എല്ലാവരും കൂടി എന്നെ ചീസ് ആക്കി; കരണിനോട് വിജയ് ദേവരകൊണ്ടയ്ക്ക് ദേഷ്യം?
തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള യുവ നടനാണ് വിജയ് ദേവരെകാണ്ട. വൻ ജനപ്രീതിയുള്ള നടന്റെ ആദ്യ ബോളിവുഡ് ചിത്രം ലൈഗറർ റിലീസിന് ഒരുങ്ങുകയാണ്. അർജ്ജുൻ റെഡ്ഡി എന്ന ഒറ്റ സിനിമയിലൂടെ സൂപ്പർ താരമായ നടന്റെ കരിയർ വളർച്ച അമ്പരപ്പിക്കുന്നതായിരുന്നു. ലൈഗറിന്റെ റിലീസിന് മുമ്പേ തന്നെ വൻ ആരാധക വൃന്ദമാണ് വിജയ് ദേവരകൊണ്ടയ്ക്ക് ബോളിവുഡിലുള്ളത്.

നടനോടൊപ്പം അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ബോളിവുഡിലെ പുതുമുഖ നടിമാരിൽ പലരും വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡേറ്റിംഗിന് പോവാൻ താൽപര്യമുണ്ടെന്നാണ് നടി സാറ അലി ഖാൻ പറഞ്ഞത്. അടുത്തിടെ കോഫി വിത്ത് കരണിലും വിജയ് ദേവരെകാണ്ട അതിഥിയായി എത്തിയിരുന്നു. അനന്യ പാണ്ഡെയ്ക്കൊപ്പം എത്തിയ ഷോ വമ്പൻ ഹിറ്റാവുകയും ചെയ്തു.

എന്നാൽ ഷോയിൽ തന്നെക്കുറിച്ച് നടത്തിയ ചില പരാമർശങ്ങളിൽ വിജയ് ദേവരകൊണ്ടയ്ക്ക് അതൃപ്തിയുണ്ടെന്നാണ് ബി ടൗൺ മാധ്യമങ്ങളിലെ റിപ്പോർട്ട്. സാറ അലി ഖാനും ജാൻവി കപൂറും എത്തിയ എപ്പിസോഡിൽ കരൺ വിജയ് ദേവരകൊണ്ടയെ ചീസിനോട് ഉപമിച്ചിരുന്നു. നിങ്ങൾ ഒരു ചീസ് പോലെ വിജയ് ദേവരെകാണ്ടയെ തട്ടിക്കളിക്കുകയാണോ എന്നായിരുന്നു കരണിന്റെ ചോദ്യം.
അതൊരു നല്ല ചീസ് തന്നെയായിരിക്കുമെന്ന് ഇടയ്ക്ക് ജാൻവി കമന്റ് ചെയ്യുകയും ചെയ്തു. പിന്നാലെ അടുത്ത എപ്പിസോഡിൽ വിജയ് ദേവരകൊണ്ടയും അനന്യയും ഒരുമിച്ചെത്തിയപ്പോൾ ഈ വിഷയം ചർച്ചയായി. എനിക്കും കൂടെ ആ ചീസ് പ്ലേറ്റ് വേണം എന്ന് അനന്യയും തമാശ രൂപേണ പറഞ്ഞു.

ഇതോടെ ചീസ് വിജയ് ദേവരകാെണ്ടയുടെ ഇരട്ടപ്പേര് പോലെയായി. കഴിഞ്ഞ ദിവസം കാറിൽ നിന്നിറങ്ങിയ വിജയ് ദേവരെകാണ്ടയോട് ചീസ് ഇഷ്ടമാണെന്ന് പാപ്പരാസികളിലൊരാൾ കമന്റും ചെയ്തു. അതൃപ്തി നിറഞ്ഞ മുഖഭാവമായിരുന്നു അപ്പോൾ വിജയ് ദേവരകൊണ്ടയ്ക്ക്. ഷോയിൽ ഇത്തരത്തിലൊരു പ്രതിഛായ നൽകിയതിൽ നടന് കരണിനോട് അതൃപ്തിയുണ്ടെന്നാണ് ബോളിവുഡ് ലൈഫ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ട്.
Recommended Video

വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും എത്തിയ കോഫി വിത്ത് കരണിന്റെ എപ്പിസോഡ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. താരങ്ങളുടെ സെക്സ് ലൈഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഷോയിൽ ചർച്ചയായി. സ്വകാര്യ ജീവിതത്തെ പറ്റി അധികം സംസാരിക്കാത്ത നടനാണ് വിജയ് ദേവരകൊണ്ട.
എന്നാൽ കരണിന്റെ ഷോ അതിലും മാറ്റം വരുത്തി. തന്റെ ഡേറ്റിംഗ് ലൈഫിനെ പറ്റി വരെ വിജയ് ഷോയിൽ സംസാരിച്ചു. എന്നാൽ താൻ ആരെയാണ് ഇപ്പോൾ ഡേറ്റ് ചെയ്യുന്നതെന്ന് നടൻ തുറന്നു പറഞ്ഞില്ല. ആഗസ്റ്റ് 25 നാണ് ലൈഗർ റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡെ നായികയാവുന്ന സിനിമയിൽ രമ്യ കൃഷ്ണനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications