»   » വിവാഹത്തിനു മുന്‍പുളള സെക്‌സില്‍ ഒരു തെറ്റുമില്ലെന്ന് ഒകെ ജാനു നായിക ശ്രദ്ധ കപൂര്‍!

വിവാഹത്തിനു മുന്‍പുളള സെക്‌സില്‍ ഒരു തെറ്റുമില്ലെന്ന് ഒകെ ജാനു നായിക ശ്രദ്ധ കപൂര്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

വിവാഹപൂര്‍വ്വ സെക്‌സ് എന്നത് സമൂഹത്തിലെ തീപിടിച്ച വിഷയമാണെങ്കിലും ചില താരങ്ങള്‍ തങ്ങളുടെ അഭിപ്രായം ഇതില്‍വെട്ടിതുറന്നുപറയാന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. അതില്‍ ഒടുവിലത്തെ നടിയാണ് ബോളിവുഡ് നടിയും മുന്‍ നടന്‍ ശക്തികപൂറിന്റെ മകളുമമായ ശ്രദ്ധകപൂര്‍.

മുന്‍പ് ഇതേ വിഷയത്തില്‍ നടി ഖുശ്ബുവിന്റെ പ്രതികരണം വിവാദത്തിലായിരുന്നു. വിവാഹത്തിനു മുന്‍പ് സെക്‌സ് ചെയ്യുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ ശ്രദ്ധയും ഇതേ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ്.

നിലവില്‍ ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറുമായി ലിവിങ് റിലേഷനിലാണ് ശ്രദ്ധ കപൂര്‍. കുടുംബാംഗങ്ങളോട് വഴക്കിട്ടാണ് നടി ഫര്‍ഹാനൊടൊപ്പം താമസം തുടങ്ങിയത്.

ഖുശ്ബു പറഞ്ഞത്

വിവാഹത്തിനു മുന്‍പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്നാണ് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍പ് ഖുശ്ബു പറഞ്ഞത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.

ഒകെ ജാനുവിലെ നായിക

തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന മണിരത്‌നം ചിത്രം ഒകെ കണ്മണിയുടെ ഹിന്ദി റീമേക്ക് ഒക ജാനുവില്‍ ശ്രദ്ധയാണ് നായിക. ചിത്രത്തിന്റെ പ്രമേയം ലിവിങ് റിലേഷന്‍ഷിപ്പ് ആണ്. ഷാദ് അലിയാണ് ചിത്രത്തിന്റെ സംവിധാനം

ശ്രദ്ധ പറയുന്നത്

ലിവ് ഇന്‍ റിലേഷനില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുകയും രണ്ടുപേരും സന്തോഷമായിരിക്കുകയും ചെയ്യുന്നതാണ് പ്രധാനമെന്നാണ് ശ്രദ്ധ പറയുന്നത്.

നടന്‍ ആദിത്യറോയ് കപൂര്‍

ആദിത്യ കപൂറാണ് ഒകെ ജാനുവിലെ നായകന്‍. ലിവിങ് റിലേഷനെ പിന്തുണച്ച് നടനും നേരത്തെ രംഗത്തെത്തിയിരുന്നു. പരസ്പരമറിയാത്തവര്‍ ഒരു ദിവസം ഒന്നിക്കുന്നതിലും ഭേദമാണ് ലിവിങ് റിലേഷന്‍ഷിപ്പെന്നായിരുന്നു നടന്റെ വാദം.

ഫര്‍ഹാനുമായുള്ള ബന്ധം

ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും നായിക ശ്രദ്ധാ കപൂറും പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന താരങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് താമസം തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വാര്‍ത്ത നിഷേധിച്ച് ശക്തി കപൂര്‍

ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അവള്‍ ആരെയെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞാല്‍ താന്‍ ഒരിക്കലും അതിന് എതിരു നില്‍ക്കില്ലെന്നുമാണ് ശക്തി കപൂര്‍ വ്യക്തമാക്കിയത്.

English summary
Shraddha Kapoor, who is busy with the promotions of OK Jaanu these days talked about premarital sex in a recent chat.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam