രൺവീർ ഹിറ്റാക്കിയ കഥാപാത്രം ആദ്യം തേടി എത്തിയത് അജയ് ദേവ് ഗണ്ണിനെ, നടൻ ചിത്രം ഉപേക്ഷിച്ചു, കാരണം....
2015 ൽ സജ്ഞയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമാണ് ബാജിറാവു മസ്താനി. രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര, ദീപിക പദുകോൺ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ബാജിറാവൂ ആയി രൺവീർ സിഗും മസ്താനിയായി ദീപികയും കാശി ഭായിയായി പ്രിയങ്കയുമായിരുന്നു എത്തിയത്. സജ്ഞയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചിത്രത്തോടെ രൺവീർ സിംഗിന്റെ കരിയർ മാറുകയായിരുന്നു. നടന്‌റെ താരമൂല്യം വർധിക്കുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം ബൻസാലി സംവിധാനം ചെയ്ത പദ്മവദിലും രൺവീർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. നെഗറ്റീവ് കഥപാത്രമായിരുന്നു. നടന് നിരവധി പുരസ്കാരങ്ങൾ ഈ ചിത്രവും നേടി കൊടുത്തിരുന്നു.
രൺവീർ സിംഗിന് മുൻപ് ബാജിറാവൂ ആകാൻ ബൻസാലി തീരുമാനിച്ചിരുന്നത് നടൻ അജയ് ദേവ്ഗണിനെ ആയിരുന്നു. നടൻ ഈ ചിത്രം ഉപേക്ഷിച്ചതോടെയാണ് രൺവീർ ചിത്രത്തിലെത്തിയത്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറൽ ആവുന്നത് അജയ് ദേവ് ഗണ്ണിൻറെ വാക്കുകളാണ്. ഈ ചിത്രം വേണ്ടെന്ന് വയ്ക്കാനുള്ള കാരണമാണ് വെളിപ്പെടുത്തുന്നത്. '' സംവിധായകന്റെ ചില നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ ചിത്രം വേണ്ടെന്ന് വെച്ചതെന്നാണ് ഇന്ത്യടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ അജയ് ദേവ് ഗൺ പറയുന്നത്.

അജയ് ദേവ് ഗണ്ണിന്റെ വാക്കുകൾ ഇങ്ങനെ... ''ചിത്രത്തിൽ ബാജിറാവു ആവാൻ തന്നെയാണ് ആദ്യം ബൻസാലി സമീപിച്ചത്. എന്നാൽ പറഞ്ഞ ചില നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല. ഡേറ്റ്, പണം എന്നിവയിൽ എല്ലാം.. . എന്നാൽ അദ്ദേഹം പറഞ്ഞ കാരണം തന്നെ അത്ഭുതപ്പെടുത്തി എന്നും'' നടൻ പറയുന്നു.

സിങ്കം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ പേരും ഒന്നായത് കൊണ്ടാണ് നടൻ സിനിമ നിരസിച്ചത് എന്ന് സംവിധായകനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതും അജയ് നിരസിച്ചിട്ടുണ്ട്.' നിങ്ങൾ പറയുന്നത് താൻ ആദ്യമായിട്ടാണ് കേൾക്കുന്നതെന്നാണ് നടൻ പറഞ്ഞത്.. സിങ്കം ഇപ്പോൾ റിലീസ് ചെയ്യുന്നു. സഞ്ജയുടെ ചിത്രം അടുത്ത വർഷം ഡിസംബറിലാണ് റിലീസ്. അതിനാൽ ആചിത്രത്തിലെ കഥാപാത്രത്തെ മറക്കാൻ ആളുകൾക്ക് ഒരുപാട് സമയം ഉണ്ടെന്ന് നടൻ ചിരിച്ച കൊണ്ട് പറഞ്ഞു

കൂടാതെ മുന്നോട്ട് വെച്ച നിബന്ധനകളും വ്യവസ്ഥകളും തങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് സമ്മതിക്കുന്നതിൽ എന്താണ് തെറ്റെന്നും നടൻ ചോദിക്കുന്നുണ്ട്. അതിൽ കുറച്ച് സത്യസന്ധത കാണിക്കാം. എനിക്ക് ഇതിൽ നിന്നും മികച്ച ഒഴിവ് കഴിവുകൾ പറയാൻ കഴിയുമെന്നും അജയ് ദേവ് ഗൺ കൂട്ടിച്ചേർത്തു. തൊട്ട് അടുത്ത വർഷമായിരുന്നു അജയ് സംവിധാനം ചെയ്ത ശിവായി എത്തിയത്. രണ്ട് ചിത്രങ്ങൾ തമ്മിലെ ഡേറ്റ് പ്രശ്നം കൊണ്ടാണ് നടൻ ചിത്രത്തിൽ നിന്ന് മാറിയതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

1996 ൽ ആണ് സഞ്ജയ് ലീലബൻസാലി സ്വതന്ത്രസംവിധായകനാവുന്നത്. കാമോഷി; ദ് മ്യൂസിക് ആയിരുന്നു ആദ്യ ചിത്രം. സൽമാൻ ഖാൻ ആയിരുന്നു നായകൻ. തിരക്കഥ എഴുതിയതും ബൻസാലി തന്നെയായിരുന്നു. പിന്നീട് ദേവദാസ്,ഹം ദിൽ ദെ ചുക്കെ സനം, ബ്ലാക്ക്, ഗുസാരിഷ്, രാം ലീല എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിരുന്നു. നിരവധി പുരസ്കാരങ്ങളും ഈ ചിത്രങ്ങളെ തേടി എത്തിയിരുന്നു. ദീപിക, രൺവീർ പ്രധാന വേഷത്തിൽ എത്തിയ പദ്മവദ് ആണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബൻസാലി ചിത്രം. ആലിയ ഭട്ട് പ്രധാന വേഷത്തിൽ എത്തുന്ന ഗംഗുഭായ് കത്ത്യവാടിയാണ് ഇനി പുറത്ത് വരാനുള്ള ചിത്രം. 2022ൽ ചിത്രം തിയേറ്ററുകളിൽ എത്തും.
Recommended Video

ഗംഗുഭായ് കത്ത്യവാടിയിൽ അജയ് ദേവ് ഗണും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ ശന്തനു മഹേശ്വരി, , വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ലുക്ക് പോസ്റ്ററുകൾ നേരത്തെ തന്നെ വൈറൽ ആയിരുന്നു. മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്


Click it and Unblock the Notifications











