'ഐശ്വര്യ റായ് ഒരേ രീതിയിലുള്ള വസ്ത്രങ്ങളിലേക്ക് മാറിയതിന് കാരണം; മുഖത്തെ മാറ്റവും മറയ്ക്കുന്നു'

സൗന്ദര്യം കൊണ്ട് ഒരാൾക്ക് എത്തിപ്പിടിക്കാൻ പറ്റുന്ന നേട്ടങ്ങളും ഖ്യാതിയുമെല്ലാം സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യ റായിയെ ഒരു വിസ്മയം പോലെയാണ് സിനിമാ ലോകവും ആരാധകരും കാണുന്നത്. ദൈവത്തിന്റെ മനോഹര സൃഷ്ടികളിലൊന്നായി ഐശ്വര്യയെ ആരാധകർ വാഴ്ത്തുന്നു. മറ്റൊരു നടിയും അഴകിന്റെ പേരിൽ ഇത്ര മേൽ ആഘോഷിക്കപ്പെട്ടിട്ടില്ല. സൗന്ദര്യമുണ്ടെന്ന് ഭാവിക്കുന്ന ഒരു പെൺകുട്ടിയെ കാണുമ്പോൾ ഐശ്വര്യ റായ് ആണെന്നാ അവളുടെ വിചാരമെന്നാണ് ഇന്നും ജനങ്ങൾ പറയുന്ന പ്രയോ​ഗം.

സൗന്ദര്യമെന്നാൽ ഐശ്വര്യയെന്ന തലത്തിലേക്ക് ഈ നടിയെ ഇന്ത്യൻ ജനത സ്നേഹിക്കുന്നു. ലോക സുന്ദരിപട്ടം ചൂടി പിന്നീട് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ഐശ്വര്യക്ക് കൈ നിറയെ അവസരങ്ങൾ വന്നു. ദേവദാസ്, ​ഗുസാരിഷ്, ജോധാ അക്ബർ, രാവണൻ, യന്തിരൻ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാവാൻ ഐശ്വര്യക്ക് കഴിഞ്ഞു. നടി കൂടുതൽ സജീവമായിരുന്ന ബോളിവുഡിൽ ഇടയ്ക്കിടെ ചില പരാജയങ്ങളും നടിയെ തേടി വന്നു.

ചില സിനിമകളിലെ ഐശ്വര്യയുടെ പ്രകടനം മോശമാണെന്ന വിമർശനവും വന്നു. എന്നാൽ തെന്നിന്ത്യൻ സിനിമകളിൽ നിന്നും അത്തരം വിമർശനം ഐശ്വര്യക്കിതുവരെ കേട്ടിട്ടില്ല. എല്ലാ സിനിമകളിലും അനുയോജ്യമായ കഥാപാത്രമാണ് ഐശ്വര്യ റായ്ക്ക് ലഭിച്ചത്. ഈ നിരയിലേക്ക് വന്നിരിക്കുന്ന പുതിയ സിനിമയാണ് പൊന്നിയിൻ സെൽവൻ.

Aishwarya Rai

സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തിന് ഐശ്വര്യക്ക് പകരം മറ്റൊരു നടിയെ ആലോചിക്കാൻ പോലും പറ്റില്ലെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. നോവലിലെ നന്ദിനിയുടെ അഴക് ഐശ്വര്യക്ക് മാത്രമേ സ്ക്രീനിലെത്തിക്കാൻ പറ്റൂയെന്നാണ് ഉയരുന്ന അഭിപ്രായം.

എന്നാൽ പൊന്നിയിൻ സെൽവൻ സിനിമയിൽ നിന്ന് വ്യത്യസ്തമാണ് ഐശ്വര്യയുടെ ഇപ്പോഴത്തെ ലുക്കെന്ന് ആരാധകർ പറയുന്നു. നടിക്ക് വണ്ണം കൂടിയിട്ടുണ്ട്. മുഖത്ത് കോസ്മെറ്റിക് ചികിത്സ നടത്തിയതായും പലരും അഭിപ്രായപ്പെടുന്നു. ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ചുള്ള പുതിയൊരു ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗത്തിന്റെ പ്രോമോഷൻ പരിപാടികളിലുൾപ്പെടെ മിക്ക പൊതുവേദികളിലും നടി അനാർക്കലി മോഡലിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. പഴകിയ ഈ സ്റ്റെെൽ തന്നെ ഐശ്വര്യ പിന്തുടരുന്നത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിക്കുന്നു.

ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങളുടെ ഫാഷൻ മാമാങ്കമായി മാറിയ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന പരിപാടിയിലും ഐശ്വര്യ ഈ വസ്ത്രമാണ് ധരിച്ചത്. താരത്തിന്റെ സ്റ്റെെലിസ്റ്റിനെ മാറ്റണമെന്നാണ് ആരാധകർ പറയുന്നത്. ചിലരാവട്ടെ നടി ഈ സ്റ്റെെലിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന് കാരണവും പറയുന്നു. കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ ഐശ്വര്യ വല്ലാതെ വണ്ണം വെച്ചിട്ടുണ്ട്.

Aishwarya Rai

അതുകൊണ്ടാണ് ശരീരമപ്പാടെ മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത്. മറ്റൊരു സ്റ്റെെലിലുള്ള വസ്ത്രം ധരിക്കുമ്പോൾ ഒരുപക്ഷെ അഭം​ഗി തോന്നുന്നുണ്ടാവാമെന്ന് ഇവർ പറയുന്നു. മാത്രമല്ല നടിയുടെ ഹെയർ സ്റ്റെെലിലും മാറ്റമുണ്ട്. മുടി രണ്ട് ഭാ​ഗത്ത് നിന്നും മുന്നിലേക്കിട്ട് കവിൾ ഭാ​ഗികമായി മറയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ ഹെയർ സ്റ്റെെൽ.

മുഖത്ത് തടി വെച്ചത് മറയ്ക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അഭിപ്രായമുണ്ട്. അതേസമയം സൗന്ദര്യത്തിന്റെ അളവുകോലിൽ ഐശ്വര്യയെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്. 49 കാരിയാണ് ഐശ്വര്യ റായ്. 50 നോടടുത്ത ഏതെങ്കിലും സ്ത്രീക്ക് ഇത്രയും ഭം​ഗിയുണ്ടോയെന്നും ആരാധകർ ചോദിക്കുന്നു.

പ്രായമാവൽ ഒഴിച്ച് നിർത്താൻ പറ്റാത്തതാണ്. ഐശ്വര്യക്ക് അതിനനുസരിച്ചുള്ള മാറ്റങ്ങൾ മാത്രമേയുള്ളൂയെന്നും ഇവർ വാദിക്കുന്നു. പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X