ശ്രീദേവിയ്ക്ക് ഇതിനും ഭാഗ്യമില്ലാതായി! താരപുത്രി ജാൻവി കപൂറും കാമുകനും വിവാഹിതരാവാൻ പോവുന്നതായി റിപ്പോർട്ട്
അന്തരിച്ച നടി ശ്രീദേവിയുടെ മക്കള്‍ രണ്ട് പേരും അഭിനയത്തില്‍ ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇളയമകള്‍ ഖുഷി കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ആര്‍ച്ചീസ് എന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ താരകുടുംബത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്തയുണ്ടാവാന്‍ പോവുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീദേവിയുടെ മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂര്‍ വൈകാതെ വിവാഹിതയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. കുറച്ച് നാളുകളായി ജാന്‍വി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഒടുവില്‍ നടിയുടേതായ ചില ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹവാര്‍ത്തയും ചര്‍ച്ചയായിരിക്കുന്നത്.

ജാന്‍വി കപൂറിന്റെ ബോയ്ഫ്രണ്ട് എന്ന നിലയില്‍ കഴിഞ്ഞ കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ശിഖര്‍ പഹാരി. എന്റര്‍ടെയിനര്‍ കൂടിയായ ശിഖറിനൊപ്പം ജാന്‍വിയെ പലയിടങ്ങളിലും കണ്ടതോടെയാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇപ്പോള്‍ താരങ്ങള്‍ അവരുടെ പ്രണയം ഔദ്യോഗികമാക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അത് വെളിവാക്കുന്ന തരത്തിലൊരു വീഡിയോ കൂടി പുറത്ത് വന്നു.
ജാന്‍വിയും ശിഖറും ഒരു ക്ഷേത്രത്തില്‍ പോവുന്നതും അവിടെ നിന്നുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ശിവന്റെ ക്ഷേത്രത്തില്‍ വച്ച് ഇരുവരും അനുഗ്രഹം തേടുന്നതും വീഡിയോയില്‍ കാണാം. പിങ്ക് നിറമുള്ള സാരിയായിരുന്നു ജാന്‍വിയുടെ വേഷം. കുര്‍ത്തയില്‍ ശിഖറും ശ്രദ്ധേയനായി. ജാന്‍വിയും ശിഖറും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്നത് കണ്ടതോടെയാണ് താരങ്ങള്‍ വിവാഹത്തിന്റെ മുന്നൊരുക്കമായിട്ട് ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയതെന്നാണ് ചോദ്യം ഉയര്‍ന്നത്.

വൈകാതെ താരങ്ങള്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അതേ സമയം ശ്രീദേവിയുടെ കുടുംബത്തില്‍ ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഖുഷിയുടെ അഭിനയത്തിലേക്കുള്ള ചുവടുവെപ്പിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പിന്നാലെ സഹോദരിയുടെ വിവാഹം കൂടി വരികയാണെങ്കില്‍ ആഘോഷത്തിന്റെ ദിവസങ്ങളാണെന്ന് വ്യക്തമാവും.
അപ്പോഴും ശ്രീദേവിയുടെ വിയോഗമാണ് എല്ലാവരെയും നിരാശയിലാക്കുന്നത്. മക്കളെ അത്രത്തോളം സ്‌നേഹിച്ചും പരിപാലിച്ചും നോക്കിയിരുന്ന ശ്രീദേവിയ്ക്ക് ഒന്നിനും ഭാഗ്യമില്ലാതായി പോയി. മൂത്തമകള്‍ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ദുബായിലെ ഹോട്ടല്‍മുറിയില്‍ വച്ച് മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്.
ജാന്‍വിയുടെ ആദ്യ സിനിമ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുള്ള ഭാഗ്യം നടിയ്ക്ക് ഇല്ലാതായി പോവുകയായിരുന്നു. അതിന് ശേഷം താരകുടുംബത്തില്‍ നടന്ന സന്തോഷമുള്ള കാര്യങ്ങളിലെല്ലാം ശ്രീദേവിയുടെ അസാന്നിധ്യമാണ് വലിയൊരു കുറവായി നിലകൊള്ളുന്നത്.
ബവാല്‍ എന്ന സിനിമയാണ് ജാന്‍വിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയത്. റോക്കി ഓര്‍ റാണി കഹാനി എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ജാന്‍വി പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി ജൂനിയര്‍ എന്‍ടിആറിനൊപ്പം 'ദേവേര' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരപുത്രി. 2024 ല്‍ പുറത്തിറങ്ങാനിരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി എന്ന ചിത്രത്തിലും രാജ്കുമാര്‍ റാവുവിനൊപ്പം ജാന്‍വി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











