For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയപ്പെട്ടവന്റെ പിറന്നാൾ പാർട്ടിയിൽ കുഞ്ഞു വയറുമായി നടി സാഗരിക, സഹീർഖാനും അച്ഛനാകുന്നു?

  |

  ബോളിവുഡിൽ നിന്ന് ശുഭകരമായ വാർത്തയാണ് പുറത്തു വരുന്നത്. അനുഷ്ക ശർമ, കരീന കപൂർ ഖാൻ തുടങ്ങിയവർക്ക് പിന്നാലെ മറ്റൊരു നടിയും അമ്മയാകാൻ തയ്യാറെടുക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം സഹീർ ഖാന്റെ ഭാര്യയും ബോളിവുഡ് നടിയുമായ സാഗരിക ഗാഡ്ഗെയാണ് അമ്മയാകാൻ തയ്യാറെടുക്കുന്നത്. വിരാട്- കോലി അനുഷ്ക ദമ്പതിമാരെ പോലെ ഇന്ത്യയ്ക്ക് അകത്തും പുറത്തും ആരാധകരുള്ള താരങ്ങളാണ് ഇവരും. എന്നാൽ താരങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ദേശീയ മാധ്യമമായ മുംബൈയ് മിററാണ് ഇത് സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

  ഐപിഎൽ നടക്കുന്നത് പ്രമാണിച്ച് സഹീർഖാനും ഭാര്യ സാഗരികയും ഇപ്പോൾ ദുബായിലാണുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു സഹീറിന്റ പിറന്നാൾ. ടീം താരത്തിനായി ചെറിയ പിറന്നാൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിലെ ഹൈലൈറ്റ് സാഗരികയായിരുന്നു . കുഞ്ഞു വയറിൽ എത്തിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

  കഴിഞ്ഞ ഒക്ടോബർ 7 ന്ആയിരുന്നു സഹീർഖാന്റെ പിറന്നാൾ. ദുബായിയിൽ സംഘടിപ്പിച്ച പിറന്നാൾ പാർട്ടിയിൽ കറുത്ത വസ്ത്രം ധരിച്ച് കൊണ്ടാണ് നടി എത്തിയത്. സാഗരികയുടെ ബേബി ബമ്പ് കാണാമായിരുന്നു, നടിയുടെ ഈ ചിത്രം സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.. ദേശീയ മാധ്യമമായ മുംബൈ മിററാണ് ഇതു സംബന്ധമായ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരങ്ങളുമായി ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  ചിത്രം കടപ്പാട്: മുംബൈ ഇന്ത്യൻസ്

  സഹീർ ഖാന് പിറന്നാൾ ആശംസ നേർന്ന് സാഗരിക രംഗത്തെത്തിയിരുന്നു. നടിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, സഹീറിനോടൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആശംസ നേർന്നത്. എന്റെ ഉത്തമസുഹൃത്ത്, എന്റെ സ്നേഹം, എനിക്കറിയാവുന്ന ഏറ്റവും നിസ്വാർത്ഥനായ വ്യക്തി. എപ്പോഴും നീ നീയായിട്ട് നിൽക്കുന്നതിന് നന്ദി. നീ ഇല്ലെങ്കിൽ ഞാനില്ല എന്നത് എനിക്ക് മാത്രമല്ല എല്ലാവർക്കും അറിയാം.ജന്മദിനാശംസകൾ. നിങ്ങൾ ആഗ്രഹിക്കുന്നതിലും കൂടുതൽ ലഭിക്കട്ടെ . സാഗരിക കുറിച്ചു.

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2019 ജനുവരിയിലായിരുന്നു സാഗരികയും സഹീഖാനും വിവാഹിതരാകുന്നത്. രജിസ്റ്റർ വിവാഹമായിരുന്നു ഇവരുടേത . വ്യത്യസ്തമായ മതവിഭാഗത്തിൽപ്പെട്ടവരായത് കൊണ്ട് തന്നെ ഏതെങ്കിലും മതാചാര പ്രകാരമായിരിക്കില്ല വിവാഹമെന്നും നിയമപരമായിട്ടാകും വിവാഹമെന്നും ഇവർ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. വളരെ ലളിതമായ വിവാഹമായിരുന്നു ഇവരുടേത്. ഷാരൂഖ് ഖാൻ ചിത്രമായ ചക്തെ ഇന്ത്യയിലൂടെയാണ് സാഗരിക പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

  ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

  അടുത്ത വർഷം ബോളിവുഡിലേയ്ക്ക് മൂന്ന് കുഞ്ഞ് അതിഥികളാണ് എത്തുന്നത്. നടിമാരായ അനുഷ്ക ശർമ, കരീന കപൂർ ഇവർ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ജനുവരിയോടെ പുതിയ അതിഥി എത്തുമെന്ന് അനുഷ്ക സന്തോഷവാർത്ത പങ്കുവെച്ച് കൊണ്ട് കുറിച്ചിരുന്നു. കരീനയ്ക്ക് ഇപ്പോൾ അഞ്ചാമാസമാണ്. ഗർഭകാലം ആഘോഷമാക്കുകയാണ് നടിമാർ. ഇവരുടെ കൂട്ടത്തിലേയ്ക്കാണ് സാഗരികയും എത്തിയിരിക്കുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

  Read more about: bollywood actress
  English summary
  ,Is Sagarika Ghatge Flaunts Her Baby Bump While Celebrating Husband Zaheer Khan Birthday?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X