കുതിരയെ കുളിപ്പിച്ചും മരം കേറിയും ജാക്വിലിന്റെ ലോക് ഡൗണ്‍ ദിനങ്ങള്‍! സല്‍മാന്‍റെ ഫാം ഹൗസില്‍ നടി
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ജാക്വലിന്‍ ഫെര്‍ണാണ്ടസ്. ഗ്ലാമര്‍ റോളുകളിലൂടെയാണ് ജാക്വലിന്‍ സിനിമയില്‍ തിളങ്ങിയത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുണ്ട് താരം. ജാക്വലിന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പനവേലിലെ ഫാം ഹൗസിലാണ് നടി ലോക് ഡൗണ്‍ കാലം ചെലവഴിക്കുന്നത്. ഫാം ഹൗസില്‍ കുതിരയെ കുളിപ്പിച്ചും ഭക്ഷണം കൊടുത്തും മരത്തില്‍ കയറാന്‍ പരിശീലിച്ചുമെല്ലാം ലോക് ഡൗണ്‍ കാലം തളളിനീക്കുകയാണ് താരം.

കുതിര സവാരി നടത്തുക, ബുക്ക് വായിക്കുക, ഭക്ഷണം കഴിക്കുക, മരം കേറുക ഇവയൊക്കെയാണ് ജാക്വിലിന്റെ ഇപ്പോഴത്തെ പ്രധാന വിനോദങ്ങള്‍. കൂടാതെ നാല് മിനിറ്റോളം ദൈര്‍ഘ്യമുളള ജാക്വിലിന്റെ വീഡിയോയില്‍ ഫാമിലെ മറ്റു മൃഗങ്ങളെയും കാണാം. കൂതിരയെ കൂടാതെ കോഴികള്‍, ആട്ടിന്‍ കുട്ടി, പട്ടികള്‍ തുടങ്ങിയവയെല്ലാം വീഡിയോയില്‍ ഓടി നടക്കുന്നത് കാണാം.

ഹാര്‍പേഴ്‌സിന്റെ ബാസാര്‍ ഇന്ത്യ എന്ന മാസികയില്‍ വന്ന ജാക്വിലിന്റെ കവര്‍ ഫോട്ടോഷൂട്ട് ഫാം ഹൗസില്‍ വെച്ചാണ് നടത്തിയത്. ലോക് ഡൗണ്‍ കാലത്ത് സല്‍മാന്‍ ഖാനും തന്റെ ഫാം ഹൗസിലാണുളളത്. മരുമകന്‍ നിര്‍വാന്‍ ഖാനും മറ്റു കുടുബാംഗങ്ങള്‍ക്കുമൊപ്പമാണ് നടന്‍ ഇവിടെ താമസിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സല്‍മാനും കുടുംബവും ഇവിടേക്ക് മാറിയത്.

ലോക് ഡൗണ്‍ കാലത്ത് ഫാം ഹൗസില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം സല്‍മാന്‍ ഖാന്‍ പങ്കുവെച്ചിരുന്നു. ഫാം ഹൗസില്‍ മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. മുംബൈ നഗരത്തില്‍ നിന്നും അല്‍പം മാറിയാണ് നടന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്.


Click it and Unblock the Notifications











