ഷാരൂഖ് ഖാന്റെ ജബ് ഹാരി മെറ്റ് സജാള്‍, ആദ്യദിന കളക്ഷന്‍ പുറത്ത് വിട്ടു!

By സാൻവിയ

ഇമിത്യാസ് അലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ജബ് ഹാരി മെറ്റ് സജാള്‍ ആഗസ്റ്റ് രണ്ടിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ ഏറ്റവും മികച്ച കളക്ഷനുകള്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 15.25 കോടിയാണ് ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സോഫീസില്‍ നേടിയെടുത്തത്. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ കുറിച്ച് പോസിറ്റീവായ പ്രതികരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും സിനിമയിലെ ഡയലോഗുകള്‍ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നത്.

 jab-harry-met-sejal-poster

ഷാരൂഖ് ഖാനും ഇമിത്യാസ് അലിയും ആദ്യമായി ഒന്നിച്ചുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജബ് ഹാരി മെറ്റ് സജാള്‍ 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മിച്ചത്. ആദ്യ ആഴ്ചയില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന അക്ഷയ് കുമാറിന്റെ ടോയിലെറ്റ് എന്ന ചിത്രം ജബ് ഹാരി മെറ്റ് സജാളുമായി വമ്പന്‍ ബോക്‌സോഫീസ് കോംപറ്റീഷന്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റായീസ് എന്ന ചിത്രത്തിന് ശേഷം ഈ വര്‍ഷം പുറത്തിറങ്ങുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് ജബ് ഹാരി മെറ്റ് സെജാള്‍. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചിച്ചത്. ഇത് മൂന്നാം തവണയാണ് ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിച്ച് അഭിനയിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X