വിവാഹത്തിന് ഒരുങ്ങി ദീപിക!! രൺവീർ തിരക്കിലാണ്, വിവാഹത്തിന്റെ അവസാന തയ്യാറെടുപ്പുകൾ ഇങ്ങനെ
നവംബര്‍ 20ന് ഇറ്റലിയില്‍ വച്ചു നടക്കുന്ന ചടങ്ങിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുടെയും കുടുംബാംഗങ്ങൾ
ഏറെ നാളുകളായി ബോളിവുഡും പ്രേക്ഷകരും കാത്തിരിക്കുന്ന ഒരു വിവാഹമാണ് രൺവീർ സിങിന്റേയും ദീപിക പദുകോണിന്റേയും. നിരവധി തവണ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ടുളള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാ ൽ പിന്നീട് പല കാരണങ്ങളായി തീയതികൾ നീട്ടി വയ്ക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ നവംബർ 21 ന് രൺവീറിന്റെ മണവാട്ടിയായി ദീപിക എത്തുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് സാധരണ ഗതിയിൽ പുറത്തു വരുന്ന ഗോസിപ്പ് വാർത്തയല്ല. താരങ്ങളുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ കല്യാണത്തിനെ കുറിച്ച് ചെറിയ സൂചന നൽകിയിട്ടുണ്ട്.
സാധാരണ ഗതിയിൽ ബോളിവുഡ് നടന്മാരുടേയും നടിമാരുടേയും വിവാഹം ആരാധകരുടെ ഇടയിൽ സങ്കടവും ജനിപ്പിക്കാറുണ്ട്.എന്നാൽ ബോളിവുഡിലെ ഈ താര വിവാഹം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ താരജോഡികൾ അത്രയ്ക്ക് പ്രിയപ്പെട്ടതാണ് . സിനിമയിലേതു പോലെ തന്നെ ജീവിതത്തിലും ഇവർ ഒന്നാകണമെന്നണ് ആഗ്രഹം. ഇപ്പോഴിത താരവിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വീട് പണി തകൃതിയിൽ
വിവാഹത്തിനെ കുറിച്ച് താരങ്ങൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. എങ്കിലും വിവാഹ ഒരുക്കങ്ങള തകൃതിയായി ഇരു കുടുംബങ്ങളിലും നടക്കുന്നുണ്ട്. വിവാഹത്തിന് മുന്നോടിയായി രൺവീറിന്റെ വീടിന്റെ നവീകരണം നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായി രൺവീർ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസം. ഒരു വിദേശമാധ്യമമാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വീടിന്റെ നവീകരണ പ്രവർത്തനം അവസാനിക്കും വരെ ഹോട്ടലിലാകും താരത്തിന്റെ തമാസം.

ദീപികയും രൺവീറിന്റെ അമ്മയും
രൺവീറിന്റെ മുംബൈയിലെ വസതിയിൽ തകൃതിയായി നവീകരണ പ്രവർത്തനം നടന്നു കൊണ്ടിരിക്കുയാണ്. ഇതിന് മേൽനോട്ടം വഹിക്കുന്നത് രൺവീർ സിങിന്റെ അമ്മ അഞ്ജു ഭവാനിയും ഭാവിവധു ദീപിക പതദുകോണം ചേർന്നാണ്. ഇത് വിവാഹ വാർത്ത കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. വിവാഹ കാര്യങ്ങൾ ഇങ്ങനെ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും വിവാഹത്തിനെ കുറിച്ച് പ്രതികരിക്കാൻ രൺവീറോ ദീപികയോ തയ്യാറാകുന്നില്ല. വിവാഹത്തിനെ കുറിച്ച് ചോദിക്കുമ്പോൾ ഇവരിൽ നിന്ന് നെഗറ്റീവ് റിയാക്ഷനാണ് ലഭിക്കുന്നത്.

വിവാഹ ചടങ്ങുകൾ
വിവാഹ ആഘോഷത്തിന് തുടക്കം ബെംഗളുരുവിൽ വച്ചാകും. വിവാഹത്തിനു 10 ദിവസം മുൻപാകും വിവാഹാഘോഷങ്ങൾ നടക്കുക. നന്ദി പൂജയായിരിക്കും ആദ്യം.
ഇതിനോട് അനുബന്ധിച്ചുളള ചടങ്ങുകള്‍ ആഘോഷമാക്കാനുളള തയ്യാറെടുപ്പികളിലാണ് ഇരുവരുടെയും വീട്ടുകാർ.. ഇതിനായി രണ്‍വീറിനെയും കുടുംബത്തെ ബെംഗളൂരുവിലേയ്ക്ക് ദീപികയുടെ അമ്മ ക്ഷണിച്ചിട്ടുണ്ടത്രേ. ബൊംഗ്ലൂരു സ്വദേശിയാണ് ദീപിക.

വിരാട് അനുഷ്ക വിവാഹ വേദി
വിരാട് കോഹ്ലി അനുഷ്‌ക വിവാഹം നടന്ന അതേ വേദിയിൽ വെച്ചാകും ദിപിക-രൺവീർ വിവാഹം നടക്കുക. ഏറെ നാളുകൾക്ക് മുൻപ് തന്നെ ഇറ്റലിയാകും ഇവരുടെ വിവാഹ വേദിയെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇറ്റലിയില്‍ വളരെ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം നടക്കുക. നവംബര്‍ 20നായിരിക്കും ഇവരുടെ വിവാഹമെന്നായിരുന്നു നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ആഭരണങ്ങൾ വാങ്ങി
ദീപകയ്ക്ക് വിവാഹത്തിന് ധരിക്കാനുള്ള ആഭരണങ്ങൾ വാങ്ങിയതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട. ലണ്ടനിൽ നിന്നാണത്ര താരത്തിന് വിവാഹാഭരണങ്ങൾ വാങ്ങിയത്.
ഇതിനായി രൺവീറിന്റെ കുടുംബാംഗങ്ങൾക്കൊപ്പമാണ് ദീപിക ലണ്ടനിൽ പോയതാത്രേ. കൂടാതെ ദീപികയേയും അമ്മയേയും മുംബൈയിലെ ഒരു ആഭരണ കടയിൽ എത്തിയിരുന്നു. ആഭരണ കടയിൽ നിന്നുമുള്ള അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ വിവാഹത്തിനു വേണ്ടിയുളള മറ്റു ഷോപ്പിങ്ങുകൾ താരം കുടുംബം വാർത്തയും പുറത്തു വന്നിരുന്നു.

ഹിന്ദു ആചാര പ്രകാരം വിവാഹം
ദീപിക-രൺവീർ വിവാഹത്തിന് വളറെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുന്നത്. ഹിന്ദു ആചാര പ്രകാരമാകും വിവാഹം നടക്കുകയെന്നും താരത്തിനോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത്രയൊക്കെ വാർത്തകൾ പ്രചരിച്ചിട്ടും വിവാഹത്തെ കുറിച്ച് ഇവരുടെ ഭാഗത്ത് നിന്ന് ഉദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് ശ്രദ്ധേയം.


Click it and Unblock the Notifications