ഞാൻ ഹിന്ദിയല്ല!! ആദ്യം ഒന്ന് പോയി പഠിച്ചിട്ടു വരൂ... എല്ലാവരേയും ഞെട്ടിപ്പിച്ച പ്രിയങ്ക
പ്രിയങ്ക ഹിന്ദിയാണോ എന്നാണ് ഭൂരിഭാഗം പേർക്കും അറിയേണ്ടത്.
ശക്തമായ നിലപാട് കൊണ്ടും അത് ഏത് വേദിയിലും തുറന്നു പറയുന്നനടി പ്രിയങ്ക ചോപ്രയുടെ ചങ്കൂറ്റം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. 2018 അമേരിക്കൻ ഗായകൻ നിക്ക് ജോനാസുമായുള്ള വിവാഹത്തോടെ 2018 ൽ ഗുഗിളിലൂടെ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ സെലിബ്രിറ്റിയാണ് പ്രിയങ്ക. ബോളിവുഡിന്റെ മകളായ നടി നിക്കിനെ വിവാഹം കഴിച്ചതോടെ ഹോളിവുഡിന്റെ മരുമകളായി മാറിയിരിക്കുകയാണ്.

ഹോളിവുഡ് പ്രേക്ഷകർക്ക് പ്രിയങ്ക അപരിചിതയല്ല. എങ്കിൽ തന്നേയും പ്രിയങ്കയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ സംശയമായി അവശേഷിക്കുകയാണ്. ഒരു രാജ്യാന്തര മാസികയോടെ സംവദിക്കവെ ഇന്റർനെറ്റിലൂടെ പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾ അവതാരകൻ പ്രിയങ്കയോട് ചോദിച്ചു . ഇതിനു പ്രിയങ്ക നൽകിയ ഉത്തരമാണ് ഞെട്ടിപ്പിച്ചിരിക്കുന്നത്.
പ്രിയങ്ക ഹിന്ദിയാണോ എന്നാണ് ഭൂരിഭാഗം പേർക്കും അറിയേണ്ടത്. ഈ ചോദ്യത്തിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്...ഹിന്ദി ഒരു ഭാഷയാണ് ഞാന്‍ ഹിന്ദുവാണ്. അതൊരു മതമാണ്, ഇത് രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ആദ്യം ഒന്ന് പഠിച്ചു വരൂ- പ്രിയങ്ക പറഞ്ഞു. പിന്നീട് പ്രിയങ്ക ഗായികയാണോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ആളുകള്‍ അങ്ങനെ കരുതുന്നു, ഞാനും ചിലപ്പോള്‍ അത് തന്നെയാണ് കരുതുന്നത്. പ്രിയങ്കയ്ക്ക് നിക്കിനേക്കാൽ പ്രയമുണ്ടോ ൺന്ന സ്ഥിര ചോദ്യത്തിന് പത്ത് വയസ്സ് മൂതിർന്നയാളാണ് താനെന്നും താരം ഉത്തരം നൽകി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെല്ലും സംശമില്ലാതെയായിരുന്നു താരത്തിന്റെ പ്രതികരണം.


Click it and Unblock the Notifications