അർച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ല! രക്ഷകയായത് ബോളിവുഡിന്റെ താരറാണി
ദീപാവലി പാർട്ടിക്കിടെ ഐശ്വര്യ റായ് ബച്ചന്റെ മാനേജറുടെ വസ്ത്രത്തിന് തീ പിടിച്ചതും, നടൻ ഷാരൂഖ് ഖാൻ രക്ഷപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു. മനേജർ അർച്ചന സദാനന്ദുന്റെ വസ്ത്രത്തിലായിരുന്നു തീ പിടിച്ചത്. വസ്ത്രത്തിൽ തീ പിടിച്ചത് ശ്രദ്ധിക്കപ്പെട്ട് താരം അവിടെ എത്തുകയും തീ തല്ലി കെടുത്തുകയും ചെയ്തു എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാലിപ്പോൾ അർച്ചനയെ രക്ഷിച്ചത് ഷാരൂഖ് അല്ലെന്നുള്ള വാർത്തകൾ പുറത്തു വരുകയാണ്.

ഷാളിൽ തീ പിടിച്ച അർച്ചനയെ രക്ഷിച്ചത് ഐശ്വര്യ റായ് ആയിരുന്നത്രേ. ബോളിവുഡ് വൃത്തങ്ങളാണ് ഇതു സംബന്ധമായ വാർത്തകൾ പുറത്തു വിട്ടിരിക്കുന്നത്. അർച്ചനയുടെ ഷാളിൽ തീ പിടിച്ചപ്പോൾ ഐശ്വര്യ അവിടെ ഓടി എത്തുകയും രക്ഷിക്കുകയുമായിരുന്നത്രേ. അര്‍ച്ചന മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുഖത്തും കാലിലും ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നു.
ദീപാവലി ദിനത്തിൽ ബോളിവുഡ് താരങ്ങൾക്ക് അമിതാഭ് ബച്ചന്റെ വസതിയിൽ ഗംഭീര പാർട്ടി സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും വിരുന്നിൽ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications