For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജാക്വിലീന്‍ ; ബോളിവുഡിലെ ശ്രീലങ്കന്‍ താരസുന്ദരി

    |

    സല്‍മാന്‍ ഖാനൊപ്പം തകര്‍ത്തഭിനയിച്ച ' കിക്ക് ' എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് ജാക്വിലീന്‍ ഫെര്‍ണാണ്ടസ് എന്ന ഈ താരസുന്ദരി. ശ്രീലങ്കന്‍ സ്വദേശിയായ ജാക്വിലിന്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ബോളിവുഡിന്റെ പ്രിയപ്പെട്ടവളാക്കിയത് കിക്ക് എന്ന ചിത്രത്തിലെ വേഷമാണ്.

    ജാക്വിലീന്‍ ഫെര്‍ണാണ്ടസിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

    ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറെ പ്രതീക്ഷ നല്‍കുന്ന താരമായാണ് ചലച്ചിത്രലോകം ജാക്വിലിനെ ഇപ്പോള്‍ വിലയിരുത്തുന്നത്. മികച്ച മോഡലായും ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 2006ല്‍ മിസ് ശ്രീലങ്ക യൂണിവേഴ്‌സ് പട്ടം ജാക്വിലിന്‍ നേടിയിട്ടുണ്ട്.

    സിനിമയിലേക്ക്‌

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    2009ല്‍ സുജോയ് ഘോഷിന്റെ ' അലാദിന്‍ ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തി.

    മറ്റ് ചിത്രങ്ങള്‍

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    2010 ല്‍ പുറത്തിറങ്ങിയ ' ജാനേ കഹാ സെ ആയി ഹെ ' ആണ് ഈ താരസുന്ദരിയുടെ രണ്ടാമത്തെ ചിത്രം. മര്‍ഡര്‍ 2 ആണ് കരിയറില്‍ ജാക്വിലിന് ഏറെ ബ്രേക്ക് നല്‍കിയ ചിത്രം. തുടര്‍ന്ന് റാസ്, ഹൗസ്ഫുള്‍ 2, രാമയ്യ വസ്താവയ്യ എന്നിവയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.

    സല്‍മാന്‍ ഖാനൊപ്പം

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    സല്‍മാന്‍ ഖാനൊപ്പം അഭിനയിച്ച ' കിക്ക് ' ആണ് ഈ ശ്രീലങ്കന്‍ താരസുന്ദരിയെ ബോളിവുഡിന്റെ പ്രിയപ്പെട്ടവളാക്കിയത്. 2014ല്‍ പുറത്തിയ ഈ ചിത്രത്തിലെ ജാക്വിലിന്റെ പ്രകടനം ഏറെ പ്രശംസയ്ക്ക് ഇടനല്‍കി.

    വേറിട്ട സുന്ദരി

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    ബി ടൗണിലെ ഫാഷനബിള്‍ ലേഡി എന്നാണ് പൊതുവെ ജാക്വിലിന്‍ അറിയപ്പെടാറുളളത്. വസ്ത്രധാരണത്തിലും മറ്റും ഈ സുന്ദരി പുലര്‍ത്തുന്ന വ്യത്യസ്ഥത എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്.

    മികച്ച മോഡല്‍

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    നടിയെന്നതിലുപരി മികച്ച മോഡല്‍ കൂടിയാണ് ഈ ശ്രീലങ്കന്‍ സുന്ദരി. റാമ്പിലെ മികച്ച പ്രകടനങ്ങളിലൂടെ ഏറെ പ്രശംസ പിടിച്ചുപറ്റാന്‍ ജാക്വിലിന് സാധിച്ചിട്ടുണ്ട്. 2006ല്‍ മിസ് ശ്രീലങ്ക യൂണിവേഴ്‌സ് പട്ടം ജാക്വിലിനെ തേടിയെത്തി.

    അയലത്തെ സൗന്ദര്യം

    ബോളിവുഡിലെ ശ്രീലങ്കന്‍ സുന്ദരി

    മറുനാടന്‍ സുന്ദരികളെ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുളളതാണ് ബോളിവുഡ് ചലച്ചിത്രലോകം. തന്റേതായ അഭിനയ ശൈലിയിലൂടെ ബോളിവുഡ് ലോകത്ത് സാന്നിധ്യമറിയിക്കാന്‍ ജാക്വിലിന് സാധിച്ചു.

    English summary
    Jacqueline is one of the most desirable actresses in Bollywood. she has scorched the silver screen with her glam appeal. Bollywood has always welcomed overseas hotties with an open heart
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X