For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊന്നിയിൽ സെൽവനിലെ എല്ലാവരും എത്തിയപ്പോൾ ഐശ്വര്യ റായ് വന്നില്ല; കാരണം സൽമാൻ?

  |

  ബോളിവുഡിൽ എക്കാലത്തും വാർത്താ പ്രാധാന്യം നേടിയ വിഷയമാണ് സൽ‌മാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള പ്രണയവും വേർപിരിയലും. 25 വർഷങ്ങൾക്കിപ്പുറവും ഈ സംഭവം ബി ടൗൺ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. വർഷങ്ങൾക്കിപ്പുറവും ഐശ്വര്യയും സൽമാനും ഈ അകൽച്ച കാണിക്കുന്നതാണ് ഇതിന് പ്രധാന കാരണം. വേർപിരിയുന്ന സമയത്താവട്ടെ സൽമാനെതിരെ ആരോപണങ്ങളുമായി ഐശ്വര്യ പരസ്യമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

  സൽമാൻ തന്റെ ജീവിതത്തിലെ ദുസ്വപ്നമാണെന്നാണ് ഐശ്വര്യ വിശേഷപ്പിപ്പിച്ചത്. 1997 ലാണ് ഐശ്വര്യയും സൽമാനും പ്രണയത്തിലാവുന്നത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹം ദിൽ കെ ചുകെ സനം എന്ന സിനിമയിൽ അഭിനയിക്കവെ ആയിരുന്നു ഈ പ്രണയം.

  Also Read: പ്രണയ തകര്‍ച്ചകള്‍, മൂന്നാം മാസം പിരിഞ്ഞ വിവാഹ നിശ്ചയം! തൃഷയുടെ ജീവിതത്തില്‍ സംഭവിച്ചത്...

  സൽമാനുമായുള്ള ബന്ധത്തിൽ നിന്നും മാതാപിതാക്കൾ ഐശ്വര്യയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതിന്റെ പേരിൽ വീട്ടിൽ നിന്ന് പിണങ്ങിപ്പോയ ഐശ്വര്യ മറ്റൊരു അപ്പാർട്മെന്റിലേക്ക് താമസം മാറിയെന്നാണ് ഹാൾ ഓഫ് ഫെയിം ഐശ്വര്യ റായ് എന്ന പുസ്തകത്തിൽ പറയുന്നത്. എന്നാൽ പിന്നീട് മാതാപിതാക്കൾ ഭയന്നത് പോലെ തന്നെ ഇരുവരുടെയും ബന്ധത്തിൽ സംഭവിച്ചു. സൽമാനിൽ നിന്നും നിരന്തര ദുരനുഭവങ്ങൾ ഉണ്ടായതോടെ ബന്ധം ഉപേക്ഷിച്ച ഐശ്വര്യ നടനെതിരെ പരസ്യമായി രം​ഗത്ത് വരികയും ചെയ്തു.

  Also Read: 'ഇന്ന് എല്ലാവർക്കും സ്വന്തം കാര്യം, പക്ഷെ ഇതാണ് നല്ലത്'; സിനിമയിലെ മാറ്റത്തെക്കുറിച്ച് നിത്യ ദാസ്

  മദ്യപിച്ച് മോശമായി പെരുമാറുമ്പോഴും ഞാൻ ഒപ്പം നിന്നു. എനിക്ക് തിരിച്ച് കിട്ടയത് ശാരീരികവും മാനസികവും ആയുള്ള ഉപദ്രവവും അവിശ്വസ്തതയും അനാദരവും ആയിരുന്നു. അഭിമാനമുള്ള ഏതൊരു സ്ത്രീയെയും പോലെ ഞാനും അവനുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നായിരുന്നു ഐശ്വര്യ അന്ന് പറഞ്ഞത്.

  Also Read: അമ്മയോട് ദേഷ്യപ്പെടരുതെന്ന് കരുതും പക്ഷെ..!, താര കല്യാണിനോട് യാത്രപറഞ്ഞ് സൗഭാഗ്യ വീട്ടിലേക്ക്; വികാരനിർഭരം

  വർഷങ്ങൾക്കിപ്പുറവും ഇവർ‌ തമ്മിലുള്ള വൈര്യം മാറിയിട്ടില്ലെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നടിയുടെ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കപിൽ ശർമ്മ ഷോയിൽ സിനിമയിലെ മറ്റുള്ള താരങ്ങൾ പങ്കെടുത്തപ്പോൾ ഐശ്വര്യ പങ്കെടുത്തിരുന്നില്ല. സൽമാൻ ഖാൻ ആയിരുന്നു ഷോയുടെ പ്രൊഡ്യൂസർ. ഇത് കാരണമായിരുന്നു നടി ഷോയിൽ എത്താഞ്ഞതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ തെറ്റാണെന്നാണ് ബോളിവുഡ് ലൈഫിൽ വന്നിരിക്കുന്ന റിപ്പോർട്ട്.

  Also Read: 'ആ സംഭവം ഷൂട്ടിം​ഗ് മുടക്കി, സിനിമയെ ബാധിച്ചു'; ലേഡീസ് ആന്റ് ജെന്റിൽമാനെക്കുറിച്ച് സിദ്ദിഖ്

  പൊന്നിയിൽ സെൽവന്റെ തന്നെ മറ്റ് പ്രാെമോഷൻ പരിപാടികളിൽ ആയിരുന്നു ഐശ്വര്യ. അതിനാലാണ് നടിക്ക് ഷോയിൽ എത്താൻ കഴിയാഞ്ഞത്. മാത്രവുമല്ല നേരത്തെ മറ്റ് സിനിമകളുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കപിൽ ശർമ്മ ഷോയിൽ ഐശ്വര്യ എത്തിയിട്ടുമുണ്ട്.
  നടി അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

  മണിരത്നം സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, തൃഷ തുടങ്ങി വൻ താര നിരയാണ് സിനിമയിൽ അണിനിരക്കുന്നത്.

  Read more about: aishwarya rai salman khan
  English summary
  Is Salman Khan The Reason For Aishwarya Rai Skipping 'The Kapil Sharma Show'? Here's The Truth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X