twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ രംഗം ചെയ്തതിൽ മകളെ കുറിച്ച് അഭിമാനമേയുള്ളൂ!! വിമർശകർക്ക് മറുപടിയുമായി സ്വര ഭാസ്കറിന്റെ അമ്മ

    ചിത്രത്തിൽ സ്വര ഭാസ്ക്കറിന്റെ ചില ബോൾഡ് രംഗങ്ങളുണ്ട്,

    |

    ബോളിവുഡിലെ ചർച്ച വിഷയം സോനം കപൂർ, കരീന കപൂർ, സ്വര ഭസ്കർ എന്നിവരുടെ ഏറ്റവും പുതിയ ചിത്രമായ വീരെ ദി വെഡ്ഡിങ്ങാണ്. ജൂൺ 1 നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. റിലീസ് ചെയ്ത് ആദ്യ ആഴ്ചകളിൽ തന്നെ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. വീരെ ദി വെഡ്ഡിങ് മികച്ച വിജയം നേടിയെങ്കിലും ചിത്രത്തിനെ ചുറ്റിപ്പറ്റി നല്ലതിനേക്കാൾ വിമർശനമാണ് കേട്ടു വരുന്നത്.

     എന്നും ചിരിക്കുന്ന പെൺകുട്ടിയ്ക്ക്!! ഭാര്യയുടെ പിറന്നാൾ ഓർമയിൽ ബിജിബാൽ ''മായീ മീനാക്ഷി'' എന്നും ചിരിക്കുന്ന പെൺകുട്ടിയ്ക്ക്!! ഭാര്യയുടെ പിറന്നാൾ ഓർമയിൽ ബിജിബാൽ ''മായീ മീനാക്ഷി''

    നായിക പ്രധാന്യമുള്ള ചിത്രമാണ് വീരെ ദി വെഡ്ഡിങ്. ചിത്രത്തിലെ ചില രംഗങ്ങളാണ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ചില സീനുകൾ മാന്യതയ്ക്ക് നിരക്കുന്നതല്ലയെന്നാണ് ഉയരുന്ന വാദം. ചിത്രത്തിൽ സ്വര ഭാസ്ക്കറിന്റെ ചില ബോൾഡ് രംഗങ്ങളുണ്ട്, അതിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടന്നു വരുന്നത്. വിമർശകർക്കുള്ള മറുപടിയുമായി താരത്തിന്റെ അമ്മ ഇറ ഭാസ്കർ രംഗത്തെത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ സിനിമാ സ്റ്റഡീസ് അധ്യാപികയാണ് ഇറ ഭാസ്‌കര്‍.

     വിവാഹ ശേഷം നമിതയും സിനിമ വിടും!! കുടുംബത്തിനാണ് പ്രാധാന്യം, താരത്തിന്റെ വെളിപ്പെടുത്തൽ വിവാഹ ശേഷം നമിതയും സിനിമ വിടും!! കുടുംബത്തിനാണ് പ്രാധാന്യം, താരത്തിന്റെ വെളിപ്പെടുത്തൽ

     മകളെ  കുറിച്ചോർത്ത് അഭിമാനം

    മകളെ കുറിച്ചോർത്ത് അഭിമാനം

    വീരെ ദി വെഡ്ഡിങ്ങിൽ മകൾക്ക് പൂർണ്ണ പിന്തുണയാണ് അമ്മ ഇറ ഭാസക്കർ നൽകിയിരിക്കുന്നത്. വിമർശകർക്ക് തക്കതായ മറുപടിയും ഈറ നൽകിയിട്ടുണ്ട്. എന്റെ മകളെ കുറിച്ചോർത്ത് അഭിമാനം മാത്രമേ തനിയ്ക്ക് തോന്നിയിട്ടിള്ളൂ. ലൈംഗികത പലപ്പോഴും ഇന്ത്യൻ സിനിമകളിൽ നേരിട്ട് ചിത്രീകരിച്ചിട്ടില്ല. അതൊരു വിഷയം പോലും ആയിരുന്നില്ല. എന്നാൽ പിൻകാലത്ത് ലൈംഗികയെന്ന ആശയത്തെ മാറ്റിക്കൊണ്ടു വരാൻ ഇന്ത്യൻ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് മറ്റുള്ള വരിൽ നിന്ന് ഇന്ത്യൻ സിനിമയെ വേറിട്ടു നിർത്തുന്നത്.

     ലൈംഗികത ചർച്ച ചെയ്യുന്ന സിനിമകൾ

    ലൈംഗികത ചർച്ച ചെയ്യുന്ന സിനിമകൾ

    ലൈംഗികതയുമായി ബന്ധപ്പെട്ട രംഗങ്ങൾ നേരിട്ട് ആശയവിനിമയം നടത്താൻ പറ്റാത്ത സംഗതികളും ഗാന രംഗങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്. അത് ഇന്ത്യയിലെ മറ്റു ഭാഷകളായ ഹിന്ദി, തമിഴ്, ബംഗാളി അങ്ങനെ ഏതു ഭാഷയുമാകട്ടെ. കൂടാതെ ആദ്യമായി ലൈംഗികത ചർച്ച ചെയ്യുന്ന ചിത്രമല്ല വീരെ ദി വെഡ്ഡിങ്ങ്.ഫയര്‍, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്നീ ചിത്രങ്ങളെല്ലാം ഇതേ ആശയമാണ് സംവദിച്ചിരിക്കുന്നത്- ഇറ കൂട്ടിച്ചേര്‍ത്തു.

     എ സർട്ടിഫിക്കറ്റ്

    എ സർട്ടിഫിക്കറ്റ്

    ബോൾഡൻ ഹോട്ട് രംഗങ്ങൾ ഉള്ളതു കൊണ്ട് വീരെ ദി വെഡ്ഡിങിന് എ സർട്ടിഫിക്കറ്റായിരുന്നു സെൻസർ ബോർഡ് നൽകിയത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സഭ്യമായ ഭാഷയല്ലാത്തതു കൊണ്ടാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്നത്തെ സമൂഹം നിത്യ ജീവിതത്തിൽ ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നുണ്ടെന്ന് സെൻസർബോർഡിലെ ഒരു വിഭാഗക്കാർ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു കൂട്ടർ അത് അംഗീകരിച്ചിരുന്നില്ലെന്നു ബോര്‍ഡിനേട് അടുത്ത വൃത്തങ്ങള്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് വ്യക്തമാക്കിയിരുന്നു.

    കുടുംബ പ്രേക്ഷകർക്ക് പറ്റിയ ചിത്രമല്ല

    കുടുംബ പ്രേക്ഷകർക്ക് പറ്റിയ ചിത്രമല്ല

    ചിത്രത്തിൽ ലൈംഗികതയെ ഉയർത്തി കാട്ടുന്ന വിധത്തിലുളള ചില രംഗങ്ങളുണ്ട്. സിനിമ കണ്ടതിനു ശേഷം ഒരാൾ ഇതിനെ കുറിച്ച് നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരിക്കുകയാണ്. '' ഞാൻ വീരെ ദി വെഡ്ഡിങ് മുത്തശ്ശിക്കൊപ്പമാണ് കണ്ടത്. സ്കീനിൽ മോശമായ രംഗങ്ങൾ കണ്ടപ്പോൾ താൻ നാണം കെട്ട് പോയി. ഞാൻ ഒരു ഇന്ത്യക്കാരിയാണ്. സിനിമ കണ്ടതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് പോയപ്പോൾ മുത്തശ്ശി തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും അയാൾ ട്വീറ്റ് ചെയ്തു.വീരെ ദി വെഡ്ഡിങ്ങിലൂടെ താൻ നാണം കെട്ടു പോയെന്നും അയാൾ ട്വീറ്റ് ചെയ്തു.

    English summary
    Is this Swara Bhasker's mother's response to her Veere Di Wedding seen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X