'അന്ന് പറഞ്ഞത് അനുസരിച്ച് 58 ആകണം പ്രായം, പക്ഷെ ഇപ്പോൾ പറയുന്നു 48ആണ് പ്രായമെന്ന്, മലൈക കള്ളം പറയുന്നു?
മലൈക അറോറയെ സിനിമാപ്രേമികൾക്ക് പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. ദിൽ സേയിലെ ചയ്യ ചയ്യ എന്ന പാട്ടിന്റെ ട്യൂൺ മൂളിയാൽ തന്നെ ഷാരൂഖിനൊപ്പം പ്രസരിപ്പോടെ നൃത്തം ചെയ്യുന്ന സുന്ദരിയായ മലൈകയുടെ മുഖം എല്ലാവരുടെയും മനസിൽ തെളിയും.
എണ്ണം തികയ്ക്കാൻ വേണ്ടി സിനിമയോ കഥാപാത്രങ്ങളോ ചെയ്യേണ്ടതില്ലെന്നും എന്നേക്കും ആളുകളുടെ മനസിൽ തങ്ങി നിൽക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യുന്നത് തന്നെ അഭിനേതാവ് എന്ന നിലയിൽ വിജയിക്കാനുള്ള മാർഗമാണെന്ന് സ്വന്തം ജീവിതത്തിലൂടെ മലൈക തെളിയിച്ച് കഴിഞ്ഞു.
വിവാഹിതയും മുതിർന്ന ആൺകുട്ടിയുടെ അമ്മയായിട്ടും നടിയെന്ന രീതിയിൽ മലൈകയുടെ മാർക്കറ്റ് ഒരിക്കൽ പോലും പിറകോട്ട് പോയിട്ടില്ല. സിനിമയിൽ പിടിച്ച് നിൽക്കാൻ വിവാഹം, കുട്ടികൾ, വയസ് എന്നിവ ഒരു ഘടകമല്ലെന്നും മലൈക തെളിയിച്ച് കഴിഞ്ഞു.

പ്രായം വെറും നമ്പറുകൾ മാത്രമായി മലൈകയ്ക്ക് മുന്നിൽ മാറി. നാടെങ്ങും നവരാത്രി ആഘോഷങ്ങൾ നടക്കുകയാണെങ്കിലും മലൈക കാമുകൻ അർജുൻ കപൂറിനൊപ്പം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്. തനിക്ക് നാൽപത്തിയെട്ട് വയസ് തികഞ്ഞതിന്റെയും പിറന്നാൾ ആഘോഷം ഗംഭീരമാക്കിയതിന്റെയും വിശേഷങ്ങളും ചിത്രവും താരം സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്.
'മറ്റൊരു വർഷത്തിന്റെ സൂര്യൻ കൂടി അസ്തമിക്കുമ്പോൾ എനിക്ക് 48 വയസ് തികയുന്നു. ഈ യാത്രയിലുടനീളം എന്റെ സഹയാത്രികനായിരുന്ന എന്റെ സമാധാനത്തിനും എന്റെ ജനത്തിനും എന്റെ ശാന്തതയ്ക്കും ഞാൻ നന്ദിയുള്ളവളാണ്.'
'ഇവിടെ ഇരിക്കുമ്പോൾ ഓരോ നിമിഷവും സൗമ്യമായ ഒരു മന്ത്രണംപോലെ തോന്നുന്നു. അത് എന്നെ സ്വയം കണ്ടെത്തലിലേക്കും ആന്തരിക ശക്തിയിലേക്കും നയിക്കുന്നു. ഇളംകാറ്റിന്റെ സാന്ത്വനമായ മന്ദഹാസങ്ങൾ പുതിയ തുടക്കങ്ങളുടെ വാഗ്ദാനങ്ങൾ പ്രതിഫലിപ്പിക്കുന്ന മാസ്മരിക സൂര്യാസ്തമയങ്ങൾ എന്റെ ജീവിതം മനോഹരമാക്കിയ ആളുകളുടെ ഊഷ്മളത എന്നിവ ഇവിടെയുണ്ട്.'
'എനിക്ക് ഇതുവരെ ജീവിക്കാൻ ലഭിച്ച ജീവിതത്തിന് നന്ദിയും വരാനിരിക്കുന്ന ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും... ഒരിക്കൽ കൂടി എനിക്ക് ജന്മദിനാശംസകൾ', എന്നാണ് പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ട് മലൈക കുറിച്ചത്.

പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച മുറിയിൽ കടലിന് അഭിമുഖമായി ഇരിക്കുന്ന ചിത്രങ്ങളും മലൈക പങ്കിട്ടിട്ടുണ്ട്. നടിയുടെ കുറിപ്പ് വൈറലായപ്പോൾ ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആശംസകളുമായി എത്തി. എന്നാൽ എല്ലാവർക്കും അറിയേണ്ടി ഇരുന്നത്. മലൈകയുടെ യഥാർത്ഥ പ്രായം നാൽപത്തിയെട്ട് തന്നെയാണോ എന്നാണ്.
കാരണം വിക്കിപീഡിയ റെക്കോർഡുകൾ പ്രകാരം 1973ൽ ജനിച്ച മലൈകയുടെ പ്രായം അമ്പതാണ്. അങ്ങനെയെങ്കിൽ താരം രണ്ട് വയസ് കുറച്ച് പറഞ്ഞ് യഥാർത്ഥ പ്രായം മറച്ചുവെച്ചതാണോ എന്ന സംശയമാണ് ആരാധകർക്ക്. ചിലർ കമന്റിൽ അത് കുറിച്ചിട്ടുമുണ്ട്.
രണ്ട് വയസ് കുറച്ച് പറഞ്ഞ് മലൈക പ്രേക്ഷകരെ കബിളിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അർജുന്റെ പ്രായവുമായി തട്ടിച്ച് നോക്കുമ്പോൾ ശരിയാകാൻ വേണ്ടി മലൈക പ്രായം കുറച്ച് പറഞ്ഞതാണോ എന്നായിരുന്നു വേറെ ചിലർ പരിഹസിച്ച് കുറിച്ചത്. അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലൈക യുവനടൻ അർജുനുമായി പ്രണയത്തിലാണ്. അർജുന് പ്രായം മുപ്പത്തിയെട്ടാണ്.
ഇരുവരും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അതേസമയം മലൈകയുടെ പഴയൊരു അഭിമുഖം കുത്തിപൊക്കി എടുത്ത് മലൈകയുടെ പ്രായം 58ആണെന്ന് അവകാശപ്പെട്ടും ചിലർ എത്തിയിട്ടുണ്ട്. അർബാസ് ഖാന് 56 വയസ് പ്രായമുണ്ടെങ്കിൽ മലൈക അദ്ദേഹത്തെക്കാൾ രണ്ട് വയസിന് മൂത്തതാണ്. അങ്ങനെ വരുമ്പോൾ മലൈകയുടെ പ്രായം 58 വയസ് അല്ലേ..?. മലൈക എന്തിന് കള്ളം പറയുന്നു. ഒരു അഭിമുഖത്തിൽ നടി ഇക്കാര്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നായിരുന്നു പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.


Click it and Unblock the Notifications