For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കല്യാണമല്ല, അതിന് മുന്‍പ് പ്രസവമുണ്ടാവും; നടി മലൈക അറോറ ഗര്‍ഭിണിയായി? അര്‍ജുന്‍ കപൂര്‍ അച്ഛനാവാന്‍ പോകുന്നു

  |

  ബോളിവുഡില്‍ ഇത് സന്തോഷത്തിന്റെ കാലമാണ്. മുന്‍നിര നടിമാരും നടന്മാരുമൊക്കെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണ്. പിന്നാലെ കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതും വലിയ വാര്‍ത്തയായി. ഏറ്റവുമൊടുവില്‍ ബിപാഷ ബസു, ആലിയ ഭട്ട് തുടങ്ങിയ നടിമാരാണ് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത് അമ്മമാരായിരിക്കുന്നത്.

  ഇവര്‍ക്ക് പിന്നാലെ മറ്റൊരു താരസുന്ദരി കൂടി അമ്മയാവാന്‍ പോവുകയാണെന്ന തരത്തിലാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. നടി മലൈക അറോറയും പങ്കാളി അര്‍ജുന്‍ കപൂറും വിവാഹിതരാവുന്നതും നോക്കിയിരിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് ഈ വിരവം എത്തിയത്. വിശദമായി വായിക്കാം..

  Also Read: 6 മാസത്തിനുള്ളിൽ ഗർഭിണിയാവണം; മുപ്പത് വയസായില്ലേ, കുഞ്ഞിനെ നോക്കാം! വിചിത്രമായ അനുഭവം പറഞ്ഞ് അർച്ചന കവി

  ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് നടിയും മോഡലുമായ മലൈക അറോറ അര്‍ജുന്‍ കപൂറുമായി ഇഷ്ടത്തിലാവുന്നത്. പ്രണയം ആദ്യം ഒളിപ്പിച്ച് വെച്ചെങ്കിലും പിന്നീടത് പരസ്യമാക്കി. ഇപ്പോള്‍ ലിവിങ് ടുഗദറായി താരങ്ങള്‍ ഒരുമിച്ചാണ് ജീവിക്കുന്നതും. ഇതിനിടയില്‍ ഈ വര്‍ഷം വിവാഹമുണ്ടാവും, അതല്ല അടുത്ത വര്‍ഷമായിരിക്കും എന്നിങ്ങനെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷേ വിവാഹത്തെ കുറിച്ച് താരങ്ങള്‍ വിശദീകരണം ഇനിയും നല്‍കിയിട്ടില്ല.

  Also Read: ബച്ചനെ കാണാൻ അന്നൊരു നടി വരും; അമിതാഭുമായി പിണങ്ങാനുണ്ടായ കാരണത്തെ കുറിച്ച് നടൻ ശത്രുഘ്‌നൻ സിൻഹ

  ഇതിനിടയിലാണ് മലൈക അറോറ ഗര്‍ഭിണിയാണെന്നും വൈകാതെ ഒരു കുഞ്ഞതിഥി എത്തുമെന്നുള്ള വിവരം പുറത്ത് വരുന്നത്. പ്രമുഖ മാധ്യമങ്ങളടക്കം ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അര്‍ജുന്‍ കപൂറിന്റെ കുഞ്ഞിനെ മലൈക ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നും സന്തോഷ വാര്‍ത്ത പ്രഖ്യാപിക്കാനുള്ള സമയമാണ് നോക്കുന്നതെന്നും പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ലണ്ടനില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നതെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗികമായി താരങ്ങൾ വാർത്ത പുറത്ത് വിടുന്നതും കാത്തിരിക്കുകയാണ് സുഹൃത്തുക്കളും ആരാധകരുമൊക്കെ.

  ഒക്ടോബറില്‍ മലൈകയും അര്‍ജുനും ലണ്ടനിലേക്ക് പോയിരുന്നു. അവിടെയുള്ള അടുത്ത സുഹൃത്തുക്കളോട് മാത്രം ഗര്‍ഭിണിയായ സന്തോഷം പങ്കുവെച്ചതായിട്ടാണ് വിവരം. എന്തായാലും വൈകാതെ ഈ വിഷയത്തില്‍ താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായിട്ടുള്ള പ്രതികരണം ലഭിക്കാനാണ് ആരാധകരും കാത്തിരിക്കുന്നത്.

  ബോളിവുഡ് നടന്‍ അര്‍ബാസ് ഖാനെയാണ് മലൈക ആദ്യം വിവാഹം കഴിക്കുന്നത്. 1998 ലായിരുന്നു താരവിവാഹം. ഈ ബന്ധത്തില്‍ ഇരുപത് വയസുള്ള അര്‍ഹാന്‍ എന്നൊരു മകന്‍ കൂടിയുണ്ട്. നിലവില്‍ വിദേശത്ത് പഠിക്കുകയാണ് താരപുത്രന്‍. എന്നാല്‍ 2017 ല്‍ അര്‍ബാസുമായി നടി വിവാഹജീവിതം അവസാനിപ്പിച്ചു. തൊട്ടടുത്ത വര്‍ഷം മുതല്‍ അര്‍ജുന്‍ കപൂറുമായി ഇഷ്ടത്തിലാവുകയും ചെയ്തു. ആദ്യം ഗോസിപ്പ് കോളങ്ങളില്‍ മാത്രമാണ് ഇരുവരും നിറഞ്ഞ് നിന്നത്.

  പിന്നീട് ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചും യാത്രകളുമൊക്കെ പുറംലോകത്തേക്ക് വന്ന് തുടങ്ങി. അര്‍ജുനുമായി ജീവിതം ആരംഭിച്ച് കഴിഞ്ഞുവെന്ന് പലപ്പോഴും നടി പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് മാത്രം വ്യക്തമാക്കിയിരുന്നില്ല. അര്‍ജുന്റേത് ആദ്യ വിവാഹമാണെന്നതും മലൈകയെക്കാളും അര്‍ജുന് വളരെ പ്രായം കുറവാണെന്നതും ഇവരുടെ ബന്ധത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിറഞ്ഞ് നിന്ന കാര്യങ്ങളാണ്. എല്ലാം മറികടന്ന് സന്തുഷ്ടമായൊരു ജീവിതത്തിലേക്കാണ് ഇരുവരും എത്തിയത്. മാത്രമല്ല പുതിയൊരു അതിഥി കൂടി എത്തുകയാണെങ്കില്‍ രസകരമായൊരു ജീവിതമായിരിക്കും ഇനിയങ്ങോട്ട് എന്ന് പറയുകയാണ് ആരാധകര്‍.

  Read more about: malaika arora arjun kapoor
  English summary
  Is Malaika Arora Pregnant With Arjun Kapoor's Child? Latest Buzz Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X