»   » ബിക്കിനി അണിയാന്‍ പറ്റില്ല, സിനിമ തന്നെ ഉപേക്ഷിച്ച് ബോളിവുഡ് താരം ജാക്കി ഷറഫ്! കാരണമിങ്ങനെ..!

ബിക്കിനി അണിയാന്‍ പറ്റില്ല, സിനിമ തന്നെ ഉപേക്ഷിച്ച് ബോളിവുഡ് താരം ജാക്കി ഷറഫ്! കാരണമിങ്ങനെ..!

Written By:
Subscribe to Filmibeat Malayalam

ഗ്ലാമര്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് നടിമാര്‍ അണിയുന്ന ബിക്കിനി പലപ്പോഴും വിവാദങ്ങളുണ്ടാക്കാറുണ്ട്. സിനിമയില്‍ അത്തരം വേഷം ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും നടിമാരും പിന്മാറാറുണ്ട്. എന്നാല്‍ നടന്മാര്‍ക്ക് ബിക്കിനി അണിയുന്നതിന്റെ പേരില്‍ പ്രശ്‌നം ഉണ്ടായ തായി എവിടെയും കേട്ടിട്ടില്ലായിരുന്നു.

പരോള്‍ ടീസറിലൂടെ മമ്മൂക്ക കിടുക്കി, ആരാധകര്‍ക്ക് അഭിമാനത്തോടെ പറയാം! സഖാവ് അലക്‌സ് കിടിലനാണെന്ന്!!

ഇപ്പോള്‍ ബോളിവുഡ് നടന്‍ ജാക്കി ഷറോഫ് തനിക്ക് ബിക്കിനി അണിയാന്‍ പറ്റില്ലെന്ന പേരില്‍ സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആമിര്‍ ഖാനും അമിതാഭ് ബച്ചനും അഭിനയിക്കുന്ന സിനിമയില്‍ നിന്നുമാണ് ജാക്കി പുറത്ത് പോയിരിക്കുന്നത്.

ബിക്കിനി അണിയാന്‍ പറ്റില്ല

ബോളിവുഡ് നടന്‍ ജാക്കി ഷറഫാണ് തനിക്ക് ബിക്കിനി അണിയാന്‍ പറ്റില്ലെന്ന പേരില്‍ സിനിമ തന്നെ വേണ്ടെന്ന് വെച്ചത്. ജാക്കി തന്നെയാണ് സിനിമയ്ക്ക് വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്നും അതിനാല്‍ പിന്മാറുകയാണെന്നുമായിരുന്നു ജാക്കി പറഞ്ഞിരുന്നത്.

ഇത്രയധികം ത്യാഗം പറ്റില്ല

സിനിമയ്ക്ക് വേണ്ടി ബിക്കിനി അണിയാന്‍ പറ്റില്ലെന്നാണ് ജാക്കി പറയുന്നത്. മാത്രമല്ല അത് ഇടണമെങ്കില്‍ ശരീരത്തിലെ രോമങ്ങള്‍ നീക്കണം. ഒരു കഥാപാത്രത്തിന് വേണ്ടി ഇത്രയധികം ത്യാഗങ്ങള്‍ സഹിക്കാന്‍ പറ്റില്ലെന്നാണ് ജാക്കി പറയുന്നത്.

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍ നിന്നുമായിരുന്നു ജാക്കി പിന്മാറിയത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന സിനിമയിലഭിക്കുന്ന താരങ്ങളെല്ലാം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അഭിനയിക്കുന്നത്.

ആമിര്‍ ഖാന്റെ ലുക്ക്

സിനിമയ്ക്ക് വേണ്ടി ആമിര്‍ ഖാന്‍ മൂക്കും കാതും കുത്തിയിരുന്നു. ആ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ആമിര്‍ ഖാന്‍ തയ്യാറായിരുന്നു. മൂക്കും കാതും കുത്തിയത് നല്ല വേദനയുള്ളകാര്യമാണെന്ന് താരം തന്നെ വ്യക്തമാക്കിരുന്നു.

മറ്റ് താരങ്ങള്‍

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലായിരുന്നു ജാക്കി ഷറഫിന്റെ പേരും ഉണ്ടായിരുന്നത്. എന്നാല്‍ താരം പിന്മാറുകയായിരുന്നു.

പാര്‍വ്വതിയെ കണ്ടം വഴി ഓടിച്ച ഡിസ്‌ലൈക്കുകാരെ മമ്മൂട്ടി കണ്ടം വഴി ഓടിച്ചു! അല്‍ ഫെമിനിച്ചി ഡാ..!

മഹാനടന്‍ ജയന്റെ കഥയും സിനിമയാവുന്നു! നായകന്‍ ആരായിരിക്കും? സിനിമയുടെ വിശേഷങ്ങള്‍ പുറത്ത്!!

English summary
Jackie Shroff opted out of movie as he refused to wear bikini!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam