ഷാരൂഖിനൊപ്പം നയന്‍താര ബോളിവുഡിലേയ്ക്ക് ?

By Lakshmi

2013ല്‍ തമിഴകത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് അജിത്തിന്റെ ആരംഭം. അജിത്തിനൊപ്പം നയന്‍താര, ആര്യ എന്നിവര്‍ മികച്ച അഭിനയം കാഴ്ചവച്ച ചിത്രം മികച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ നടത്തിയത്. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

പ്രഭുദേവയാണ് റീമേക് ചിത്രം സംവിധാനം ചെയ്യുകയെന്നും അക്ഷയ് കുമാറായിരിക്കും നായകനെന്നുമാണ് കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഷാരൂഖ് ഖാനായിരിക്കും ആരംഭത്തിന്റെ റീമേക്കില്‍ അഭിനയിക്കുകയെന്നാണ് കേള്‍ക്കുന്നത്.

Nayanthara

ആരംഭം തമിഴില്‍ സംവിധാനം ചെയ്ത വിഷ്ണുവര്‍ദ്ധന്‍ തന്നെയായിരിക്കുമത്രേ ഹിന്ദി റീമേക്കും എടുക്കുന്നത്. തമിഴില്‍ റാണ ദഗുപതി അവതരിപ്പിച്ച അതിഥി വേഷം ഹിന്ദിച്ചിത്രത്തില്‍ അജിത്തായിരിക്കും ചെയ്യുകയെന്നും കേള്‍ക്കുന്നു. ഇതിന് മുമ്പ് അശോകയെന്ന ചിത്രത്തില്‍ ഷാരൂഖും അജിത്തും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

നായികവേഷം ചെയ്യുന്നത് നയന്‍താരതന്നെയായിരിക്കുമെന്നും സൂചനയുണ്ട്. ഇതിന് മുമ്പ് ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാനായി ഷാരൂഖ് നയന്‍താരയെ ക്ഷണിച്ചിരുന്നു. പക്ഷേ കരിയറില്‍ ഒരു രണ്ടാംവരവിനൊരുങ്ങുകയായിരുന്ന നയന്‍താര ഐറ്റംഡാന്‍സ് ഷാരൂഖിനൊപ്പമാണെങ്കിലും ചെയ്യാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇത്തവണയെങ്കിലും നയന്‍താരയെ ബോളിവുഡില്‍ കാണാന്‍ കഴിയുമോയെന്നാണ് ഇനി അറിയാനുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X