ബോളിവുഡിൽ വീണ്ടും വിവാഹക്കാലം!! നടൻ വരുണ്‍ ധവാന്‍ വിവാഹിതനാകുന്നു
വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുകയായിരുന്നു.
ബോളിവുഡിൽ അടുത്ത വിവാഹത്തിന് വേദിയാവുകയാണ്. നടൻ വരുൺ ധവാനാണ് വിവാഹിതനാകാൻ പോകുന്നുവെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നാടാഷ ദലാളാണ് വധു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ രണ്ട് കുടുംബങ്ങളും തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

വരുണിന്റേയും നടാഷയുടേയും പ്രണയത്തെ കുറിച്ചുളള കഥകൾ കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡിൽ പ്രചരിക്കുകയായിരുന്നു. ബോളിവുഡ് സംവിധായകനായ കരൺ ജോഹർ അവതാരിപ്പിക്കുന്ന പരിപാടിയിൽ വരുൺ അതിഥിയായി എത്തിയപ്പോഴാണ് നടാഷയുമായുളള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതിനു മുൻപ് പല പൊതുപരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും ഇവർ രണ്ടും ഒരുമിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.
സഹസംവിധായകനായിട്ടാണ് വരുൺ സിനിമയിൽ എത്തിയത്. പിന്നീട് കരൺ ജോഹർ സംവിധാനം ചെയ്ത ആലിയ , വരുൺ, സിദ്ധാർഥ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സ്റ്റുഡൻസ് ഓഫ് ദി ഇയറിലൂടെ അഭിനയരംഗത്തെത്തുകയായിരുന്നു . മികച്ച സ്വീകാര്യതയായിരുന്ന വരുണിന് ലഭിച്ചത്. സംവിധായകൻ ഡേവിഡ് ധവാന്റെ മകനാണ് വരുൺ.


Click it and Unblock the Notifications











