ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മൂന്നു മിനിറ്റിന് 75 ലക്ഷം
മുംബൈ: ഒന്നോ രണ്ടോ സിനിമ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞാല്‍ ബോളിവുഡ് താരങ്ങള്‍ സിനിമയ്ക്ക് പുറത്തുള്ള പരിപാടികള്‍ക്ക് വന്‍ തുകയാണ് പ്രതിഫലമായി പറ്റുന്നത്. സിനിമയില്‍ നിന്നും സമ്പാദിക്കുന്നതിനേക്കാള്‍ എത്രയോ ഇരട്ടി ചെറിയ പരിപാടികള്‍ക്ക് താരങ്ങള്‍ക്ക് പ്രതിഫലമായി ലഭിക്കും. കോടീശ്വരന്മാരുടെ വീടുകളിലെ വിവാഹത്തിനും, ഉദ്ഘാടനങ്ങള്‍ക്കും, ഫിലിം നൈറ്റുകള്‍ക്കുമൊക്കെ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ആരും അമ്പരക്കും.
ഉത്തര്‍ പ്രദേശിലെ സൈഫായി മഹോത്സവത്തിന്റെ സമാപനദിവസം സംഘടിപ്പിക്കപ്പെട്ട താരസംഗമത്തിന് ബോളിവുഡ് താരം ജാക്വിലിന്റെ ഫെര്‍ണാണ്ടസ് പ്രതിഫലമായി പറ്റിയത് 75 ലക്ഷം രൂപയാണത്രെ. വെറും മൂന്നു മിനിറ്റ് മാത്രം നീണ്ടുനിന്ന നൃത്തത്തിനാണ് ജാക്വിലിന്‍ ഇത്രയും പ്രതിഫലം ഈടാക്കിയതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൃത്വിക് റോഷന്‍, പരിനീതി ചോപ്ര, റിച്ച ഛദ്ദ, ഹുമ ഖുറൈഷി തുടങ്ങിയ താരങ്ങളെല്ലാം പരിപാടിക്കെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കൂടാതെ ഉദ്യോഗസ്ഥ പ്രമുഖരും, കോര്‍പ്പറേറ്റ് ഭീമന്‍മാരുമൊക്കെ പരിപാടി കാണാന്‍ സദസ്സിലുണ്ടായിരുന്നു.
പരിപാടിക്കുശേഷം താരങ്ങള്‍ മുംബൈയില്‍ തിരിച്ചെത്തിയപ്പോഴാണ് വന്‍ തുക പ്രതിപ്രതിഫലം പറ്റിയതായി വാര്‍ത്ത പുറത്തുവരുന്നത്. സല്‍മാന്‍ഖാന്‍ നായകനായ കിക്ക് എന്ന ബോളിവുഡ് സിനിമ കോടികള്‍ വാരിയതോടെയാണ് ചിത്രത്തില്‍ നായികയായ ജാക്വിലിന്‍ തന്റെ പ്രതിഫലവും കുത്തനെ ഉയര്‍ത്തിയത്. ശ്രീലങ്കന്‍ വംശജയായ ജാക്വിലിന്‍ അടുത്തിടെ സല്‍മാന്‍ഖാനൊപ്പം ശ്രീലങ്കയില്‍ രാജ്പക്‌സെയ്ക്കുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത് വിവാദത്തിന് വഴിവെച്ചിരുന്നു.


Click it and Unblock the Notifications











