For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് താരത്തിനൊപ്പം ബോളിവുഡ് നടി ഡേറ്റിംഗില്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  |

  ബോളിവുഡ് സിനിമാലോകത്ത് തിളങ്ങിനില്‍ക്കുന്ന നായികമാരില്‍ ഒരാളാണ് നടി സെറീന്‍ ഖാന്‍. ഗ്ലാമറസ് റോളുകളിലൂടെയാണ് സെറീന് ആരാധകര്‍ കൂടിയത്. 2011ല്‍ വീര്‍ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെ എത്തിയ നടി ബോളിവുഡ് സിനിമാലോകത്ത് സജീവമായി. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ സല്‍മാന്‍ ഖാന്‌റെ റെഡി എന്ന സിനിമയിലും ഐറ്റം ഡാന്‍സുമായി നടി എത്തി. റെഡിയിലെ ഗാനരംഗം ശ്രദ്ധിക്കപ്പെട്ടതോടെ ഗ്ലാമറസ് റോളുകളില്‍ സെറീന്‍ ഖാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ കൂടുതലായി എത്തി. അക്ഷയ് കുമാറിന്‌റെ സൂപ്പര്‍ ഹിറ്റ് ചിത്രം ഹൗസ്ഫുള്‍ 2വിലും സെറീന്‍ ഖാന്‍ അഭിനയിച്ചിരുന്നു.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  പത്തിലധികം സിനിമകളില്‍ എത്തിയ സെറീന്‍ ഖാന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. സിനിമകള്‍ക്ക് പുറമെ സീരിസുകളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ച് നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സെറീന്‍ ഖാന്‍ തന്‌റെ പുതിയ വിശേഷങ്ങള്‍ പങ്കുവെക്കാറുളളത്. പത്ത് മില്യണിലധികം ഫോളോവേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ താരത്തിനുണ്ട്.

  അതേസമയം ബിഗ് ബോസ് 12ാം സീസണ്‍ മല്‍സരാര്‍ത്ഥിയായിരുന്ന ശ്രീവാശിഷിനൊപ്പമുളള ചിത്രങ്ങളാണ് നടിയുടെതായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നത്. ബോയ് ഫ്രണ്ടായ ശ്രീവാശിഷിനൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സെറീന്‍ ഖാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിഗ് ബോസ് താരമാണ് കാമുകിക്കൊപ്പമുളള ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പങ്കുവെക്കുന്നത്. കുറച്ചുദിവസം മുന്‍പ് ജന്മദിനം ആഘോഷിച്ച ശ്രീവാഷിഷ് സെറീനൊപ്പമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം തന്‌റെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

  ഈ വീഡിയോകളില്‍ ഒന്നില്‍ സെറീന്‍ ഖാനെ സ്വീറ്റി എന്നാണ് ബിഗ് ബോസ് താരം വിളിക്കുന്നത്. ശ്രീവാശിഷിന്‌റെ പിറന്നാളിന് ആശംസകള്‍ നേര്‍ന്ന് സെറീന്‍ ഖാനും ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. എന്‌റെ ശിവിന് സന്തോഷ ജന്മദിനം, നീ ആഗ്രഹിക്കുന്നതെല്ലാം നടക്കുന്നതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് നടി കാമുകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചത്. ഇതാദ്യമായല്ല ഇരുവരും ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കിടുന്നത്.

  നേരത്തെ സെറീനുമൊത്തുള്ള കുറച്ച് ചിത്രങ്ങളോടൊപ്പം ഒരു നീണ്ട കുറിപ്പുമായി ശിവാശിഷ് എത്തിയിരുന്നു. 'സ്‌നേഹം നിലനില്‍ക്കുന്നിടത്തോളം കാലം അത് മറയ്ക്കാനോ അല്ലെങ്കില്‍ ഇല്ലാത്തിടത്ത് ഉത്തേജിപ്പിക്കാനോ കഴിയുന്നതല്ല. നിന്നെ എനിക്ക് ലഭിച്ചതില്‍ സന്തോഷം എന്നാണ് ശിവാശിഷ് കുറിച്ചത്. അതേസമയം ഇരുവരുടെയും സ്‌നേഹം നിറഞ്ഞ ചിത്രങ്ങള്‍ കണ്ട് താരങ്ങള്‍ ഇപ്പോള്‍
  ഒരുമിച്ചാണ് ജീവിക്കുന്നത് ആണ് പലരും പറയുന്നത്. എന്നാല്‍ ഇതേകുറിച്ച് ഇരുവരും ഔദ്യോഗിക സ്ഥീരികരണം നടത്തിയിട്ടില്ല.

  എന്റര്‍ടെയ്ന്‍മെന്‌റ് ഇന്‍ഡസ്ട്രിയുമായി ബന്ധമില്ലാത്ത ശിവാശിഷ് ബിസിനസ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. അടുത്ത സുഹൃത്തായ സൗരഭ് പട്ടേലിനൊപ്പം ആണ് ശിവാശിഷ് ബിഗ് ബോസ് 12ാം സീസണില്‍ പങ്കെടുത്തത്. അതേസമയം ബോളിവുഡിലെ മുന്‍നിര നായിക അല്ല സെറീന്‍ ഖാന്‍. വര്‍ഷങ്ങളായി കഠിനാദ്ധ്വാനം ചെയ്താണ് നടി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നത്.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  Mohanlal reminds Mammootty to wear mask

  അക്‌സര്‍ 2, ഹേറ്റ് സ്‌റ്റോറി 3, ചാണക്യ, വജാഹ് തും ഹോ, 1921 ഉള്‍പ്പെടെയുളള സിനിമകളെല്ലാം സെറീന്‍ ഖാന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്ത ഹം ബി അകേലെ തും ബി അകേലെ എന്ന ചിത്രത്തിലാണ് സെറീന്‍ ഖാന്‍ ഒടുവില്‍ അഭിനയിച്ചത്. ഈ വര്‍ഷം മേയിലാണ് സിനിമ റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, പഞ്ചാബി ഭാഷകളില്‍ അഭിനയിച്ച് സെറീന്‍ ഖാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. നാന്‍ രാജാവാഗ പോകിറേന്‍ ആണ് സെറീന്‍ ഖാന്‍ ചെയ്ത തമിഴ് ചിത്രം. സിനിമയില്‍ ഒരു ഐറ്റം ഡാന്‍സുമായാണ് നടി എത്തിയത്.

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  Read more about: zareen khan
  English summary
  Is Zareen Khan Dating Bigg Boss Fame Shivashish Mishra? Couples Latest Pictures Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X