For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനാവാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്ന് രൺവീർ,സന്തോഷ വാർത്ത ഉടനെ എത്തും, സംഭാഷണം വൈറൽ

  |

  ബോളിവുഡ് കോളങ്ങളിൽ എപ്പോഴും ചർച്ചയാവുന്ന താരദമ്പതികളാണ് ദീപികയും രൺവീറും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ ദിപ്വീർ താരങ്ങൾ. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ പേഴ്സണൽ സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. രൺവീറുമായുളള വിവാഹത്തിന് ശേഷം നടി സോഷ്യൽ മീഡിയയിലും മറ്റ് വേദികളിലും കൂടുതൽ ആക്ടീവ് ആയിട്ടുണ്ട്. നടന്റെ വസ്ത്രധാരണം ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് എപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. വിവാഹശേഷം ദീപികയും അതേ വഴിക്ക് തന്നെയാണ്.

  ദിവസങ്ങള്‍ എണ്ണി തുടങ്ങി, 10 ദിവസം കഴിഞ്ഞാല്‍ അവന്‍ ട്രാപ്പില്‍, സന്തോഷവുമായി അനൂപും ഐശ്വര്യയും

  ബോളിവുഡ് പ്രേക്ഷകരും സിനിമ ലോകവും ആഘോഷമാക്കി താരവിവാഹമായിരുന്നു ഇവരുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2018 ൽ വിവാഹിതരാവുന്നത്. ഇതിന് ശേഷമായിരുന്നു ഇവരുടെ പ്രണയകഥ പുറം ലോകത്ത് എത്തിയത്. ‌ ദീപികയുടെ യെസ്സിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ഒരിക്കൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ ആഗ്രഹിച്ചത് പോലെയുള്ള ജീവിതമാണ് കിട്ടിയതെന്ന് നടിയും ഒരിക്കൽ പറഞ്ഞിരുന്നു.

  സേതുവും ബാലനും തമ്മിലുള്ള വഴക്ക്, ശിവനെ പോലീസ് പിടിക്കും,... തമിഴിൽ നിന്ന് വ്യത്യസ്തമായി സാന്ത്വനം

  വിവാഹത്തിന് മുൻപ് ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളായിരുന്നു ഇവർ. രാംലീല എന്ന സിനിമ പുറത്ത് വന്നതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്ത പുറത്ത് വരാൻ തുടങ്ങിയത്. ആ സമയത്ത് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും നിരവധി കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ അവസാനം വരെ ഇതിനെ കുറിച്ച് താരങ്ങൾ തുറന്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴായിരുന്നു കല്യാണത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. വിവാഹശേഷവും ദീപിക സിനിമയിൽ സജീവമാവുകയായിരുന്നു. 83യാണ് ദീപികയും രൺവീറും ഒന്നിച്ച് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.

  വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ദീപിക അമ്മയാവാൻ പോകുന്നു എന്ന് തരത്തിലുളള വാർത്ത പ്രചരിച്ചിരുന്നു. കൂടാതെ നിരവധി അഭിമുഖങ്ങളിലും ഈ ചോദ്യം പതിവായിരുന്നു. നടി ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത വീണ്ടും ദീപിക അമ്മയാവാൻ പോകുന്നതിനെ കുറിച്ച് വാർത്തകൾ പ്രചരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു പ്രോഗ്രാമിൽ നടൻ ഗോവിന്ദയും സുനിതയും രൺവീറിനോട് കുഞ്ഞിനെ കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് ഇനിയും കാത്തിരിക്കാൻ വയ്യെന്നായിരുന്നു രൺവീറിന്റെ മറുപടി. ഇതിന് പിന്നാലെയാണ് താരങ്ങൾ കുഞ്ഞിനായി തയ്യാറെടുക്കുന്നു എന്ന് തരത്തിലുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്.

  ഗോവിന്ദയുടെ ഭാര്യ സുനിതയായിരുന്നു രൺവീറിനോട് കുഞ്ഞിനെ കുറിച്ച് ചോദിക്കുന്നത്. '' ദീപികയുമായി വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷത്തിലേറെ ആയില്ലേ? എപ്പോഴാണ് ഗുഡ് ന്യൂസ് കേൾക്കുക എന്നായിരുന്നു ചോദ്യം. ഇതിനുള്ള മറുപടി പിന്നെ പറയാം എന്നായിരുന്നു രൺവീർ പറഞ്ഞത്. ഇതുകേട്ടയുടനെ സന്തോഷ വാർത്ത അതിന്റെ വഴിയിലോണോ എന്നും സുനിത ചോദിക്കുന്നു. ഒപ്പം തന്നെ ഈ വർഷം ഒരു കുഞ്ഞുണ്ടാകട്ടെ എന്ന് ആശംസിക്കുന്നുമുണ്ട്. സുനിതയുടെ ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു രൺവീർ നൽകിയത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  '' ഇതിനായുള്ള തയ്യാറെടുപ്പിലാണ് താൻ എന്നാണ് രൺവീർ പറഞ്ഞത്. എല്ലാവരിൽ നിന്നും ടിപ്സുകൾ ശേഖരിക്കുകയാണ്. കൂടാതെ കുട്ടികളുടെ പേരും ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പിതാവാകാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നും രൺബീർ കൂട്ടിച്ചേർത്തു. ഉടനെ തന്നെ ഒരു അച്ഛൻ ആകുമെന്ന് സുനിതയും ഗോവിന്ദയും ആശംസിക്കുന്നുണ്ട്. അവസാനമായി ദീപിക രൺവീർ ജോഡി വളരെ മനോഹരമാണെന്നും 2022 ൽ നിങ്ങളെ ഒരു അച്ഛനായി കാണാൻ ആഗ്രഹിക്കുന്നു എന്നു താരങ്ങൾ പറയുന്നു.

  Read more about: ranveer singh deepika padukone
  English summary
  Is Ranveer Singh And Deepika Padukone Planning For A Baby? Here's What The Actor Opens Up
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X