സമ്പാദ്യം ഭർത്താവിനേക്കാൾ കൂടുതൽ; കോടികൾ വാരുന്ന പ്രിയങ്ക; നടിയുടെ ആസ്തി അമ്പരപ്പിക്കുന്നത്

ബോളിവുഡിനും ഹോളിവുഡിനും പ്രിയപ്പെട്ട താര ദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും. നിക് ജോനാസ് പോപ് ​ഗാന രം​ഗത്തെ പ്രബല സാന്നിധ്യമാണെങ്കിൽ പ്രിയങ്ക നടി, ഫാഷൻ ഐക്കൺ, നിർമാതാവ്, സംരഭക തുടങ്ങി പല മേഖലകളിൽ കഴിവ് തെളിയിച്ചു. 2018 ലാണ് പ്രിയങ്ക-നിക് വിവാഹം നടക്കുന്നത്. വ്യത്യസ്ത സാസ്കാരിക ചുറ്റുപാടുകളിൽ ജനിച്ച് വളർന്നവരാണ് പ്രിയങ്കയും നിക്കും.

നിക് ജോനാസിനേക്കാൾ പത്ത് വയസ് കൂടുതലുമാണ് പ്രിയങ്കയ്ക്ക്. എന്നാൽ ഇതൊന്നും താരങ്ങളുടെ പ്രണയത്തെയോ വിവാഹ ജീവിതത്തെയോ ബാധിച്ചില്ല. കരിയറിന് രണ്ട് പേരും പരസ്പരം വലിയ പിന്തുണ നൽകുന്നു. തന്റെ വിജയങ്ങളിൽ അഭിമാനിക്കുന്ന വ്യക്തിയാണ് നിക് ജോനാസെന്ന് പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്.

 Priyanka Chopra

പ്രിയങ്കയുടെയും നിക് ജോനാസിന്റെയും സമ്പാദ്യ വിവരങ്ങളാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. ജോനാസ് സഹോദരങ്ങളിൽ ഏറ്റവും ധനികൻ നിക് ജോനാസാണ്. ​ഗാനങ്ങൾക്ക് പുറമെ വൻകി‌ട കമ്പനികളിലെ നിക്ഷേപം, പരസ്യങ്ങൾ തുടങ്ങിയവ നിക് ജോനാസിന്റെ സമ്പാദ്യത്തിന്റെ ശ്രോതസ്സുകളാണ്. 171 കോടിയാണ് നിക് ജോനാസിന്റെ നെറ്റ് വർത്ത്. പ്രിയങ്കയുടേത് 200 കോടിയും.

പ്രിയങ്ക ചോപ്രയുടെ വരുമാന ശ്രോതസ്സുകൾ ഏവരെയും അത്ഭുതപ്പെടുത്തും. ഒരു സിനിമയ്ക്ക് 12 കോടി രൂപയാണ് പ്രിയങ്ക വാങ്ങുന്ന പ്രതിഫലം. 18 കോടിയോളമാണ് നടിയു‌ടെ ശരാശരി വാർഷിക വരുമാനം. ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് 3 കോടി രൂപ പ്രിയങ്ക ചോപ്രയ്ക്ക് ലഭിക്കും. ​ഗ്ലോബൽ ഐക്കണായി മാറിയ പ്രിയങ്ക ഒരു ബ്രാൻഡിന്റെ പരസ്യത്തിന് അഞ്ച് കോടി രൂപയാണ് വാങ്ങാറ്.

 Priyanka Chopra

​ഇന്ത്യയിലെയും അമേരിക്കയിലെയും ഒരുപിടി ബ്രാൻഡുകളുടെ അംബാസഡറാണ് താരം. അതേസമയം മുംബൈയിൽ രണ്ട് ആഡംബര വീ‌ടുകൾ താരത്തിനുണ്ട്. ഹോളിവുഡ് കരിയറിന് ശ്രദ്ധ നൽകിയ കാലത്ത് ലോസ് ആഞ്ചലസിൽ ഒരു വീ‌ട് പ്രിയങ്ക വാങ്ങിയിട്ടുണ്ട്. ഇന്ത്യൻ മൂല്യത്തിൽ 238 കോടി രൂപയാണ് ഈ വീടിന്റെ വിലയെന്ന് റിപ്പോർട്ടുകളുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം കാലിഫോർണിയയിലെ വീട്ടിലാണ് പ്രിയങ്ക ഇപ്പോൾ താമസിക്കുന്നത്. 144 കോടി രൂപ വില വരുന്ന വീടാണിതെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിക് ജോനാസിനെക്കാൾ വരുമാനം പ്രിയങ്ക ചോപ്രയ്ക്കാണുള്ളത്. ഹോളിവുഡിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ബോളിവുഡിൽ നിന്ന് നേ‌ടിയ സമ്പാദ്യം പ്രിയങ്കയ്ക്കുണ്ട്. തന്റെ സമ്പാദ്യമെല്ലാം കൃത്യമായി നിക്ഷേപിക്കുകയും ബിസിനസ് സംരഭങ്ങൾ തുടങ്ങുകയും ചെയ്തതാണ് പ്രിയങ്കയുടെ ഇന്നത്തെ സമ്പാദ്യത്തിന് ശക്തിയായത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയങ്ക ചോപ്ര ഇന്ന് ശ്രദ്ധ നൽകുന്നു.

മേരി മാലതി ചോപ്ര ജോനാസ് എന്നാണ് താര ദമ്പതികളുടെ മകളുടെ പേര്. സരൊ​ഗസി വഴിയാണ് താരങ്ങൾ കുഞ്ഞിനെ സ്വീകരിച്ചത്. ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും കുറച്ച് വർഷങ്ങളായി നടി മാറി നിൽക്കുകയാണ്. ജീ ലേ സര എന്ന സിനിമ പ്രഖ്യാപിച്ചെങ്കിലും സിനിമ ഇതുവരെ മുന്നോട്ട് നീങ്ങിയിട്ടില്ല.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X