പ്രിതീ സിന്റ ഉടന്‍ വിവാഹിതയാകും
അടുത്തിടെയാണ് പ്രീതി സിന്റ തന്റെ പ്രണയം വെളിപ്പെടുത്തിയത്. താന്‍ ഒരാളുമായി പ്രണയത്തിലാണ്, എന്നാല്‍ കാമുകന്റെ പേര് പറയാന്‍ സമയമായിട്ടില്ല. അതിന് സമയമാകുമ്പോള്‍ താന്‍ പറയുമെന്നും പ്രീതി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രീതി സിന്റ ഉടന്‍ വിവാഹിതയാകുമത്രേ.
2016 ജനുവരിയില്‍ വിവാഹമുണ്ടാകുമെന്നാണ് അറിയുന്നത്. ജെനി എന്നാണ് കാമുകന്റെ പേരെന്നും പറയുന്നു. ഇരുവരും അമേരിക്കയില്‍ വച്ച് കാണുന്നതും നേരത്തെ വാര്‍ത്തയായിട്ടുണ്ട്.

ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. ഐ പി എല്‍ ടീമായ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹഉടമസ്ഥയായ പ്രീതി സിന്റെ അടുത്തിടെയാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്.
1998ല്‍ പുറത്തിറങ്ങിയ ദില്‍സേ എന്ന ചിത്രത്തിലൂടെയാണ് പ്രീതി സിന്റെ ബോളിവുഡിലെത്തുന്നത്. പിന്നീട് അതേ വര്‍ഷം തന്നെ സോള്‍ജിയര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.


Click it and Unblock the Notifications