»   » രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതിഹാസന്‍ ? കത്രീന കൈഫിനെ അകറ്റിയത് ശ്രുതി ?

രണ്‍ബീര്‍ കപൂറിന്റെ പുതിയ കാമുകി ശ്രുതിഹാസന്‍ ? കത്രീന കൈഫിനെ അകറ്റിയത് ശ്രുതി ?

Posted By: p
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളുടെ പ്രണയവും വേര്‍പിരിയലുമെല്ലാം ബോളിവുഡില്‍ ചര്‍ച്ചയാവാറുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നടന്മാരിലൊരാളാണ് രണ്‍ബീര്‍ കപൂര്‍. ഇടയ്ക്കിടയ്ക്ക് രണ്‍ബീര്‍ കാമുകിമാരെ മാറ്റുന്നത് മാധ്യമങ്ങള്‍ ഒട്ടേറെ ആഘോഷിച്ചതാണ് .

രണ്‍ബീറിന്റെ പുതിയ കാമുകിയാരെന്നറിയണ്ടേ.. മറ്റാരുമല്ല ,കമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസനാണ് രണ്‍ബീറിന്റെ പുതിയ കാമുകിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എപ്പോളാണ് ഇരുവരും പ്രണയത്തിലായതെന്നറിയാന്‍ തുടര്‍ന്നു വായിക്കൂ..

Read more:ബോളിവുഡില്‍ നല്ല സിനിമചെയ്യാന്‍ താത്പര്യമുണ്ടെന്ന് പ്രഭുദേവ !!

രണ്‍ബീര്‍ കപൂര്‍

മുന്‍ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങിന്റയും മകനായ രണ്‍ബീര്‍ 2007 ല്‍ പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത് .പിന്നീട് രണ്‍ബീറിന് ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചു .

ദീപികയും കത്രീനയും

രണ്‍ബീറിന്റെ ദീപിക പദുകോണും കത്രീന കൈഫുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഈയടുത്താണ് രണ്‍ബീര്‍ കത്രീനയുമായി വേര്‍പിരിഞ്ഞത്. തനിക്ക് കത്രീനയുമായി ഒരു പ്രശ്‌നവുമില്ലെന്നും രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നുമാണ് രണ്ബീര്‍ പറഞ്ഞത്. രണ്‍ബീര്‍ തന്നെ വേദനിപ്പിക്കുകയായിരുന്നെന്ന് കത്രീന പരോക്ഷമായി പലപ്പോഴും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ശ്രുതിഹാസന്‍

ഒട്ടേറെ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച ശ്രുതിഹാസന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 2009 ല്‍ പുറത്തിറങ്ങിയ ലക്ക് ആയിരുന്നു. തുടര്‍ന്ന് രാമയ്യ വസ്താവയ്യ, ഗബ്ബര്‍ ഈസ് ബാക്ക്, ദില്‍ തൊ ബച്ചാ ഹേ ജീ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

പരസ്യചിത്രീകരണം

പരസ്യചിത്രീകരണത്തിനെത്തിയപ്പോഴാണത്രെ രണ്‍ബീറും ശ്രുതിയും കൂടുതലടുത്തതെന്നാണ് റിപ്പോര്‍ട്ട്. സെറ്റില്‍ ഇരുവരും അടുത്തിടപഴകിയെന്നും പിന്നീട് താരങ്ങള്‍ തുടര്‍ച്ചായി ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നെന്നും പറയുന്നു .

സിദ്ധാര്‍ത്ഥ് ധനുഷ് എന്നിവരുമായുളള ബന്ധം

നടന്മാരായ സിദ്ധാര്‍ത്ഥ്, ധനുഷ് എന്നിവരുമായുള്ള ശ്രുതിഹാസന്റ ബന്ധവും മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്.

ഇരുവരും പ്രതികരിച്ചിട്ടില്ല

ശ്രുതിഹാസനെയും രണ്‍ബീറിനെയും ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെങ്കിലും ഇരുവരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

English summary
Surprised? So are we! According to the latest reports by Times Of India, the Kapoor lad, Ranbir Kapoor, has already found the new love of his life and she is none other than Shruti Haasan! Yes, you read it right. Wondering when, where and how it all started

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam