ശാലിനി, അജിത്, അനിൽ കപൂർ....!! ശ്രീദേവിയ്ക്കായി തയ്യാറാക്കിയ പൂജയിൽ പങ്കെടുത്ത് താരങ്ങൾ
ചമര വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്.
പകർന്നാടാൻ ഒരു പാട് വേഷങ്ങൾ ബാക്കിവെച്ചാണ് ഇന്ത്യൻ എവർഗ്രീൻ താരം ശ്രീദേവി ഭൂമിയിൽ നിന്ന് വിടവാങ്ങിയത്. ഇന്ത്യൻ സിനിമാ ലോകത്തെ തീരകനഷ്ടമാണ് ശ്രീദേവിയുടെ വിയോഗ. ഇന്നും താരത്തിന്റെ അതേ സ്ഥാനം ശൂന്യമായി കിടക്കുകയാണ്. ഫെബ്രുവരി 24ാം തീയതി ശ്രീദേവിയുടെ ഒന്നാം ചരമ വാർഷികമാണ്. ഇന്നും സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ ശ്രീദേവിയുടെ മരണം പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളാണ്. ചെന്നൈയിലെ വസതിയിൽവെച്ചായിരുന്നു. ഭർത്താവ് ബോണി കപൂറും, മക്കളായ ഖുഷിയും ജാൻവിയും ബോണി കപൂറിന്റെ സഹോദരനും നടനുമായ അനിൽ കപൂറും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ ചമര വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്.

അച്ഛനോടൊപ്പം മക്കളും
ഫെബ്രുവരി 24ാം തീയതിയായിരുന്നു ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടുളള ശ്രീദേവിയുടെ വിയോഗം. ബന്ധുവിന്റെ വിവാഹത്തിനായി സകുടുംബം ദുബായിൽ എത്തിയതായിരുന്നു താരം. തികച്ചും അപ്രതീക്ഷിത വേർപാടായിരുന്നു. താരറാണിയുടെ വിയോഗം സംഭവിച്ചിട്ട് ഇപ്പോൾ ഒരു വർഷം പൂർത്തിയാവുകയാണ്. ചരമ വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കായി ഭർത്താവ് ബോണി കപൂറും മക്കളായ ജാൻവിയും ഖുഷിയും ചെന്നൈയിലെ എത്തിയിട്ടുണ്ട്.

ചടങ്ങിൽ പങ്കെടുത്ത് തലയും ശാലിനിയും
തെന്നിന്ത്യൻ സൂപ്പർ താരം അജിത്തിന്റെ വലിയ ഫാനാണ് ശ്രീദേവി. ഇത് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും പരസ്യമായ രഹസ്യമാണ്. അജിത്തിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ചെയ്യണമെന്നത് ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പ്രിയതമയുടെ ആഗ്രഹ സാഫല്യത്തിനായുളള തയ്യാറെടുപ്പിലാണ് ബോണി കപൂർ. ചെന്നൈ വസതിയിൽ നടന്ന ചരമ വാർഷിക ചടങ്ങിൽ കപൂർ കുടുംബാംഗങ്ങൾക്കൊപ്പം അജിത്തും ഭാര്യ ശാലിനിയും പങ്കെടുത്തിരുന്നു. ചടങ്ങിൽ സംബന്ധിക്കുന്ന താരങ്ങളുടെ ചിത്രം വൈറലാണ്.

ശ്രീദേവി എന്റെ സഹോദരി
ബോളിവുഡ് ഒരുപിടി മികച്ച സൗഹൃദങ്ങൾ കാണാൻ സാധിക്കും. അത്തരത്തിലുളള ഒരു സൗഹൃദമായിരുന്നു ശ്രീദേവിയും അനിൽ കപൂറും തമ്മിൽ, സഹോദരന്റെ ഭാര്യ എന്നതിലപ്പുറമായിരുന്നു അനിൽ കപൂറിന് ശ്രീദേവി. ശ്രീദേവിയ്ക്കായി ചെന്നൈയിൽ നടത്തിയ പൂജയിൽ അനിൽ കപൂറും പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ ശ്രീദേവിയുമായുളള ബന്ധം തുറന്ന് പറയുകയാണ്.

ചിരിപ്പിക്കാൻ മിടുക്കി
സഹോദരന്റെ ഭാര്യ എന്നതിലുപരി തന്റെ ഭാര്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ശ്രീദേവി. തങ്ങളെല്ലാവരും തമ്മിൽ വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. ഞങ്ങൾ ഒന്നിച്ചു കൂടുമ്പോഴെല്ലാം തമാശകളും നർമ നിറയുന്നു സന്ദർഭങ്ങളുമായിരുന്നു നമുക്കിടയിൽ ഉണ്ടാകുന്നത്. വിയോഗത്തിനു ശേഷം ശ്രീദേവിയുടെ ചിത്രങ്ങൾ കാണാറുണ്ട്. അവരെ എപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നും അനിൽ കപൂർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications