ജാക്വിലിന് ശ്രീലങ്കയില്‍ പിറന്നാള്‍ ആഘോഷം! ബീച്ച് പാര്‍ട്ടിയുടെ ചിത്രങ്ങള്‍ പുറത്ത്
ശ്രീലങ്കന്‍ സുന്ദരിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ വഴി നടി പുറത്ത് വിട്ട ചിത്രങ്ങള്‍ തരംഗമാവുകയാണ്. കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ജന്മനാടായ ശ്രീലങ്കയില്‍ നിന്നുമായിരുന്നു ആഘോഷം. ശ്രീലങ്കയിലെ ട്രിന്‍കോമലീ റിസോര്‍ട്ടിലെ ബീച്ച് പാര്‍ട്ടിയാണ് തരംഗമാവുന്നത്.

2009 ല്‍ റിലീസിനെത്തിയ സുജയ് ഘോഷിന്റെ അലാദിന്‍ എന്ന ചിത്രത്തിലൂടെയാണ് ജാക്വലിന്‍ ബോളിവുഡിലെത്തുന്നത്. പിന്നീട് ഹൗസ്ഫുള്‍, മര്‍ഡര്‍, റേസ് 2 തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങി. സിനിമകളിലെ പ്രകടനം വിലയിരുത്തി വലിയൊരു വിഭാഗം ആളുകളായിരുന്നു ജാക്വിലിനെ പിന്തുണച്ചെത്തിയത്. ഇതിനിടെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര അടക്കം നിരവധി താരങ്ങളുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ ജാക്വിലിന്‍ നിറഞ്ഞ് നിന്നിരുന്നു.
സല്‍മാന്‍ ഖാനൊപ്പം റേസ് 3 യിലാണ് ജാക്വിലിന്‍ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ക്രൈം ത്രില്ലറായ മിസിസ് സീരില്‍ കില്ലര്‍ ആണ് ജാക്വിലിന്റേതായി ഇനി വരാനിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോട് കൂടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം സിരീഷ് കുണ്ഡാര്‍ ആണ് സംവിധാനം ചെയ്യുന്നത്. കിക് 2 എന്ന ചിത്രത്തിലും നടി കരാര്‍ ഒപ്പിട്ടതായിട്ടാണ് അറിയുന്നത്.


Click it and Unblock the Notifications











