സൽമാന്റെ പുതിയ കാമുകി ഹോളിവുഡിൽ‌ നിന്നും, പിറന്നാൾ ആഘോഷത്തിൽ മുഖ്യാതിഥിയായതും പ്രണയിനി!

അമ്പത്തിയാറിലും ക്രോണിക്ക് ബാച്ചിലറായി തുടരുകയാണ് ബോളിവുഡിന്റേയും ഇന്ത്യൻ സിനിമയുടേയും സ്വന്തം സൽമാൻ ഖാൻ. ഇത്രയും നാളത്തെ ജീവിതത്തിനിടെ നിരവധി കാമുകിമാർ സൽമാന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം വിവാഹത്തിലേക്ക് എത്തും മുമ്പ് തകരുകയായിരുന്നു. ലോക സുന്ദരി ഐശ്വര്യ റായ് വരെ ഒരു കാലത്ത് സൽമാന്റെ കാമുകിയായിരുന്നു. കത്രീന കൈഫും സൽമാന്റെ കാമുകിയായിരുന്നു. ഇരുവരും വിവാഹം ചെയ്യുമെന്ന് തന്നെയാണ് സിനിമാ മേഖലയിലുള്ളവരും ആരാധകരും കരുതിയിരുന്നത്. എന്നാൽ കത്രീന നടൻ വിക്കി കൗശലിനെയാണ് വിവാഹം ചെയ്തത്.

ഒരു മാസം മുമ്പ് രാജസ്ഥാനിലായിരുന്നു ആഘോഷമായി വിക്കിയുടേയും കത്രീനയുടേയും വിവാഹം നടന്നത്. സൽമാനിപ്പോൾ പുതിയ പ്രണയത്തിലാണെന്നാണ് പാപ്പരാസികൾ പറയുന്നത്. അതിനുള്ള തെളിവുകളും പാപ്പരാസികൾ വീ‍ഡിയോകളും ഫോട്ടോകളുമായി പുറത്തുവിട്ടിട്ടുമുണ്ട്. ഹോളിവുഡ് നടിയാണ് സൽമാന്റെ പുതിയ കാമുകി. സമാന്ത ലോക്ക്വുഡാണ് ആ നടി. മുപ്പത്തൊമ്പതുകാരിയായ സാമന്തയും സൽമാൻ ഒരുമിച്ചുള്ള ചിത്രങ്ങളും വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പിറന്നാൾ പാർട്ടിയിൽ അതിഥിയായി കാമുകി

നടന്റെ ‌അമ്പത്തിയാറാം ജന്മദിന ആഘോഷത്തിന്റെ ഏതാനും ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് ഗോസിപ്പുകൾ ശക്തമായത്. ഫാം ഹൗസിൽ വെച്ച് നടന്ന ജന്മദിന ആഘോഷ പാർട്ടിയിൽ സമാന്ത ലോക്ക്വുഡ് സൽമാന് അടുത്ത് നിൽക്കുന്ന ഏതാനും ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നത് എന്ന് മനസിലാക്കാൻ കഴിയുന്നില്ല എന്നാണ് സമാന്തയുടെ പ്രതികരണം. 'പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അവിടെ വന്നവരിൽ എനിക്ക് ആകെ അറിയാവുന്നത് സൽമാൻ ഖാനെ മാത്രമായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വരുന്ന വാർത്തകൾ ശരിയല്ല. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളാണ് സൽമാൻ.'

സൽമാനെ കുറിച്ച് സാമന്ത

'വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്. കണ്ടതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സൽമാൻ അഭിനയിച്ച സുൽത്താൻ ആണ്. നേരത്തെ ഹൃത്വിക് റോഷനൊപ്പം നിന്നും ഞാൻ ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. അന്ന് ഹൃത്വിക് റോഷനൊപ്പം ചേർത്ത് എന്തുകൊണ്ട് ഗോസിപ്പുകൾ വന്നില്ല? ആനുപാതികമായ വ്യതിചലനമാണ്' സാമന്ത പറയുന്നു. ജയ്പൂരിൽ വെച്ച് അടുത്തിടെ നടന്ന ഒരു പൊതു ചടങ്ങിൽ സൽമാൻ ഖാനും ശിൽപ ഷെട്ടിയ്ക്കും ഒപ്പം സമാന്തയും ഉണ്ടായിരുന്നു. അന്ന് എടുത്ത ഫോട്ടോകളും ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കിയിട്ടുണ്ട്. ലോസ് ആഞ്ചലസിലാണ് സാമന്ത ജനിച്ച് വളർന്നത്. മോഡലായും നടിയായും ഹോളിവുഡിൽ തിളങ്ങിയിരുന്ന താരമാണ് സാമന്ത.

ഷൂട്ടിങ് തിരക്കിൽ ബോളിവുഡ് ഭായ്ജാൻ

2004ൽ ആണ് സാമന്ത സിനിമാ ജീവിതം ആരംഭിച്ചത്. രാധേ ശ്യാമാണ് സൽമാന്റെതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്തത്. ദിഷാ പഠാനിയാണ് സിനിമയിൽ നായികയായത്. കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് ചിത്രത്തിന്റെ തിയേറ്റർ റിലീസ് മാറ്റിവെക്കുകയും തുടർന്ന് മേയ് 13 ഈദ് ദിനത്തിൽ ഒടിടി പ്ലാറ്റ്ഫോമായ സീ5ലൂടെ റിലീസ് ചെയ്യുകയുമായിരുന്നു. അടുത്തിടെ ഫാം ഹൗസിൽ വെച്ച് സൽമാനെ പാമ്പ് കടിച്ചത് വലിയ വാർത്തയായിരുന്നു. മൂന്ന് തവണ കടിയേറ്റുവെന്നാണ് സൽമാൻ പിന്നീട് പറഞ്ഞത്. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാലാണ് സൽമാന്റെ ജീവന് അപകടം സംഭവിക്കാതിരുന്നത്. കത്രീന കൈഫിനൊപ്പം അഭിനയിക്കുന്ന ടൈ​ഗർ 3 ആണ് അണിയറയിൽ ഒരുങ്ങുന്ന സൽമാൻ ഖാന്റെ ഏറ്റവും പുതിയ സിനിമ. കൂടാതെ ബി​ഗ് ബോസിന്റെ അവതാരകായും സൽമാൻ ടെലിവിഷനിലും സജീവമാണ്.

More from Filmibeat

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X