മൃണാലിന്റെ പ്രണയം വീണ്ടും വാർത്തയാകുന്നു; സംശയവുമായി ആരാധകർ; എല്ലാത്തിനും പിന്നിലെന്തെന്ന് ചോദ്യങ്ങൾ
സിനിമാ ലോകത്ത് മിക്കവരും പ്രതീക്ഷിക്കാത്ത കുതിച്ചുയരലാണ് നടി മൃണാൽ താക്കൂറിന്റെ കരിയറിനുണ്ടായത്. ടെലിവിഷൻ രംഗത്താണ് മൃണാൽ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. 'മുജ്സെ കുച്ഛ് കെഹ്തി യെ ഖാമോഷിയാൻ' ഉൾപ്പെടയുള്ള സീരിയലുകളിൽ വേഷമിട്ട മൃണാൽ പിന്നീട് സിനിമാ രംഗത്തേക്ക് കടന്ന് വന്നു. ബോളിവുഡിൽ നടിക്ക് ലഭിച്ചതെല്ലാം പരാജയ സിനിമകളായിരുന്നു. ബോളിവുഡിൽ വലിയ ശ്രദ്ധ നേടാതെ ഒതുങ്ങേണ്ടിയിരുന്ന മൃണാലിന് വഴിത്തിരവാകുന്നത് തെലുങ്ക് ചിത്രം സീതാ രാമമാണ്.
ദുൽഖർ സൽമാൻ നായകനായ സിനിമ മികച്ച വിജയം നേടി. തെന്നിന്ത്യൻ സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാൻ മൃണാലിന് കഴിഞ്ഞു. വലിയ ആരാധക വൃന്ദമാണ് മൃണാലിന് ഇന്നുള്ളത്. ഹൈ നന്നയാണ് മാണാലിന്റെ അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം. നാനിയാണ് ചിത്രത്തിൽ നായകനായെത്തിയത്. കരിയറിലെ പ്രശസ്തിക്കൊപ്പം മൃണാൽ താക്കൂറിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ജനശ്രദ്ധയിലേക്ക് വന്നു. ഒന്നിലേറെ ഗോസിപ്പുകൾ ഇതിനകം മൃണാലിനെക്കുറിച്ച് വന്നിട്ടുണ്ട്.

താരം വിവാഹിതയാകാൻ പോകുന്നെന്ന ഗോസിപ്പാണ് അടുത്തിടെ വന്ന. ഇത് നിഷേധിച്ച് മൃണാൽ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ മൃണാലിനെക്കുറിച്ചുള്ള പ്രണയ വാർത്തയാണ് പുറത്ത് വരുന്നത്. ഗായകൻ ബാദ്ഷയുമായി മൃണാൽ പ്രണയത്തലാണെന്ന് സൂചനയുണ്ട്. അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ചില സംഭവങ്ങളും കഴിഞ്ഞ ദിവസം നടന്നു. മൃണാലിനെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റ് ബദ്ഷാ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ട് ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
നേരത്തെയും ഇരുവരെയും കുറിച്ചുള്ള പ്രണയ ഗോസിപ്പുകൾ വന്നിരുന്നു. ഇടയ്ക്കിടെ ഇവരെക്കുറിച്ചുള്ള വാർത്തകൾ വൈറലാകുന്നതിൽ ചിലർ സംശയങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. പിആർ വർക്കിനായി മൃണാലിനൊപ്പമുള്ള ഗോസിപ്പുകൾ ബാദ്ഷ ഉപയോഗിക്കുന്നുണ്ടോ എന്നാണ് ചിലരുടെ സംശയം. തനിക്ക് ഹൈപ്പ് കിട്ടാൻ ഗായകൻ ഗോസിപ്പുകളെ ഉപയോഗിക്കുന്നു എന്ന് കമന്റുകൾ വരുന്നുണ്ട്.

അതേസമയം നേരത്തെ മൃണാലുമായുള്ള ഗോസിപ്പ് വന്നപ്പോൾ ഇക്കാര്യം നിഷേധിച്ച് ബാദ്ഷ രംഗത്ത് വന്നിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങളെ പറ്റി അടുത്തിടെ മൃണാൽ താക്കൂർ സംസാരിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിൽ താൻ വിശ്വസിക്കുന്നുണ്ടെന്നും വിവാഹത്തിന് പ്രായം തടസമല്ലെന്നും മൃണാൽ വ്യക്തമാക്കി. വിവാഹത്തിനായി പങ്കാളിയെ കണ്ടെത്തുന്നതിൽ പ്രത്യേക പ്രായമില്ല. ശരിയായ പങ്കാളിയെ കണ്ടെത്തിയാൽ വിവാഹം നീട്ടി വെക്കേണ്ടതില്ലെന്നും മൃണാൽ താക്കൂർ അഭിപ്രായപ്പെട്ടു.
കരിയറിൽ ഇക്കഴിഞ്ഞ വർഷം മൃണാലിന് അത്ര വിജയകരമായിരുന്നില്ല. തുടരെ റിലീസുകൾ ഉണ്ടായെങ്കിലും ഇവയിൽ ഭൂരിഭാഗം പ്രൊജക്ടുകളും പരാജയപ്പെടുകയാണുണ്ടായത്. ഹിന്ദി ചിത്രം ഗുംരയിൽ ആദിത്യ റോയ് കപൂറിനൊപ്പമാണ് മൃണാൽ അഭിനയിച്ചത്. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. പിന്നീട് ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിലും നടി അഭിനയിച്ചു. ഇതും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
പീന്നീട് പിപ്പ എന്ന ആക്ഷൻ ചിത്രത്തിലാണ് മൃണാലിനെ പ്രേക്ഷകർ കണ്ടത്. ഈ സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല. ബോളിവുഡിൽ നടിക്ക് ഇപ്പോഴും ഭാഗ്യം തെളിഞ്ഞിട്ടില്ലെന്ന സംസാരമുണ്ട്. അതേസമയം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഹെെ നന്ന എന്ന തെലുങ്ക് ചിത്രം വിജയിച്ചു. നടി തെന്നിന്ത്യൻ സിനിമകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചേക്കുമെന്നും സൂചനയുണ്ട്. ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി നടിമാർക്ക് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങാൻ കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications