twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കണം;ജാക്കിചാന്‍

    By Meera Balan
    |

    ദില്ലി: ദില്ലിയില്‍ നടക്കുന്ന ചൈനീസ് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ആക്ഷന്‍സ്റ്റാര്‍ ജാക്കി ചാന്‍ നിര്‍വ്വഹിച്ചു. 2013 മെയ് 18 നാണ് അ്‌ദേഹം ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തത്.

    Jackie, Chan

    ഇത് ആദ്യമായാണ് ജാക്കിചാന്‍ ചൈനീസ് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം തന്റെ ചിത്രങ്ങളെപ്പറ്റിയും ബോളിവുഡ് സിനിമകളെപ്പറ്റിയും താരം വാചാലനായി.

    എന്നാല്‍ ഇന്ത്യന്‍ഭക്ഷണത്തോടാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് പറയാന്‍ അദ്ദേഹം മടികാട്ടിയിലല്. വളരെ കുറച്ച് അവസരങ്ങളില്‍ മാത്രമേ ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചിട്ടുള്ളൂ എങ്കിലും പപ്പടവും കടായി ചിക്കനുമൊക്കെ ജാക്കി ചാന് പ്രിയപ്പെട്ട വിഭവങ്ങളാണ്.

    സിനിമയില്‍ എല്ലാവരും തന്ന ആക്ഷന്‍സ്റ്റാര്‍ ആയിട്ടാണ് കാണുന്നതെങ്കിലും അഭിനയശേഷിയുള്ള നടന്‍ എന്ന് അറിയപ്പെടാനാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു. റോബര്‍ട്ട് ഡി നിരോയോട് ആരാധനയുള്ളതായും അദ്ദേഹം പറഞ്ഞു.

    59 വയസ്സ് പിന്നിട്ടെങ്കിലും അഭിനയത്തില്‍ യുവത്വം കാത്ത് സൂക്ഷിക്കാനും തനിക്ക് എല്ലാവിധ പ്രചോദനങ്ങളും നല്‍കാനും വലിയൊരു ശതമാനം ആരാധകര്‍ ഉണ്ടെന്നും ജാക്കിചാന്‍.

    ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹമുണ്ടെന്ന് താരം പറഞ്ഞു. നല്ല വേഷങ്ങള്‍ ലഭിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും ബോളിവുഡില്‍ എത്തുമെന്നും ജാക്കിചാന്‍. ഞാന്‍ ആക്ഷന്‍സ്റ്റാര്‍ മാത്രമല്ല. നല്ലൊരു പാട്ടുകാനും ഡാന്‍സറും കൂടിയാണെന്നും ഓര്‍മ്മപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല.

    ചടങ്ങിന്റെ അവസാനം രാജ്യസ്‌നേഹം തുളുമ്പുന്ന ചൈനീസ് ഗാനവും ജാക്കിചാന്‍ ആലപിച്ചു.

    English summary
    Jackie Chan, who was in the capital for the first time to celebrate the Chinese Film Festival,
 is as genial and hilarious off-screen as he is in films. The actor spoke about his films, Bollywood and even his love for Indian food
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X