»   » നിവിന്‍ പോളിയുടെ സുന്ദരിയായ നായിക ഇനി സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റില്‍!!

നിവിന്‍ പോളിയുടെ സുന്ദരിയായ നായിക ഇനി സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റില്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

അതെ, നിവിന്‍ പോളിയുടെ നായികയായിട്ട് തന്നെയാണ് ഇന്നും ഇഷ തല്‍വാറിനെ മലയാളികള്‍ക്ക് പരിചയം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ അയ്ഷയാണ് ഇഷയുടെ ആദ്യകഥാപാത്രം. തുടര്‍ന്ന് ബാംഗ്ലൂര്‍ ഡെയ്‌സിലും നിവിന്റെ ജോഡിയായി ഇഷ അഭിനയിച്ചു.

മമ്മൂട്ടി, ഫഹദ് ഫാസില്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം അഭിനയിച്ചെങ്കിലും ഇഷ തല്‍വാറിന്റെ ഹിറ്റ് ജോഡി നിവിന്‍ തന്നെയാണ്. തമിഴിലും തെലുങ്കിലും ഇഷ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.

ബോളിവുഡിലേക്ക്

ബോളിവുഡിലും ഇഷ തല്‍വാര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ട്യൂബ് ലൈറ്റാണ് ഇഷയുടെ പുതിയ ബോളിവുഡ് ചിത്രം. കബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി വേഷമാണ് ഇഷയ്ക്ക്.

ട്യൂബ് ലൈറ്റില്‍

താന്‍ വലിയ കബിര്‍ ഖാന്‍ ആരാധികയാണെന്നും, അദ്ദേഹത്തിന്റെ സിനിമയില്‍ ചെറുതെങ്കിലും ഒരു വേഷം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എന്നും ഇഷ പറയുന്നു. 1962 ല്‍ നടന്ന സിനോ - ഇന്ത്യന്‍ യുദ്ധത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചരിത്ര ചിത്രമാണ് ട്യൂബ് ലൈറ്റ്. മുംബൈയും മണാലിയുമാണ് പ്രധാന ലൊക്കേഷന്‍.

മലയാളത്തിലുമുണ്ട്

ബോളിവുഡില്‍ ധാരാളം അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ടെങ്കിലും മലയാളം വിട്ട് പോകാന്‍ ഉദ്ദേശമില്ല എന്ന് ഇഷ പറയുന്നു. ക്രോസ് റോഡാണ് ഇഷയുടെ പുതിയ മലയാള സിനിമ.

ക്രോസ് റോഡ്

ആല്‍ബേര്‍ട്ട് സംവിധാനം ചെയ്യുന്ന ക്രോസ് റോഡ് എന്ന ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞു എന്ന് ഇഷ അറിയിച്ചു. മായ എന്ന ഭരതനാട്യം നര്‍ത്തകിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. കഥക് നര്‍ത്തകിയായ തനിക്ക് ഭരതനാട്യം പഠിച്ചെടുക്കുക വളരെ പ്രയാസയമായിരുന്നു എന്ന് ഇഷ പറയുന്നു.

English summary
Isha Talwar bags a role in Salman Khan’s Tubelight

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam