»   » സുസ്മിതയ്ക്ക് മനംമാറ്റം; വിവാഹം ആവാം

സുസ്മിതയ്ക്ക് മനംമാറ്റം; വിവാഹം ആവാം

Posted By:
Subscribe to Filmibeat Malayalam
 Sushmita Sen
ഒരിക്കലും വിവാഹം വേണ്ടെന്ന തന്റെ മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ് മുന്‍ വിശ്വസുന്ദരി. ഇനിയൊരു വിവാഹമൊക്കെയാകാമെന്നാണ് താരത്തിന്റെ തീരുമാനം. വിവാഹത്തെ കുറിച്ച് സുസ്മിതയ്ക്ക് നിറയെ സങ്കല്‍പ്പങ്ങളുമുണ്ട്.

ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തോടാണ് താത്പര്യം. കുട്ടിക്കാലം തൊട്ടേയുള്ള മോഹമാണത്. നീണ്ട ഗൗണ്‍ ധരിച്ച് മാലാഖയെ പോലെ വരന്റെ കൈ പിടിച്ച്‌ പള്ളിയുടെ വരാന്തയിലൂടെ നടക്കുന്നത് പലപ്പോഴും സ്വപ്‌നം കണ്ടിട്ടുണ്ട്. സ്വപ്‌നത്തിലുള്ള വിവാഹസങ്കല്‍പ്പം അതാണെങ്കിലും പിതാവിന്റെ ആഗ്രഹപ്രകാരം പരമ്പരാഗത ഇന്ത്യന്‍ രീതിയിലുള്ള വിവാഹവും നടത്താന്‍ താന്‍ തയ്യാറാണെന്ന്
ബോളിവുഡ് സുന്ദരി. ഏങ്കിലും ഗൗണ്‍ അണിഞ്ഞു നില്‍ക്കുന്ന തന്നെ പിതാവ് കൈപിടിച്ച് ഏല്‍പ്പിക്കുന്നത് ഒരു റൊമാന്റിക് സങ്കല്‍പ്പം തന്നെയാണെന്ന് സുസ്മിത പറയുന്നു.

വിവാഹത്തെ കുറിച്ച് താന്‍ ഗൗരവമായി ആലോചിച്ച് തുടങ്ങിയെന്ന് പറഞ്ഞ താരം അടുത്ത വര്‍ഷം വിവാഹിതയായേക്കുമെന്ന സൂചനയും നല്‍കി. സംവിധായകന്‍ മുദാസര്‍ അലി, നടന്‍ രണ്‍ദീപ് ഹൂഡ എന്നിവരുമായുള്ള സുസ്മിതയുടെ പ്രണയകഥകള്‍ ബോളിവുഡില്‍ ഏറെ പ്രചാരം നേടിയിരുന്നു. ബിസിനസുകാരനായ ഇംതിയാസ് ഖത്രിയുമായി സുസ്മിത പ്രണയത്തിലാണെന്നാണ് അടുത്തിടെ പ്രചരിച്ച കഥ. വിവാഹം വേണ്ടെന്ന നിലപാടിലായിരുന്ന സുസ്മിത റെനീ, അലിഷാ എന്നീ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്നുണ്ട്.

English summary
Bollywood actress Sushmita Sen has marriage on her mind and says it's her dream to have a lavish Christian style wedding.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam