For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ

  |

  തെലുങ്ക് സിനിമയിലെ മെ​ഗാ സ്റ്റാറായ അല്ലു അർജുൻ ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരമാണ്. പുഷ്പ സിനിമയുടെ വിജയത്തോടെയാണ് നടന് പാൻ ഇന്ത്യാ തലത്തിൽ പ്രശസ്തിയാർജിച്ചത്. അതേസമയം മലയാളികൾക്ക് അല്ലു വർഷങ്ങൾക്ക് മുമ്പേ തന്നെ പ്രിയങ്കരനാണ്. മലയാളത്തിൽ മാെഴി മാറ്റിയെത്തിയ നടന്റെ സിനിമകളിൽ മിക്കതും സൂപ്പർ ഹിറ്റായിരുന്നു.

  ആര്യ, ആര്യ 2, ബണ്ണി, കൃഷ്ണ, ബദ്രിനാഥ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. 2010 കളിൽ നടന്റെ സിനിമകൾ മലയാള സിനിമകളെ കവച്ച് വെച്ച് കേരളത്തിലെ തിയറ്ററുകളിൽ ഓടിയിരുന്നു. കേരളത്തിലെ ആരാധകരെക്കുറിച്ച് അല്ലു അർജുൻ തന്നെ നേരത്തെ സംസാരിച്ചിട്ടുമുണ്ട്.

  ഇന്ന് കേരളത്തിന് പുറമെ ഉത്തരേന്ത്യയിലും അല്ലു അർജുന് ആരാധകരുണ്ട്. ബി​ഗ് ബജറ്റ് ചിത്രം പുഷ്പയിലെ പുഷ്പരാജ് എന്ന കഥാപാത്രം വൻ ജനപ്രീതി നേടി. പുഷ്പ 2 വിനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോൾ അല്ലു അർജുന്റെ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്നാണ് വിവരം. സഹോദരനായ അല്ലു സിരിഷും നടനും തമ്മിലാണത്രെ പ്രശ്നങ്ങൾ.

  Also Read: ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ

  അല്ലുവിനോടും പിതാവ് അല്ലു അരവിന്ദിനോടും വഴക്കിട്ട അല്ലു സിരിഷ് ഹൈദരാബാദിലെ വീട്ടിൽ നിന്ന് മാറി ഇപ്പോൾ മുംബൈയിൽ ഒറ്റയ്ക്ക് താമസിക്കുകയാണ്. അഭിനയ രം​ഗത്തേക്ക് കടന്നിട്ട് കുറച്ച് വർഷങ്ങളായെങ്കിലും അല്ലു അർജുന്റെ സഹോദരന് ഇതുവരെ കരിയറിൽ വലിയൊരു ബ്രേക്ക് കിട്ടിയിട്ടില്ല.

  പിതാവും സഹോദരനും തന്റെ കരിയറിന് ആവശ്യമായ പരി​ഗണന നൽകുന്നില്ലെന്നാണ് അല്ലു സിരിഷിന്റെ പരാതി. പിതാവ് തന്നെ അവ​ഗണിച്ച് അല്ലു അർജുന്റെ കരിയറിന് പരി​ഗണന നൽകുന്നെന്ന് യുവ നടന് തോന്നുന്നു.

  Also Read: പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

  അല്ലു അർജുനെ സിനിമയിലെ തുടക്ക കാലത്ത് താനൊരുപാട് സഹായിച്ചിരുന്നെന്നും അല്ലു സിരിഷ് വാദിച്ചത്രെ. തുടക്കകാലത്ത് ട്വിറ്ററിലൂടെയും മറ്റും അല്ലുവിനായി പെയ്ഡ് പ്രൊമോഷനുകൾ നടത്തിയിരുന്നത് അല്ലു സിരിഷ് ആണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാലത്ത് ആരും അത്തരമൊരു സാധ്യതയെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല. ഇന്നിപ്പോൾ എല്ലാവരും ഈ വഴി സ്വീകരിക്കുന്നു. ഇങ്ങനെ പല തരത്തിൽ സഹായിച്ചിട്ടും തന്റെ കരിയറിന് ആവശ്യമായ പരി​ഗണന അല്ലു അർജുനും പിതാവും നൽകുന്നില്ലെന്ന് അല്ലു സിരിഷ് ആരോപിക്കുന്നതായാണ് റിപ്പോർട്ട്.

  Also Read: ഹനാന്റെ പ്രണയം സ്വീകരിക്കുമോ? ഷെയ്ന്‍ നിഗം നല്‍കി മറുപടി

  Recommended Video

  കേരളത്തില്‍ നിന്ന് മാത്രം Pushpa വാരിയത് റെക്കോഡ് കളക്ഷൻ -Collection Report

  തെലുങ്ക് സിനിമയിലെ പ്രമുഖ നിർമാതാവാണ് പിതാവ് അല്ലു അരവിന്ദ്. അല്ലു അർജുനാണെങ്കിൽ സൂപ്പർസ്റ്റാറും. എന്നിട്ടും രണ്ട് പേരും തന്റെ സിനിമാ വളർച്ചയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്തതാണ് അല്ലു സിരിഷിനെ ചൊടിപ്പിച്ചത്. ഇത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ വാക്കു തർക്കവും ഉണ്ടായെന്നാണ് ​ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോർട്ട്.

  'മെ​ഗാ ടാ​ഗിനപ്പുറത്തേക്ക് താൻ വളർന്നെന്നാണ് അല്ലു അർജുൻ സ്വയം കരുതുന്നത്. അമ്മാവനായ ചിരഞ്ജീവിയുടെ നിഴലിലാണ് വളർന്നതെന്നത് പോലും അദ്ദേഹം അം​ഗീകരിച്ചേക്കില്ല. തന്റെ അധ്വാനവും കഴിവും കൊണ്ടാണ് വളർന്നതെന്നാണ് അല്ലു കരുതുന്നത്. ചിരഞ്ജീവിയെ അം​ഗീകരിക്കാൻ മടിക്കുന്നയാൾ എങ്ങനെയാണ് തന്നെ അം​ഗീകരിക്കുമെന്ന് അല്ലു സിരിഷ് പ്രതീക്ഷിക്കുക. അല്ലു സിരിഷ് വിഷമിക്കുകയും മുംബൈയിലേക്ക് പോവുകയും ചെയ്തു,' അല്ലു കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ​ഗ്രേറ്റ് ആന്ധ്രയോട് പ്രതികരിച്ചതിങ്ങനെ.

  Read more about: allu arjun
  English summary
  issues between allu arjun and brother allu sirish; latter reportedly left the home; here is what happened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X