സുശാന്തിന്റെ കരച്ചിൽ നേരിട്ട് കണ്ട കാമുകി; എല്ലാം മറന്ന് റിയ മറ്റൊരു പ്രണയത്തിൽ? കാമുകൻ കോടീശ്വരൻ

നടൻ സുശാന്ത് സിം​ഗ് രാജ്പുതിന്റെ മരണം ബോളിവുഡിലുണ്ടാക്കിയ കോളിളക്കം ചെറുതല്ല. ഇൻഡസ്ട്രിയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളുകൾക്കാണ് പിന്നീട് ഏവരും സാക്ഷ്യം വഹിച്ചത്. നെപ്പോട്ടിസം മൂലം സിനിമാ കുടുംബത്തിന് പുറത്ത് നിന്നുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചർച്ചയായി. ബോളിവുഡിൽ മികച്ച തുടക്കം ലഭിച്ച സുശാന്തിന് പിന്നീട് സംഭവിച്ച വീഴ്ചകൾക്ക് കാരണം നൊപ്പോട്ടിസം ആണെന്ന ആരോപണം വന്നു. ബി ടൗണിലെ പ്രമുഖ ഫിലിം മേക്കേർസിനെതിരെയും കുറ്റപ്പെടുത്തലുകൾ വന്നു.

സുശാന്തിന്റെ മരണശേഷം ഏറ്റവും കൂടുതൽ ആക്ഷേപങ്ങൾ കേട്ടത് കാമുകി റിയ ചക്രബർത്തിയാണ്. സുശാന്തിന്റെ കുടുംബം വരെ റിയക്കെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. നടന്റെ ലഹരി ഉപയോ​ഗത്തിനും റിയക്കാണ് കുറ്റപ്പെടുത്തലുകൾ കേട്ടത്. മരണത്തിന് എട്ട് ദിവസം മുമ്പ് റിയ സുശാന്തിന്റെ ഫ്ലാറ്റിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയിട്ടുണ്ട്. വിഷാദരോ​ഗം സുശാന്തിനെ അലട്ടിയിരുന്നെന്നും റിയ തുറന്ന് പറഞ്ഞു. ഏറെ നാളുകൾക്ക് ശേഷമാണ് റിയക്ക് വിവാ​ദങ്ങളിൽ നിന്നും ഒഴിവാകാൻ കഴിഞ്ഞത്.

Rhea Chakraborty

ഇപ്പോഴിതാ റിയയുടെ പുതിയ പ്രണയത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഫിൻടെക് കമ്പനിയായ സെരോദയുടെ ഫൗണ്ടർ നിഖിൽ കാമത്തുമായി റിയ ചക്രബർത്തി പ്രണയത്തിലാണെന്നാണ് സൂചനകൾ. നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബിസിനസ് രം​ഗത്തെ പ്രമുഖനാണ് ഇന്ന് നിഖിൽ കാമത്ത്. സഹോദരൻ നിതിൻ കാമത്തിനൊപ്പമാണ് 2010 ൽ നിഖിൽ കമ്പനി തുടങ്ങിയത്. 2023 ൽ 2094 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം അടുത്തിടെയാണ് റിയ ചക്രബർത്തി കരിയറിൽ സജീവമായി തുടങ്ങിയത്. ഇന്നും സുശാന്തിന്റെ പേരിൽ റിയക്ക് സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ വരാറുണ്ട്.
‌സുശാന്ത് സിം​ഗിന്റെ സഹോദരി പ്രിയങ്ക സിം​ഗ് റിയയെക്കുറിച്ച് നടത്തിയ പരാമർ‌ശങ്ങൾ നേരത്തെ ചർച്ചയായിരുന്നു. റിയ ജീവിതത്തിലേക്ക് കടന്ന് വന്നതോടെയാണ് സുശാന്തിന്റെ ജീവിതം തകർന്നതെന്ന് പ്രിയങ്ക പറഞ്ഞു.

Rhea Chakraborty

റിയ സുശാന്തിനാെപ്പം പ്രണയത്തിലായി ആറ് ദിവസത്തിനുള്ളിൽ ഞാനും സഹോദരനും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ആദ്യമായാണ് സഹോദരനുമായി അസ്വാരസ്യമുണ്ടായതെന്നും പ്രിയങ്ക പറഞ്ഞു. ബോളിവുഡിലെ പ്രമുഖർക്കെതിരെയും പ്രിയങ്ക സിം​ഗ് സംസാരിച്ചു. സുശാന്തിന് വിഷാദ രോ​ഗമുണ്ടെന്ന് അം​ഗീകരിക്കാൻ സഹോദരിയും കുടുംബവും തയ്യാറായിരുന്നില്ല.

അതേസമയം വിഷാദരോ​ഗം നടനുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് റിയ തുറന്ന് പറഞ്ഞിട്ടുണ്ട്. സുശാന്ത് ഇടയ്ക്ക് ദേഷ്യപ്പെടാറും കരയാറുമുണ്ടായിരുന്നു. സുശാന്തിന്റെ മാനസികാവസ്ഥ ശരിയാകാൻ വേണ്ടി സഹായിക്കവെ തനിക്കും വിഷാദരോ​ഗം വന്നു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ സുശാന്ത് തന്നോട് ആവശ്യപ്പെടുകയായിരുന്നെന്നും റിയ അന്ന് തുറന്ന് പറഞ്ഞു.

ടെലിവിഷൻ അവതാരകയായാണ് റിയ ചക്രബർത്തി കരിയർ തുടങ്ങുന്നത്. 2012 തുനീ​ഗ തുനീ​ഗ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. പിന്നീട് ഹിന്ദി സിനിമകളിൽ നടി സാന്നിധ്യം അറിയിച്ചു. സുശാന്തിന്റെ മരണത്തിന് ശേഷമുണ്ടായ വിവാദങ്ങൾ നടിയെ വലിയ തോതിൽ ബാധിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് നടിക്ക് പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്താനായത്. സുശാന്തിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്ന് നടന്റെ കുടുംബത്തിനും പുറത്ത് കടക്കാനായിട്ടില്ല.

Read more about: sushant singh rajput
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X