സോനം കപൂര്‍ ഗര്‍ഭിണിയോ? നടിയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരുടെ കമന്റ്

By Midhun Raj

ബോളിവുഡിലെ മുന്‍നിര നായികയായി തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍. വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും നടി അഭിനയിച്ചു. സാവരിയ എന്ന രണ്‍ബീര്‍ കപൂര്‍ ചിത്രത്തിലൂടെ അരങ്ങേറിയ നടി തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. സോനം കപൂറിനൊപ്പം ഭര്‍ത്താവ് ആനന്ദ് അഹൂജയും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. 2018ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ആഘോഷിച്ച താരവിവാഹം കൂടിയാണ് ഇവരുടേത്.

അതീവ ഗ്ലാമറസ് ലുക്കില്‍ നടി ദിഷ പടാണി, ചിത്രങ്ങള്‍ കാണാം

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു സോനവു ആനന്ദും തമ്മിലുളള വിവാഹം. വിവാഹിതയായ ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാറുണ്ട് സോനം കപൂര്‍. ഫിറ്റ്‌നെസിന്‌റെയും ഫാഷന്റെയും കാര്യത്തില്‍ എല്ലാം അതീവ ശ്രദ്ധ പുലര്‍ത്താറുളള താരം കൂടിയാണ് നടി. അതേസമയം സോനം കപൂറിനെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്.

ഒരു വര്‍ഷത്തിന് ശേഷം

ഒരു വര്‍ഷത്തിന് ശേഷം ലണ്ടനില്‍ നിന്ന് നടി തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. മുംബെെ ഏയര്‍പോര്‍ട്ടില്‍ പിതാവ് അനില്‍ കപൂറാണ് സോനത്തിനെ കൂട്ടാനായി എത്തിയത്. ഏയര്‍പോര്‍ട്ടില്‍ നിന്നുളള സോനം കപൂറിന്‌റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് നടി ഗര്‍ഭിണിയാണോ എന്ന സംശയം എല്ലാവരിലും ഉണ്ടായത്. നടിയുടെ വസ്ത്രധാരണവും ശരീര പ്രകൃതിയും കണ്ടാണ് സോനം ഗര്‍ഭിണിയാണെന്ന് ചിലര്‍ പറയുന്നത്.

സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നു

സോനം കപൂര്‍ ഗര്‍ഭിണിയാണെന്ന് തോന്നുന്നു എന്നാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകള്‍ വന്നത്‌. അതേസമയം നടിയെ പിന്തുണച്ച് മറ്റൊരു ആരാധകനും രംഗത്തെത്തി. 'ഏറെ നാളുകള്‍ക്ക് ശേഷമാണ് സോനം കുടുംബത്തെ കാണുന്നത്. അപ്പോ ആ ഒരു ബഹുമാനം കൊടുക്കുക. ഇത്തരം വിചിത്രമായ കമന്റുകള്‍ വരുന്നത് അന്യായമാണ്', സോനത്തിന്‌റെ ചിത്രത്തിന് താഴെ ആരാധകന്‍ കുറിച്ചു. അതേസമയം ഇതേകുറിച്ച് സോനത്തിന്‌റെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

കോവിഡ് സമയത്ത് ഒരു വര്‍ഷത്തോളം

കോവിഡ് സമയത്ത് ഒരു വര്‍ഷം ലണ്ടനിലാണ് നടി ചെലവഴിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷം പപ്പയെ കണ്ടതോടെ ഇമോഷണലായ സോനത്തെ പുതിയ ചിത്രങ്ങളില്‍ കാണാം. നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം അനില്‍ കപൂറിനൊപ്പം ആയിരുന്നു. അനുരാഗ് കശ്യപും അനില്‍ കപൂറും പ്രധാന വേഷങ്ങളില്‍ എത്തിയ ഏകെ v/s ഏകെ എന്ന ചിത്രത്തിലാണ് സോനം അഭിനയിച്ചത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അതേസമയം ബ്ലൈന്‍ഡ് എന്ന ചിത്രമാണ്

അതേസമയം ബ്ലൈന്‍ഡ് എന്ന ചിത്രമാണ് സോനം കപൂറിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സഹസംവിധായികയായിട്ടാണ് സോനം കപൂര്‍ സിനിമയില്‍ തുടങ്ങിയത്. ബ്ലാക്ക് എന്ന ചിത്രത്തില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് തുടക്കം. പിന്നാലെ ബന്‍സാലിയുടെ തന്നെ സാവരിയയിലൂടെ സോനം അഭിനയരംഗത്ത് എത്തി. രാഞ്ച്‌നാ, ഭാഗ് മില്‍ഖാ ഭാഗ്, സഞ്ജു, നീര്‍ജ, വീരെ ദി വെഡ്ഡിംഗ് തുടങ്ങിയ സിനിമകളെല്ലാം സോനം കപൂറിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X