'വിവാഹ ജീവിതത്തിൽ രൺബീർ അസ്വസ്ഥൻ'; അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് നടന്റെ അമ്മയുടെ പോസ്റ്റ്

ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. വിവാഹവും കുഞ്ഞുമെല്ലാം ഇവരുടെ ജീവിതത്തിൽ പെട്ടെന്ന് സംഭവിച്ചു. 40 കാരനായ രൺബീറിന് ഇന്ന് മകളെ പിരിഞ്ഞിരിക്കാൻ പോലും ഇഷ്ടമല്ല. ആലിയ സിനിമകളുടെ തിരക്കിലായിരിക്കുമ്പോൾ രൺബീറാണ് മകളെ നോക്കുന്നത്. താരകുടുംബങ്ങളിലെ അം​ഗങ്ങളായ രൺബീറും ആലിയയും ഒരുമിച്ചപ്പോൾ ആരാധകരോടൊപ്പം കുടുംബവും ഏറെ സന്തോഷിച്ചു. രൺബീർ കപൂറിന്റെ വിവാഹം അന്തരിച്ച പിതാവ് ഋഷി കപൂർ ഏറെ ആ​ഗ്രഹിച്ചതാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണ ശേഷമാണ് വിവാഹം നടന്നത്.

രൺബീറിന്റെ അമ്മ നീതു കപൂറും ആലിയ-രൺബീർ വിവാഹത്തിൽ ഏറെ സന്തോഷിച്ചു. സമപ്രായക്കാരിൽ പലരും വിവാഹം കഴിച്ചപ്പോഴും രൺബീർ വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇതിൽ കുടുംബത്തിനും ആശങ്കയുണ്ടായിരുന്നു. ഒടുവിൽ കാത്തിരിപ്പിനൊടുവിൽ രൺബീർ വിവാഹിതനായി. നടന് മകളും പിറന്നു. വിവാഹജീവിതം മുന്നോട്ട് പോകവെ രൺബീർ ആലിയ ബന്ധത്തെക്കുറിച്ച് അമ്പരപ്പിച്ച ചില ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടി കങ്കണ റണൗത്ത് ഉന്നയിച്ചത്.

രൺബീർ-ആലിയ വിവാഹം ചില ഉടമ്പടികൾ പ്രകാരം നടന്നതാണെന്നും ഇരുവരും നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും കങ്കണ ആരോപിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും നടി ഉദ്ദേശിച്ചത് ആലിയെയും രൺബീറിനെയുമാണെന്ന് വ്യക്തമാണ്. രണ്ട് പേരും വീട്ടിൽ രണ്ട് ഫ്ലോറുകളിലാണ് കഴിയുന്നതെന്നും അടുത്തിടെ രൺബീറും കുടുംബവും നടത്തിയ യാത്രയിൽ നിന്ന് ആലിയയെ ഒഴിവാക്കിയെന്നും കങ്കണ പരോക്ഷമായി ആരോപിച്ചു.

Ranbir Kapoor, Alia Bhatt

ബോളിവുഡിലെ ഒരു വമ്പനാണ് ആലിയ-രൺബീർ വിവാഹത്തിന് മുൻകൈയെടുത്തതെന്ന് കങ്കണ പറയുന്നു. നടനെ ഒരു ട്രയോളജിയിലേക്ക് കാസ്റ്റ് ചെയ്യാമെന്ന് ഈ മാഫിയ ഡാഡി വാ​ഗ്ദാനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടന്നത്. എന്നാലിപ്പോൾ ഈ ബന്ധത്തിൽ നടൻ അസ്വസ്ഥനാണെന്നും കങ്കണ രൺബീറിനെ ഉദ്ദേശിച്ച് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കങ്കണയുടെ ആക്ഷേപം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. പ്രത്യേകിച്ചും രൺബീർ കപൂർ ബന്ധങ്ങളിൽ ഉറച്ച് നിൽക്കാത്ത ആളാണെന്ന് ബി ടൗണിൽ പണ്ട് മുതലേ സംസാരമുണ്ട്. ഇപ്പോഴിതാ രൺബീറിന്റെ അമ്മ നീതു കപൂറിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടിയിരിക്കുകയാണ്.

Alia Bhatt, Kangana

'കുടുംബത്തെ ഒന്നിച്ച് നിർത്തിയവർ മരണമടഞ്ഞത് കൊണ്ടാണ് കുടുംബങ്ങൾ പഴയത് പോലെ അല്ലാത്തത്' എന്ന വാചകമാണ് നീതു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്. നീതു കപൂർ ഉദ്ദേശിച്ചതെന്താണെന്ന് സംബന്ധിച്ച് പല വാദങ്ങളും ഉയരുന്നുണ്ട്. ആലിയ-രൺബീർ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യങ്ങൾ വരുന്നു. അടുത്തിടെയാണ് നീതു കപൂറിന്റെ പിറന്നാൾ ദിനം രൺബീറും സഹോദരി റിദ്ദിമ കപൂറും ആഘോഷമാക്കിയത്. റിദ്ദിമയുടെ ഭർത്താവ് പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോൾ രൺബീറിന്റെ ഭാര്യ ആലിയ എത്തിയില്ല. മകളും ഇല്ലായിരുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് നീതു കപൂറിന് ആലിയ പിറന്നാൾ ആശംസകൾ അറിയിച്ചത്. ആലിയ പിറന്നാൾ ആഘോഷത്തിന് എത്താത്തതിന്റെ പരിഭവമാണോ നീതു കപൂർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കിയതെന്ന ചോദ്യവും ആരാധകർക്കുണ്ട്.

അതേസമയം കങ്കണയുടെ ആരോപണങ്ങളെ കാര്യമാക്കേണ്ടെന്ന വാദവും ഉയരുന്നുണ്ട്. ആലിയയോടും രൺബീറിനോടും കടുത്ത ശത്രുത കങ്കണയ്ക്കുണ്ട്. നേരത്തെ പല തവണ ഇരുവർക്കുമെതിരെ കങ്കണ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ആലിയയുടെ സിനിമകളെയും കങ്കണ വിമർശിക്കാറുണ്ട്.

എപ്പോഴും മറ്റുള്ളവരെ അധിക്ഷേപിച്ച് സംസാരിക്കുന്ന കങ്കണ റണൗത്തിനെ ഇപ്പോൾ ബോളിവുഡിൽ മിക്കവരും കാര്യമാക്കാറില്ല. വിവാദ പ്രസ്താവനകളും പ്രശ്നങ്ങളും കാരണം കങ്കണയെ സിനിമാ ലോകത്തെ പലരും മാറ്റി നിർത്തുകയും ചെയ്യുന്നു.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X