാര്‍ വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ വിവാഹത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. നടന്‍ അര്‍ബ്ബാസ് ഖാനുമായി ഉണ്ടായിരുന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് മലൈക അര്‍ജുനുമായി അടുപ്പത്തിലാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X