»   » കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്റെ ജീവിതത്തില്‍ കാമുകിമാര്‍ ഏറെ ഉണ്ടായിട്ടുണ്ട്. ചില ബന്ധങ്ങളെല്ലാം വിവാദങ്ങളില്‍ ചെന്നവസാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ കൂടി ശരിവച്ച ഗോസിപ്പുകളില്‍ ഏറ്റവും അവസാനത്തേത് കത്രീന കെയ്ഫുമായുള്ള പ്രണയമായിരുന്നു. വീട്ടുകാര്‍ ഇടപെട്ട് ഇവരുടെ വിവാഹം നടത്താന്‍ വരെ തീരുമാനിച്ചിരുന്നു.

അതിനിടെ കത്രീന സല്ലുവില്‍ നിന്നും അകലുകയും രണ്‍ബീര്‍ കപൂറുമായി അടുക്കുകയുമായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് കത്രീനയും രണ്‍ബീറും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും. ഇത് ശരിവെയ്ക്കുന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

കത്രീനയെയെങ്കിലും സല്‍മാന്‍ വിവാഹം കഴിയ്ക്കുമെന്ന ആശ്വാസത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അതുകൊണ്ടുതന്നെ കത്രീനയ്ക്ക് സല്‍മാന്റെ കുടുംബത്തില്‍ ഏറെ പരിഗണനയും കിട്ടി. ബോളിവുഡില്‍ തുടക്കക്കാരിയായിരുന്നു നാളുകളിലെല്ലാം സല്‍മാനും കുടുംബവുമായി കത്രീനയ്ക്ക് മികച്ച ബന്ധമുണ്ടായിരുന്നു. എന്നാല്‍ സല്‍മാനെ വിട്ട് കത്രീന അകലാന്‍ തുടങ്ങിയതോടെ സല്‍മാന്റെ കുടുംബം കത്രീനയെ അകറ്റിനിര്‍ത്താന്‍ തുടങ്ങി.

സല്‍മാനെ പറ്റിച്ചതിന് കത്രീനയോട് സല്ലുവിന്റെ കുടുംബാംഗങ്ങള്‍ക്കുള്ള കലിപ്പ് ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് ബിടൗണ്‍ പാപ്പരാസികള്‍ പറയുന്നത്. ഇവര്‍ ഇത് ചൂണ്ടിക്കാണിക്കുന്നതാകട്ടെ കത്രീനയുടെ സഹോദരി ക്രിസ്റ്റീനിന്റെ വിവാഹത്തിന് സല്‍മാന്റെ കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തില്ല കാര്യമാണ്. ബോളിവുഡില്‍ ഏറ്റവും അടുപ്പമുള്ള ചിലരെമാത്രമാണ് കത്രീന സഹോദരിയുടെ വിവാഹത്തിന് ക്ഷണിച്ചത്. സല്‍മാനും കുടുംബവും രണ്‍ബീറും ക്ഷണിക്കപ്പെട്ടവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ചടങ്ങിന് ചെന്നില്ല.

കത്രീനയോടുള്ള ഇഷ്ടക്കേടുതന്നെയാണ് സല്‍മാന്റെ കുടുംബം വിവാഹത്തിന് ചെല്ലാത്തതിന് പിന്നിലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

കത്രീനയുമായുള്ള സല്‍മാന്റെ വിവാഹം ഏതാണ്ട് തീരുമാനിയ്ക്കപ്പെട്ടതായിരുന്നു. ഇക്കാര്യം കത്രീനയും സല്‍മാനും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു.

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

സല്‍മാന്‍-കത്രീന ബന്ധത്തില്‍ രണ്ടുപേരുടെ കുടുംബത്തിലും എതിരഭിപ്രായമുണ്ടായിരുന്നില്ല. ബോളിവുഡില്‍ പുതുമുഖമായി എത്തിയ നാള്‍ മുതല്‍ സല്‍മാന്റെ സഹോദരിമാരും മറ്റുമായി കത്രീനയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നു.

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

സല്‍മാന്റെ സഹോദരിമായ അര്‍പ്പിതയ്ക്കും അല്‍വിരയ്ക്കുമൊപ്പം വിരുന്നുകളിലും മറ്റും പങ്കെടുക്കാനെത്തുന്ന കത്രീന ബോളിവുഡിലെ സ്ഥിരം കാഴ്ചയായിരുന്നു.

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

ഒട്ടേറെ ചാനല്‍പരിപാടികളില്‍ സല്‍മാനും കത്രീനയും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. മിക്ക പരിപാടികളിലും സല്‍മാനും കത്രീനയും തമ്മിലുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ വലിയ ഹൈലൈറ്റായി മാറിയിരുന്നു.

കത്രീനയോട് സല്‍മാന്റെ കുടുംബത്തിന് അനിഷ്ടം?

പ്രണയം തകര്‍ന്നെങ്കിലും കത്രീനയും സല്‍മാനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഒരുമിച്ച് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനോടൊന്നും രണ്ടുപേര്‍ക്കും ഇഷ്ടക്കേടില്ല.

English summary
Though there seems no hard feelings between Bollywood's ex-couple Salman Khan and Katrina Kaif, the former's family doesn't seem quite happy with the couple's break up.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam