»   » വിദ്യ ബാലന്‍ ഏറെ ആഗ്രഹിക്കുന്നത് ആ താരത്തോടൊപ്പം അഭിനയിക്കാനാണ്, ആരാണത്??

വിദ്യ ബാലന്‍ ഏറെ ആഗ്രഹിക്കുന്നത് ആ താരത്തോടൊപ്പം അഭിനയിക്കാനാണ്, ആരാണത്??

Posted By: Nihara
Subscribe to Filmibeat Malayalam

ഡേട്ടി പിക്ചര്‍, കഹാനി എന്നീ സിനിമകള്‍ കണ്ടവരാരും വിദ്യാ ബാലനെ മറക്കില്ല. തൊടുന്നതെല്ലാം പൊന്നായില്ലെങ്കിലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ മാക്‌സിമം നന്നായി അവതരിപ്പിക്കുന്ന വിദ്യയുടെ കഴിവിനെ സിനിമാ ലോകം ഒന്നടങ്കം അംഗീകരിച്ചതാണ്. 2016 ല്‍ പുറത്തിറങ്ങിയ കഹാനിയുടെ രണ്ടാം ഭാഗത്തിന് ശേഷം അടുത്ത ചിത്രത്തില്‍ വളരെ വ്യത്യസ്തമാര്‍ന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പുതുവര്‍ഷത്തില്‍ ജന്മദിനം ആഘോഷിക്കാനുള്ള ഭാഗ്യം കൂടിയുണ്ട് വിദ്യാ ബാലന്.

ബീഗം ജാന്‍, തുമാരി സുലു തുടങ്ങിയ ചിത്രങ്ങളാണ് വിദ്യയുടേതായി പുറത്തുവരാനുള്ളത്. വേശ്യാലയ നടത്തിപ്പുകാരിയുടെ വേഷത്തിലാണ് ബീഗം ജാനില്‍ താരം പ്രത്യക്ഷപ്പെടുന്നത്. തുമാരി സുലുവിലാകട്ടെ വിദ്യ റേഡിയോ ജോക്കിയാണ്.ഇതുവരെ നടക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചും പുതുവര്ഷ പ്രതീക്ഷകളെക്കുറിച്ചും വിദ്യാ ബാലന്‍ പറയുന്നതെന്താണെന്ന് അറിയാന്‍ വായിക്കൂ.

പുതുവര്‍ഷവും ജന്മദിനവും

പുതുവര്‍ഷവും ജന്മദിനവും കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് താരത്തിന്റെ പദ്ധതി. അടുത്ത സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി പാര്‍ട്ടി നടത്തുമെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

ബോക്‌സോഫീസില്‍ പരാജയപ്പെടുന്ന സിനിമകള്‍

പല മികച്ച സിനിമകളും ബോക്‌സോഫീസില്‍ പരാജയപ്പെടാറുണ്ട് എന്നാലും പ്രേക്ഷക മനസ്സില്‍ നിന്ന് മായാറില്ല. പണം മുടക്കി സിനിമ നിര്‍മ്മിക്കുന്ന പ്രൊഡ്യൂസര്‍ ബോക്‌സോഫീസ് വിജയം പ്രതീക്ഷിക്കുന്നത് സ്വഭാവികമാണെന്നും വിദ്യ വ്യക്തമാക്കി

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങള്‍ അറിയില്ലായിരുന്നു

സിനിമയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് താന്‍ ബോധവതിയായിരുന്നില്ലെന്നും ഇപ്പോളാണ് പല കാര്യങ്ങളും മനസ്സിലാക്കി തുടങ്ങിയതെന്നും താരം.

2017 ലെ പുതിയ പ്രൊജക്ടുകള്‍

പുതുവര്‍ഷത്തെക്കുറിച്ച് ഏരെ പ്രതീക്ഷയുണ്ട് വിദ്യാ ബാലന്. രണ്ട് സിനിമകളാണ് കമ്മിറ്റ് ചെയ്തിട്ടുള്ളത്. മുന്‍പ് ചെയ്തിട്ടില്ലാത്ത തരം കഥാപാത്രങ്ങളാണ് ഈ രണ്ടു സിനിമയിലും വിദ്യ അവതരിപ്പിക്കുന്നത്.

രണ്‍ബീറിനൊപ്പം അഭിനയിച്ചിട്ടില്ല

രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കാനുള്ള അവസരം ഇതുവരെയും ലഭിച്ചിട്ടില്ല. തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യുമെന്നാണ് താരത്തിന്റെ കണ്ടെത്തല്‍.

വിസ്മയിപ്പിച്ച പ്രകടനം

യുവ അഭിനേത്രികളില്‍ ശ്രദ്ധേയായ ആലിയ ഭട്ടിന്റെ പ്രകടനം തന്നെ ഏറെ വിസ്മയിപ്പിച്ചുവെന്ന് വിദ്യാ ബാലന്‍. ഉഡ്ത പഞ്ചാബില്‍ ആലിയ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.

English summary
Vidya Balan has time and again proved her acting prowess with the myriad characters she has essayed in films such as The Dirty Picture (2011) and Kahaani 2 (2016). The actor will be seen playing the role of a madam of a brothel in a forthcoming film called Begum Jaan, and a radio jockey in another project titled, Tumhari Sulu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam