'എത്ര പ്ലാസ്റ്റിക് സർജറികൾ ചെയ്തു, ഇനി ഇതും വേണോ?'; ജാൻവി കപൂറിനെതിരെ രൂക്ഷ വിമർശനം
നടി ശ്രീദേവിയുടെ മകൾ ജാൻവി സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ശ്രീദേവിക്ക് പകരക്കാരിയാകാൻ പറ്റില്ലെങ്കിലും തെറ്റില്ലാത്ത നടിയായിരിക്കും ജാൻവിയെന്ന് ഏവരും പ്രതീക്ഷിച്ചു. അഭിനയത്തിൽ ജാൻവി ഇതുവരെ മോശമായിട്ടുമില്ല. എന്നാൽ അഞ്ച് വർഷത്തിലേറെയായി സിനിമാ രംഗത്തുണ്ടായിട്ടും പ്രേക്ഷക പ്രീതി നേടാൻ ജാൻവിക്ക് കഴിഞ്ഞിട്ടില്ല. ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഓഫ് സ്ക്രീനിലെ ജാൻവിക്ക് തുടരെ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട നടിമാരിലൊരാൾ ജാൻവി കപൂറാണ്. നിർമാതാവായ പിതാവ് ബോണി കപൂർ കാരണമാണ് ജാൻവിക്ക് ഇപ്പോഴും സിനിമാ രംഗത്ത് തുടരാൻ സാധിക്കുന്നതെന്ന വാദവും ഉണ്ട്.
ഇപ്പോഴിതാ ജാൻവിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുകയാണ്. നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ഇതിന് കാരണം. ഫോട്ടോയിൽ ശരീര വടിവ് തോന്നാൻ വേണ്ടി ജാൻവി ഫോട്ടോഷോപ്പ് ചെയ്തെന്നാണ് പലരും ആരോപിപ്പിക്കുന്നത്. എഡിറ്റിംഗ് കാരണം ജാൻവിയുടെ പിറകിലുള്ള സോഫയുടെ കാലും വളഞ്ഞിട്ടുണ്ട്. ഈ പിശക് കണ്ടുപിടിച്ചാണ് ജാൻവിയെ ട്രോളുന്നത്.

നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും ജാൻവിയെ തേടി വന്നു. എത്ര സർജറികൾ ചെയ്തു, അതിന് പുറമെ ഇനി ഫോട്ടോഷോപ്പും വേണോ എന്നാണ് ചിലരുടെ ചോദ്യം. ഒരാൾ ഇത്രയും 'പ്ലാസ്റ്റിക്' ആകേണ്ട കാര്യമെന്താണെന്നും ചോദ്യങ്ങൾ വന്നു. ഒന്നിലേറെ പ്ലാസ്റ്റിക് സർജറികൾ ജാൻവി ചെയ്തിട്ടുണ്ടെന്നാണ് ബി ടൗണിലെ സംസാരം. നടിയുടെ പഴയ ചിത്രങ്ങൾ നോക്കിയാൽ ഈ വ്യത്യാസം പ്രകടമായി കാണാം. 26 കാരിയായ ജാൻവി ബോളിവുഡിലെ താരത്തിളക്കത്തിൽ സ്വയം മറക്കുന്നെന്നും ആക്ഷേപമുണ്ട്.
ജാൻവിയുടെ അമ്മ ശ്രീദേവിയും പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ട്. നടിയുടെ മരണസമയത്താണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നത്. മുമ്പൊരിക്കൽ ശ്രീദേവിയെയും മക്കളെയും കുറിച്ച് പഴയകാല നടിയും നിർമാതാവുമായ കുട്ടി പത്മിനി പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ലണ്ടനിൽ വെച്ച് ശ്രീദേവി നിരവധി തവണ കോസ്മെറ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തിയത്.

ഷോപ്പിംഗിന് പോകുകയാണെന്ന് പറഞ്ഞാണ് ലണ്ടനിലെത്തുക. ഇവിടെ വെച്ച് പ്ലാസ്റ്റിക് സർജറികൾ ചെയ്യും. ശ്രീദേവിയുടെ മക്കൾ പണം ധൂർത്തടിക്കുന്നവരാണെന്നാണ് തനിക്കറിയാൻ കഴിഞ്ഞതെന്നും കുട്ടി പത്മിനി വെളിപ്പെടുത്തി. ജാൻവി കപൂറിന്റെ സഹോദരി ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ്. ആർക്കീസ് ആണ് റിലീസിനൊരങ്ങുന്ന ഖുശിയുടെ സിനിമ. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, അമിതാഭ് ബച്ചന്റെ കൊച്ചുമകൻ അഗസ്ത്യ തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.
ബോളിവുഡ് ഒന്നടങ്കം താരങ്ങളുടെ മക്കൾ കൈയടക്കി എന്ന ആക്ഷേപം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. തുടരെ പരാജയങ്ങളുമായി ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് ബോളിവുഡ് കൂപ്പുകുത്താനുള്ള കാരണവും ഇതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് ഇന്ത്യൻ സിനിമയുടെ മുഖമായിരുന്ന ബോളിവുഡിന് ആ സ്ഥാനം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും നിരീക്ഷണമുണ്ട്.
ബോളിവുഡിലെ ഇന്നത്തെ താരങ്ങളോട് പൊതുജനം കാണിക്കുന്ന വിമുഖത പ്രകടമാണ്. പ്രത്യേകിച്ചും ജാൻവി കപൂർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങി താര കുടുംബത്തിലെ നടീനടൻമാരാണ് കൂടുതലും ക്രൂശിക്കപ്പെടുന്നത്. അതേസമയം ഇവർക്കെല്ലാം മറുവശത്ത് ആരാധകരും ഉണ്ട്.


Click it and Unblock the Notifications