അമിതാഭിനെ ചുംബിച്ച് റാണി; അഭിഷേകിനോട് ബന്ധം പിരിയാൻ ആവശ്യപ്പെട്ട് ജയ; ഇവർ പിരിയാൻ കാരണം?
ബോളിവുഡിൽ മിക്കപ്പോഴും ചർച്ചയാകുന്ന താര കുടുംബമാണ് അഭിഷേക് ബച്ചന്റേത്. ഐശ്വര്യ റായും അഭിഷേക് ബച്ചനും തമമ്മിലുള്ള വിവാഹം വലിയ തോതിൽ വാർത്താ പ്രാധാന്യം നേടി. ലോകമൊട്ടുക്കും അറിയപ്പെടുന്ന താര സുന്ദരിയായിരിക്കെയാണ് ഐശ്വര്യ അഭിഷേകിന്റെ ഭാര്യയാകുന്നത്. നേരത്തെ നടി കരിൽ്മ കപൂറിനെ വിവാഹം ചെയ്യാനായിരുന്നു അഭിഷേക് ബച്ചൻ തീരുമാനിച്ചത്. പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞതാണ്. എന്നാൽ ഈ ബന്ധം നടന്നില്ല.
പിന്നീട് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. വിവാഹത്തിന് മുമ്പ് അഭിഷേക് ബച്ചനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നടിയാണ് റാണി മുഖർജി. ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി അന്നേറെ ശ്രദ്ധ നേടി. ബസ് ഇത്നാ സ ക്വാബ് ഹെ എന്ന സിനിമയിലാണ് റാണിയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.

പിന്നീട് ബണ്ടി ഓർ കഭി, കഭി അൽവിദ ന കഹ്ന, യുവ തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അടുത്ത സുഹൃത്തുക്കളായി മാറിയ അഭിഷേകും റാണിയും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുമുണ്ട്. റാണി-അഭിഷേക് ബന്ധത്തിന് അഭിഷേകിന്റെ വീട്ടുകാർ സമ്മതം പറയുമെന്നും ഇവരുടെ വിവാഹം നടക്കുമെന്നുമാണ് ഏവരും കരുതിയത്.
പക്ഷെ അതുണ്ടായില്ല. ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഭിഷേകും റാണിയും പിരിഞ്ഞതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. അഭിഷേകിന്റെ അമ്മ ജയ ബച്ചന് ഈ ബന്ധത്തോട് താൽപര്യമേ ഇല്ലായിരുന്നു. ഇതിനിടെ റാണി ചെയ്ത ഒരു സിനിമ ജയ ബച്ചനെ കൂടുതൽ പ്രകോപിപ്പിച്ചു. ബ്ലാക്ക് എന്ന സിനിമയിൽ റാണി മുഖർജിയും അഭിഷേകിന്റെ പിതാവ് അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിക്കുകയുണ്ടായി.

അമിതാഭും റാണിയും തമ്മിലുള്ള ഒരു ചുംബന രംഗം ഈ സിനിമയിലുണ്ട്. സീനിയർ നടനായ അമിതാഭിന്റെ ചുംബന രംഗം അന്ന് ചർച്ചയായി. ഇതോടെ റാണിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഭിഷേകിനോട് ജയ ബച്ചൻ ആവശ്യപ്പെട്ടെന്നാണ് സൂചന. അതേസമയം അഭിഷേകിന്റെ ഭാര്യ ഐശ്വര്യ റായ്ക്കൊപ്പം ഒരു ഐറ്റം ഡാൻസിൽ അമിതാഭ് ബച്ചൻ ചുവട് വെച്ചിട്ടുണ്ട്. അന്ന് അഭിഷേകും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നിട്ടില്ല. ഇവർ തമ്മിൽ സൗഹൃദം മാത്രമേ അന്നുള്ളൂ.
റാണി- അഭിഷേക് ബന്ധം തകർന്നതിന് പിന്നിൽ ജയ ബച്ചനാണെന്ന് ഇന്നും വിശ്വസിക്കുന്നവരുണ്ട്. അക്കാലത്ത് മകന്റെ കാര്യത്തിൽ വലിയ നിയന്ത്രണം വെച്ചിരുന്ന അമ്മയാണ് ജയ ബച്ചൻ. ജയ ബച്ചന്റെ കാർക്കശ്യവും മുൻകോപവും ബോളിവുഡിൽ എപ്പോഴും സംസാര വിഷയമാണ്. റിപ്പോർട്ടുകൾ പ്രകാരം മരുമകൾ ഐശ്വര്യ റായുമായി ജയ ബച്ചൻ സ്വര ചേർച്ചയിൽ അല്ല. ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ ഐശ്വര്യ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതോടെ ഇവർക്കിടയിൽ അകൽച്ച വന്നെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications











